Thursday, September 22, 2016

കാലത്തെ ഒരു പണീയാകട്ടെ ക്ഷേത്രജ്ഞന്‍

https://www.facebook.com/sankaranarayana.panicker/posts/1296044010408044

പാശ്ചാത്യരൊക്കെ തുണീയില്ലാതെ കാട്ടില്‍ കുറുക്കന്മാരെ പോലെ ഓടിക്കളിച്ചിരുന്ന സമയത്ത്‌, നമ്മുടെ ഭാരതത്തില്‍ ചില ആളുകള്‍ ചര്‍ച്ച ചെയ്തിരുന്ന ഒരു വിഷയം ഇന്ന് നോക്കാം.

പ്രപഞ്ചതത്വത്തെ പറ്റി പലവിധ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു

കുരുടന്മാര്‍ കണ്ട ആനയെ പോലെ ചൂലാണെന്നും , തൂണാണെന്നും മറ്റും പലവിധ അഭിപ്രായങ്ങള്‍

അവയില്‍ അദ്വൈതവേദാന്തം വരുന്നതിനു മുന്‍പുള്ള അവസ്ഥയാണ്‌

സംഖ്യം യോഗം ഇവയായിരുന്നു അന്ന്‌ പ്രമാണം. അതില്‍ പ്രകൃതി , പുരുഷന്‍ എന്ന് രണ്ട്‌ സംഭവങ്ങളെ ആദി മൂലതത്വങ്ങള്‍ ആയി കണക്കാക്കി
പുരുഷന്‍ പ്രകൃതിയുമായി സന്നിവേശിക്കുമ്പോള്‍ പ്രപഞ്ചം ഉണ്ടാകുന്നു.

പുരുഷന്‍ ആണ്‌ ചൈതന്യം ഉള്ളത്‌, പ്രകൃതി ജഡം.
അതെന്തോ ആകട്ടെ.

പക്ഷെ അന്നുണ്ടായിരുന്ന ആളുകള്‍ ഇപ്രകാരം എന്തെങ്കിലും പറഞ്ഞാല്‍ അതെല്ലാം കണ്ണൂം അടച്ചു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ ആയിരുന്നൊ അന്നുണ്ടായിരുന്നത്‌?

ദാ കേട്ടുകൊള്ളൂ. അവരോട്‌ ശിഷ്യന്മാര്‍ ചോദിച്ച ചോദ്യങ്ങള്‍

കതിധാ പുരുഷോ ധീമൻ ധാതുഭേദേന ഭിദ്യതേ 
പുരുഷഃ കരണം കസ്മാത് പ്രഭവഃ പുരുഷസ്യ കഃ 

കിം അജ്ഞോ ജ്ഞഃ സ നിത്യ കിം കിമനിത്യോ നിദർശിതഃ 
പ്രകൃതിഃ കാ വികാരാഃ കേ കിം ലിംഗം പുരുഷസ്യ ച 

നിഷ്ക്രിയം ച സ്വതന്ത്രം ച വശിനം സർവഗം വിഭും 
വദന്ത്യാത്മാനമാത്മജ്ഞാഃ ക്ഷേത്രജ്ഞം സാക്ഷിണം തഥാ 

നിഷ്ക്രിയസ്യ ക്രിയാ തസ്യ ഭഗവൻ വിദ്യതേ കഥം 
സ്വതന്ത്രശ്ചേദനിഷ്ടാസു കഥം യോനിഷു ജായതേ 

വശീ യദ്യസുഖൈഃ കസ്മാത് ഭാവൈരാക്രമ്യതേ ബലാത് 
സർവാഃസർവഗതത്വാച്ച വേദനാഃ കിം ന വേത്തി സഃ 

ന പശ്യതി വിഭൂഃ കസ്മാത് ശൈലകുഡ്യതിരസ്കൃതം? 
ക്ഷേത്രജ്ഞഃ ക്ഷേത്രമഥവാ കിം പൂർവമിതി സംശയഃ 

ജ്ഞേയം ക്ഷേത്രം വിനാ പൂർവം ക്ഷേത്രജ്ഞോ ഹി ന യുജ്യതേ 
ക്ഷേഠ്രം ച യദി പൂർവം സ്യാത് ക്ഷേത്രജ്ഞഃ സ്യാദശാശ്വതഃ 

സാക്ഷീഭൂതശ്ച കസ്യായം കർത്താ ഹ്യന്യോ ന വിദ്യതേ 
സ്യാത് കഥം ചാവികാരസ്യ വിശേഷോ വേദനാകൃതഃ 

1. അല്ലയൊ ഗുരൊ , ധാതു ഭേദത്താല്‍ എത്ര പുരുഷന്‍ ഉണ്ട്‌?

