Wednesday, September 06, 2017

ശ്രീരാമോദന്തം ശ്ലോകം 2

ശ്രീരാമോദന്തം ശ്ലോകം 2

“തേ തു തീവ്രേണ തപസാ പ്രത്യക്ഷീകൃത്യ വേധസം
വവ്രിരേ ച വരാനിഷ്ടാനസ്മാദാശ്രിതവത്സലാത്”

പദങ്ങൾ

തേ --- അവർ മൂന്നുപേരും

(സഃ തൗ തേ -- അവൻ, അവർ രണ്ടു പേർ, അവർ രണ്ടിൽ കൂടൂതൽ പേർ എന്നു തത് ശബ്ദം പുല്ലിംഗ രൂപം, ഏക വചനം , ദ്വിവചനം,  ബഹുവചനം. അവയിലെ തേ ആണിവിടെ

തു  (അവ്യയം) ആകട്ടെ

തീവ്രേണ (അകാരാന്തം നപുംസകലിംഗം തൃതീയ ഏകവചനം)  തീവ്രമായ

തപസാ  (സകാരാന്തം നപുംസകലിംഗം തൃതീയ ഏകവചനം) തപസ്സിനാൽ

പ്രത്യക്ഷീകൃത്യ (ല്യബന്തം അവ്യയം) പ്രത്യക്ഷപെടുത്തിയിട്ട്


വേധസം (സകാരാന്തം പുല്ലിംഗം ദ്വിതീയ ഏകവചനം) വേധസ്സിനെ - ബ്രഹ്മാവിനെ

വവ്രിരേ  (ലിട് പരസ്മൈപദം പ്രഥമപുരുഷൻ ബഹുവചനം ) വരിച്ചു

വരിക്കുക എന്നു പറയ്വാൻ ഉപയോഗിക്കുന്ന ധാതുവിന്റെ ലിട് - കഴിഞ്ഞകാലത്തെ സൂചിപ്പിക്കുന്ന ലകാരം ആണ്‌ ലിട്.
വവ്രേ വവ്രാതേ വവ്രിരേ എന്ന് ഏകവചനം ദ്വിവചനം ബഹുവചനം. ഇവിടെ മൂന്നു പേർ ഉള്ളത് കൊണ്ട് വവ്രിരെ എന്ന ബഹുവചനം ഉപയോഗിക്കണം.

(വരിക്കുന്നു എന്നു പറയണം എങ്കിൽ വൃണോതി എന്നോ വൃണുതേ എന്നൂ ഉപയോഗിക്കണം) ആ വക രൂപങ്ങൾ സിദ്ധരൂപത്തിൽ നിന്നും പഠികുക)

ച (അവ്യയം) ഉം

വരാൻ (അകാരാന്തം നപുംസകലിംഗം ദ്വിതീയ ബഹുവചനം) വരങ്ങളേ

ഇഷ്ടാൻ  (അകാരാന്തം നപുംസകലിംഗം ദ്വിതീയ ബഹുവചനം)- ഇഷ്ടങ്ങളെ - ഇഷ്ടങ്ങളായ എന്നു വേണം ഇവിടെ അർത്ഥം എടൂക്കുവാൻ കാരണം ഇത് വരങ്ങളുടെ വിശേഷണം ആണ്‌.

അസ്മാത് (ഇദംശബ്ദം പുല്ലിംഗം പഞ്ചമി ഏകവചനം) ഇവങ്കൽ നിന്ന്‌

ആശ്രിതവത്സലാത് ( അകാരാന്തം പുല്ലിംഗം പഞ്ചമി ഏകവചനം) ആശ്രിതവൽസലനിൽ നിന്ന്‌. ഇവിടെയും ആശ്രിതവത്സലനായ എന്നു വേണം അർത്ഥം എടുക്കാൻ , കാരണം ഇത് ബ്രഹ്മാവിന്റെ വിശേഷണം ആയ ഇവങ്കൽ എന്നതിന്റെ വിശേഷണം ആണ്‌


ഇനി നമുക്ക് അന്വയിക്കാം

ആദ്യം ക്രിയ

വവ്രിരെ?


