Thursday, September 22, 2016

കാലത്തെ ഒരു പണീയാകട്ടെ ക്ഷേത്രജ്ഞന്‍

https://www.facebook.com/sankaranarayana.panicker/posts/1296044010408044

പാശ്ചാത്യരൊക്കെ തുണീയില്ലാതെ കാട്ടില്‍ കുറുക്കന്മാരെ പോലെ ഓടിക്കളിച്ചിരുന്ന സമയത്ത്‌, നമ്മുടെ ഭാരതത്തില്‍ ചില ആളുകള്‍ ചര്‍ച്ച ചെയ്തിരുന്ന ഒരു വിഷയം ഇന്ന് നോക്കാം.

പ്രപഞ്ചതത്വത്തെ പറ്റി പലവിധ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു

കുരുടന്മാര്‍ കണ്ട ആനയെ പോലെ ചൂലാണെന്നും , തൂണാണെന്നും മറ്റും പലവിധ അഭിപ്രായങ്ങള്‍

അവയില്‍ അദ്വൈതവേദാന്തം വരുന്നതിനു മുന്‍പുള്ള അവസ്ഥയാണ്‌

സംഖ്യം യോഗം ഇവയായിരുന്നു അന്ന്‌ പ്രമാണം. അതില്‍ പ്രകൃതി , പുരുഷന്‍ എന്ന് രണ്ട്‌ സംഭവങ്ങളെ ആദി മൂലതത്വങ്ങള്‍ ആയി കണക്കാക്കി
പുരുഷന്‍ പ്രകൃതിയുമായി സന്നിവേശിക്കുമ്പോള്‍ പ്രപഞ്ചം ഉണ്ടാകുന്നു.

പുരുഷന്‍ ആണ്‌ ചൈതന്യം ഉള്ളത്‌, പ്രകൃതി ജഡം.
അതെന്തോ ആകട്ടെ.

പക്ഷെ അന്നുണ്ടായിരുന്ന ആളുകള്‍ ഇപ്രകാരം എന്തെങ്കിലും പറഞ്ഞാല്‍ അതെല്ലാം കണ്ണൂം അടച്ചു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ ആയിരുന്നൊ അന്നുണ്ടായിരുന്നത്‌?

ദാ കേട്ടുകൊള്ളൂ. അവരോട്‌ ശിഷ്യന്മാര്‍ ചോദിച്ച ചോദ്യങ്ങള്‍

കതിധാ പുരുഷോ ധീമൻ ധാതുഭേദേന ഭിദ്യതേ 
പുരുഷഃ കരണം കസ്മാത് പ്രഭവഃ പുരുഷസ്യ കഃ 

കിം അജ്ഞോ ജ്ഞഃ സ നിത്യ കിം കിമനിത്യോ നിദർശിതഃ 
പ്രകൃതിഃ കാ വികാരാഃ കേ കിം ലിംഗം പുരുഷസ്യ ച 

നിഷ്ക്രിയം ച സ്വതന്ത്രം ച വശിനം സർവഗം വിഭും 
വദന്ത്യാത്മാനമാത്മജ്ഞാഃ ക്ഷേത്രജ്ഞം സാക്ഷിണം തഥാ 

നിഷ്ക്രിയസ്യ ക്രിയാ തസ്യ ഭഗവൻ വിദ്യതേ കഥം 
സ്വതന്ത്രശ്ചേദനിഷ്ടാസു കഥം യോനിഷു ജായതേ 

വശീ യദ്യസുഖൈഃ കസ്മാത് ഭാവൈരാക്രമ്യതേ ബലാത് 
സർവാഃസർവഗതത്വാച്ച വേദനാഃ കിം ന വേത്തി സഃ 

ന പശ്യതി വിഭൂഃ കസ്മാത് ശൈലകുഡ്യതിരസ്കൃതം? 
ക്ഷേത്രജ്ഞഃ ക്ഷേത്രമഥവാ കിം പൂർവമിതി സംശയഃ 

ജ്ഞേയം ക്ഷേത്രം വിനാ പൂർവം ക്ഷേത്രജ്ഞോ ഹി ന യുജ്യതേ 
ക്ഷേഠ്രം ച യദി പൂർവം സ്യാത് ക്ഷേത്രജ്ഞഃ സ്യാദശാശ്വതഃ 

സാക്ഷീഭൂതശ്ച കസ്യായം കർത്താ ഹ്യന്യോ ന വിദ്യതേ 
സ്യാത് കഥം ചാവികാരസ്യ വിശേഷോ വേദനാകൃതഃ 

1. അല്ലയൊ ഗുരൊ , ധാതു ഭേദത്താല്‍ എത്ര പുരുഷന്‍ ഉണ്ട്‌?

2. ഈ "പുരുഷന്‍" ആണു കാരണം എന്നു പറയുന്നത്‌ എന്തു കൊണ്ട്‌?

3. ഈ 'പുരുഷന്‍' എങ്ങനെ ഉണ്ടായി?


1. ഈ 'പുരുഷന്‍' ജ്ഞാനിയാണോ അജ്ഞാനിയാണോ?

2. ഈ 'പുരുഷന്‍' നിത്യനാണോ - (എല്ലാക്കാലത്തും നിലനിക്കുന്നവനാണൊ) അതൊ അനിത്യനാണോ?

3. പ്രകൃതി എന്നത്‌ എന്താണ്‌, അതില്‍ നിന്നുണ്ടാകുന്ന വികാരങ്ങള്‍ (വസ്തുക്കള്‍) എന്തൊക്കെയാണ്‌?

4. ഈ 'പുരുഷന്‍' ന്റെ ലക്ഷണം എന്താണ്‌?


1. ഈ 'പുരുഷന്‍' നിഷ്ക്രിയനാണെന്നു പറയുന്നു - എങ്കില്‍ പുരുഷനാണ്‌ ക്രിയ ചെയ്യുന്നവന്‍ എന്നു എന്തുകൊണ്ടു പറയുന്നു?

2. ഈ 'പുരുഷന്‍' സ്വതന്ത്രനാണെന്നു പറയുന്നു - എങ്കില്‍ അനിഷ്ടയോനികളില്‍ എന്ത്‌ കൊണ്ടൂ പിറവി എടൂക്കുന്നു?

3. ഈ 'പുരുഷന്‍' വശി ആണെന്നു പറയുന്നു. എങ്കില്‍ അസുഖങ്ങളായ കാര്യങ്ങളാല്‍ അങ്ങനെ അവന്‍ ബാധിക്കപ്പെടൂന്നു?

4. ഈ 'പുരുഷന്‍' സര്‍വഗന്‍ - എല്ലായിടത്തും ഉള്ളവന്‍ ആണെന്നു പറയുന്നു എങ്കില്‍ മറ്റുള്ളയിടത്തെ വേദനകള്‍ അവന്‍ എന്തു കൊണ്ടറിയുന്നില്ല?

5. ഈ 'പുരുഷന്‍' വിഭുഃ ആണെന്നു പറയുന്നു എങ്കില്‍ പര്‍വതങ്ങളാലും മറ്റും പറയ്ക്കപ്പെട്ടവ എന്ത്‌ കൊണ്ട്‌ കാണുന്നില്ല?

6. പുരുഷനെ ക്ഷേത്രജ്ഞന്‍ എന്നും പ്രകൃതിയെ ക്ഷേത്രം എന്നും വിളിക്കുന്നു. ഇവയില്‍ ക്ഷേത്രം ആണോ ക്ഷേത്രജ്ഞന്‍ ആണോ ആദ്യം ഉണ്ടായത്‌?

7. ക്ഷേത്രജ്ഞന്‍ ആണ്‌ ആദ്യം ഉണ്ടായത്‌ എങ്കില്‍ ആ പേര്‍ എങ്ങനെ ഉണ്ടായി? കാരണം അപ്പോല്‍ ക്ഷേത്രം ഇല്ലല്ലൊ. ഇല്ലാത്തതിനെ അറിയുന്നവന്‍ ആകുന്നത്‌ എങ്ങനെ?

8. ക്ഷേത്രം ആണ്‌ ആദ്യം ഉണ്ടായത്‌ എങ്കില്‍ ക്ഷേത്രജ്ഞന്‍ അനിത്യന്‍ ആവില്ലേ/ ഉണ്ടായതിനൊക്കെ നാശവും ഉണ്ട്‌ അതു കൊണ്ട്‌

9. സാക്ഷി എന്ന് പുരുഷനെ വിളിക്കുന്നു. എല്ലം ചെയ്യുന്നത്‌ പുരുഷന്‍ ആണ്‌ എന്നു പറഞ്ഞപ്പോള്‍ ചെയ്യുവാന്‍ വേറേ ഒരാള്‍ ഇല്ലാത്തതു കൊണ്ട്‌ എങ്ങനെ സാക്ഷി എന്നു വിളീക്കും?

10. അവികാരി ആണ്‌ - വികാരങ്ങള്‍ ഉണ്ടാകത്തവന്‍ അണ്‌ എന്നു പറഞ്ഞല്ലൊ. അപ്പോള്‍ അവനു രോഗങ്ങള്‍ എങ്ങനെ ഉണ്ടാകും?


കാലത്തെ ഒരു പണീയാകട്ടെ. ഭയങ്കര തത്വജ്ഞാനം എല്ലാം പഠിച്ച നമ്മള്‍ ഈ ചോദ്യങ്ങള്‍ക്ക്‌ എന്തുത്തരം കൊടൂക്കും

വായിച്ചിട്ട്‌ തല്ലാനൊന്നും വരണ്ടാ , ഞങ്ങളുടെ ഗേറ്റില്‍ security ഉണ്ട്‌ . എന്നോടനുവാദം ചോദിച്ചിട്ടെ എന്റടൂത്തേക്ക്‌ വിടൂ ഞാന്‍ അനുവദിക്കില്ല ഹ ഹ ഹ :)

3 comments:

  1. മാഷെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി തരാമോ...

    ReplyDelete