2. ഈ "പുരുഷന്‍" ആണു കാരണം എന്നു പറയുന്നത്‌ എന്തു കൊണ്ട്‌?

3. ഈ 'പുരുഷന്‍' എങ്ങനെ ഉണ്ടായി?


1. ഈ 'പുരുഷന്‍' ജ്ഞാനിയാണോ അജ്ഞാനിയാണോ?

2. ഈ 'പുരുഷന്‍' നിത്യനാണോ - (എല്ലാക്കാലത്തും നിലനിക്കുന്നവനാണൊ) അതൊ അനിത്യനാണോ?

3. പ്രകൃതി എന്നത്‌ എന്താണ്‌, അതില്‍ നിന്നുണ്ടാകുന്ന വികാരങ്ങള്‍ (വസ്തുക്കള്‍) എന്തൊക്കെയാണ്‌?

4. ഈ 'പുരുഷന്‍' ന്റെ ലക്ഷണം എന്താണ്‌?


1. ഈ 'പുരുഷന്‍' നിഷ്ക്രിയനാണെന്നു പറയുന്നു - എങ്കില്‍ പുരുഷനാണ്‌ ക്രിയ ചെയ്യുന്നവന്‍ എന്നു എന്തുകൊണ്ടു പറയുന്നു?

2. ഈ 'പുരുഷന്‍' സ്വതന്ത്രനാണെന്നു പറയുന്നു - എങ്കില്‍ അനിഷ്ടയോനികളില്‍ എന്ത്‌ കൊണ്ടൂ പിറവി എടൂക്കുന്നു?

3. ഈ 'പുരുഷന്‍' വശി ആണെന്നു പറയുന്നു. എങ്കില്‍ അസുഖങ്ങളായ കാര്യങ്ങളാല്‍ അങ്ങനെ അവന്‍ ബാധിക്കപ്പെടൂന്നു?

4. ഈ 'പുരുഷന്‍' സര്‍വഗന്‍ - എല്ലായിടത്തും ഉള്ളവന്‍ ആണെന്നു പറയുന്നു എങ്കില്‍ മറ്റുള്ളയിടത്തെ വേദനകള്‍ അവന്‍ എന്തു കൊണ്ടറിയുന്നില്ല?

5. ഈ 'പുരുഷന്‍' വിഭുഃ ആണെന്നു പറയുന്നു എങ്കില്‍ പര്‍വതങ്ങളാലും മറ്റും പറയ്ക്കപ്പെട്ടവ എന്ത്‌ കൊണ്ട്‌ കാണുന്നില്ല?

6. പുരുഷനെ ക്ഷേത്രജ്ഞന്‍ എന്നും പ്രകൃതിയെ ക്ഷേത്രം എന്നും വിളിക്കുന്നു. ഇവയില്‍ ക്ഷേത്രം ആണോ ക്ഷേത്രജ്ഞന്‍ ആണോ ആദ്യം ഉണ്ടായത്‌?

7. ക്ഷേത്രജ്ഞന്‍ ആണ്‌ ആദ്യം ഉണ്ടായത്‌ എങ്കില്‍ ആ പേര്‍ എങ്ങനെ ഉണ്ടായി? കാരണം അപ്പോല്‍ ക്ഷേത്രം ഇല്ലല്ലൊ. ഇല്ലാത്തതിനെ അറിയുന്നവന്‍ ആകുന്നത്‌ എങ്ങനെ?

8. ക്ഷേത്രം ആണ്‌ ആദ്യം ഉണ്ടായത്‌ എങ്കില്‍ ക്ഷേത്രജ്ഞന്‍ അനിത്യന്‍ ആവില്ലേ/ ഉണ്ടായതിനൊക്കെ നാശവും ഉണ്ട്‌ അതു കൊണ്ട്‌

9. സാക്ഷി എന്ന് പുരുഷനെ വിളിക്കുന്നു. എല്ലം ചെയ്യുന്നത്‌ പുരുഷന്‍ ആണ്‌ എന്നു പറഞ്ഞപ്പോള്‍ ചെയ്യുവാന്‍ വേറേ ഒരാള്‍ ഇല്ലാത്തതു കൊണ്ട്‌ എങ്ങനെ സാക്ഷി എന്നു വിളീക്കും?

10. അവികാരി ആണ്‌ - വികാരങ്ങള്‍ ഉണ്ടാകത്തവന്‍ അണ്‌ എന്നു പറഞ്ഞല്ലൊ. അപ്പോള്‍ അവനു രോഗങ്ങള്‍ എങ്ങനെ ഉണ്ടാകും?