ആര്‌ വരിച്ചു

തേ വവ്രിരെ - അവർ വരിച്ചു

അടുത്തത് കർമ്മം നോക്കണം - കാരണം ഇവിടെ സകർമ്മകക്രിയ ആണ്‌
അപ്പോൾ എന്ത് വരിച്ചു?

തേ വരാൻ വവ്രിരെ - അവർ വരങ്ങളെ വരിച്ചു.

എങ്ങനെ ഉള്ള വരങ്ങളെ?

തേ ഇഷ്ടാൻ വരാൻ വവ്രിരെ - അവർ ഇഷ്ടങ്ങളായ വരങ്ങളെ വ
രിച്ചു

എന്ത് ചെയ്തിട്ട്?

പ്രത്യക്ഷീകൃത്യ - പ്രത്യക്ഷപ്പെടുത്തിയിട്ട്

തേ പ്രത്യക്ഷീകൃത്യ ഇഷ്ടാൻ വരാൻ വവ്രിരെ

ആരെ പ്രത്യക്ഷീകൃത്യ?

ബ്രഹ്മാവിനെ - വേധസം പ്രത്യക്ഷീകൃത്യ

തേ വേധസം  പ്രത്യക്ഷീകൃത്യ ഇഷ്ടാൻ വരാൻ വവ്രിരെ

എങ്ങനെ പ്രത്യക്ഷപ്പെടുത്തി?

തപസ്സു കൊണ്ട്

തപസാ പ്രത്യക്ഷീകൃത്യ

തേ തപസാ വേധസം  പ്രത്യക്ഷീകൃത്യ ഇഷ്ടാൻ വരാൻ വവ്രിരെ


എങ്ങനെ ഉള്ള തപസ്സു കൊണ്ട്?

തീവ്രേണ തപസ്സ തീവ്രമായ തപസ്സു കൊണ്ട്

തേ തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ ഇഷ്ടാൻ വരാൻ വവ്രിരെ

വരങ്ങൾ എവിടെ നിന്നും സ്വീകരിച്ചു?

അസ്മാത് - ഇവങ്കൽ നിന്ന് - ബ്രഹ്മാവിൽ നിന്ന്

തേ തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ അസ്മാത്  ഇഷ്ടാൻ വരാൻ വവ്രിരെ

ആ ബ്രഹ്മാവ്‌ എങ്ങനെ ഉള്ളവൻ ആയിരുന്നു?

ആശ്രിതവൽസലൻ ആയിരുന്നു. അപ്പോൾ, ആശ്രിതവൽസലാത് അസ്മാത് ആശിതവത്സലനായ ഇവങ്കൽ നിന്ന്

തേ തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ  ആശ്രിതവൽസലാത് അസ്മാത്  ഇഷ്ടാൻ വരാൻ വവ്രിരെ

ഇനി ഒരു തു ഉം ച ഉം മാത്രം ബാക്കി ഉണ്ട് അല്ലെ?

അത് തേ തു എന്ന് ചേർക്കുക- അപ്പോൾ അവർ ആകട്ടെ എന്ന അർത്ഥം കിട്ടും.

തേ തു തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ  ആശ്രിതവൽസലാത് അസ്മാത്  ഇഷ്ടാൻ വരാൻ വവ്രിരെ

 അവസാനം ച  ചേർക്കുക

തേ തു തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ  ആശ്രിതവൽസലാത് അസ്മാത്  ഇഷ്ടാൻ വരാൻ വവ്രിരെ ച

അവർ ആകട്ടെ തീവ്രമായ തപസു ചെയ്തു , ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, ആശ്രിതവൽസലനായ ഇവങ്കൽ ഇന്ന് ഇഷ്ടങ്ങളായ വരങ്ങളെ വരിക്കുകയും ചെയ്തു



1 comment: