Sunday, September 10, 2017

മത്തേനോന്മൊഴി

മാഘത്തിലെ ശ്ലോകം എഴുതിയപ്പോൾ ഒരു പഴയ സംഭവം ഓർമ്മ വന്നു
അക്ഷരശ്ലോകം ചൊല്ലുന്നതിനിടയ്ക്ക് എന്റെ ജ്യേഷ്ഠൻ
മത്തേനോന്മൊഴി നാന്മുഖന്റെ മുഖധാമത്തേലെഴുന്നീടുമു-
ന്മത്തേഭേന്ദ്രഗദേ മറക്കടലെഴും മത്തേഭരാജാനനേ
പത്തേറെപ്പണിയുന്നവർക്കു സുഖസമ്പത്തേകിവർണ്ണാദിസ-
മ്പത്തേ പാഹി നിരസ്തനിസ്തുലകൃതാപത്തേ പവിത്രാകൃതേ
ഈ ശ്ലോകം ചൊല്ലിയപ്പോൾ ജഡ്ജിമാർ വിധിച്ചു - ഇത് പാടാൻ പറ്റില്ല
കാരണം - ഇത് ദേവിയെ നിന്ദിക്കുന്നതാണ്‌
എവിടെ
രണ്ടാമത്തെ പാദാവസാനം
എന്തോന്ന്‌
മത്തേഭരാജാനനേ
എന്നു വച്ചാൽ എന്താണ്‌?
മത്തേഭം മദയാന, അങ്ങനെ മദിച്ചഗജരാന്റെ മുഖമുള്ളവൾ - അങ്ങനെ ഉള്ള ആനയുടെ മുഖമുള്ളവൾ എന്നു ദേവിയെ വിളിക്കാൻ പാടില്ല, അതു കൊണ്ട് ഈ ശ്ലോകം ചൊല്ലാൻ ഒക്കില്ല.
സംസ്കൃതം വളരെശ്രദ്ധിച്ച് വേണം പഠിക്കാൻ ഇല്ലെങ്കിൽ ഇതുപോലെ ഒക്കെ തോന്നും.
അവസാനം ചേട്ടൻ കാര്യം പറഞ്ഞു കൊടുത്തു. ഈ സംശയം എന്റെ അമ്മ ചെറുപ്പത്തിലെ അമ്മയുടേ അച്ചനോടു ചോദിച്ചു മനസിലാക്കി ഞങ്ങൾക്കു പറഞ്ഞു തന്നിരുന്നതാണ്‌

മത്തേ + ഭരാജാനനേ എന്നാണു പദഛേദനം,

ഭരാജൻ ചന്ദ്രൻ

"നക്ഷത്രമൃക്ഷം ഭം താരം" എന്ന് അമരകോശം

ഭം എന്നത് നക്ഷത്രം ആണ്‌ അപ്പോൾ ഭരാജൻ നക്ഷത്രങ്ങളുടെ രാജാവ്‌ ചന്ദ്രൻ

ചന്ദ്രമുഖി എന്നാണിവിടെ അതിനർത്ഥം

1 comment:

  1. ഭം എന്നത് നക്ഷത്രം ആണ്‌
    അപ്പോൾ ഭരാജൻ നക്ഷത്രങ്ങളുടെ
    രാജാവ്‌ ചന്ദ്രൻ ...!

    ReplyDelete