കാലത്തെ ഒരു പണീയാകട്ടെ. ഭയങ്കര തത്വജ്ഞാനം എല്ലാം പഠിച്ച നമ്മള്‍ ഈ ചോദ്യങ്ങള്‍ക്ക്‌ എന്തുത്തരം കൊടൂക്കും

വായിച്ചിട്ട്‌ തല്ലാനൊന്നും വരണ്ടാ , ഞങ്ങളുടെ ഗേറ്റില്‍ security ഉണ്ട്‌ . എന്നോടനുവാദം ചോദിച്ചിട്ടെ എന്റടൂത്തേക്ക്‌ വിടൂ ഞാന്‍ അനുവദിക്കില്ല ഹ ഹ ഹ :)

Wednesday, September 21, 2016

ശ്രാവയേച്ചതുരൊ വർണ്ണാൻ

ബ്രഹ്മസൂത്രത്തി ശ്രീശങ്കര ശൂദ്രനു ബ്രഹ്മവിദ്യ പഠിക്കാനുള്ള ർഹത ഇല്ല  എന്നു പറഞ്ഞു എന്നു നിലവിളിക്കുന്നവർക്കു വേണ്ടി അല്ല (കാരണം അവ അറീഞ്ഞു കൊണ്ട് കുഴപ്പം ഉണ്ടാക്കാ നടക്കുന്ന ചെറ്റക ആണ് എന്ന്  വ്യക്തമാണ്) അത് വായിച്ച് വഴി തെറ്റി പോകാ ഇടയുള്ളവർക്കു വേണ്ടി ചില കാര്യങ്ങ

1. ശ്രീശങ്കര  വളരെ പണ്ടു കാലത്ത് ജീവിച്ചിരുന്ന ഒരാ ആണ്.
കേവലം 32 വയസയോനുള്ളി , വാഹനസൗകര്യം ഇല്ലാത്ത കാലത്ത് നാല് തവണ കന്യാകുമാരി മുത ഹിമാലയം വരെ യാത്ര ചെയ്ത സന്യാസി ആണ്. സ്വന്തമായി വിവാഹം കഴിച്ചിട്ടില്ല, വീടീല്ല കുടിയില്ല. ആശ്രമം ഇല്ല.
അങ്ങനെ നടക്കുന്ന ഒരാ സ്വയം കേമത്തം പരയും എന്നും മറ്റൊരാ തന്നെ ക്കാ താഴ്ന്നവ എന്നു പറയും എന്നു കരുതുന്നതി എത്ര മാത്രം ഔചിത്യം ഉണ്ട്?

2. അദ്ദേഹം സ്വന്തമായി എഴുതിയ അറിയപ്പെടൂന്ന കൃതികളീ എല്ലാം - എല്ലാം ഒന്നു തന്നെ എന്ന തത്വം ആണ് ഞ്ഞിരിക്കുന്നത്.

3. ബ്രാഹ്മണ എന്നു മേനി നടീച്ചിരുന്ന അന്നു കാലത്തെ നമ്പൂരിമാ അദ്ദേഹത്തെ ഒറ്റപ്പെടൂത്തുകയും , അദ്ദേഹത്തിന്റെ അമ്മയുടെ ശവം അടക്കിനു പോലും സഹകരിക്കാത്തവരും  ആയിരുന്നു. അദ്ദേഹം സ്വന്തം അമ്മയ്ഹുടെ ജഡം പല കഷണങ്ങളായി മുറിച്ച് വാഴയിലയി വച്ച് കൊണ്ടു പോയി സംസ്കരിച്ചു എന്നാണൂ ചരിത്രം. പിന്നെ അദ്ദേഹം ബ്രാഹ്മമേധാവിത്വം പറയും എന്ന് എങ്ങനെ പറയും?

ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണം എന്ന ഭാഗം വ്യാഖ്യാനിച്ചപ്പോ ശൂദ്രന് വേദവിദ്യക്കധികാരം ഇല്ല എന്നു പറയുന്നു എന്നാണ് ആരോപണം

ബാദരായണ എന്ന ആളുടെ കൃതി ആണ് ബ്രഹ്മസൂത്രം. അതിനു ഭാഷ്യം എഴുതുമ്പോ, അതിലെ താല്പര്യം അല്ലെ എഴുതുന്നത്?

ബാദരായണന്റെ അഭിപ്രായത്തിനു ശ്രീശങ്കര എങ്ങനെ ഉത്തരവാദിയാകും?

എന്നാ പോലും

ഒരു സൂത്രത്തു എഴുതുന്ന ഭാഷ്യം എങ്ങനെ ആയിരിക്കണം എന്ന് നിബന്ധന ഉണ്ട് നോക്കൂ

സൂത്രസ്ഥം പദമാദായ
വാക്യൈഃ സൂത്രാനുസാരിഭിഃ
സ്വപദാനി ർണ്ണ്യന്തെ
ഭാഷ്യം ഭാഷ്യവിദോ വിദുഃ

എന്നാണു പ്രമാണം.

അതായത് സൂത്രത്തിലുള്ള വാക്കുകളെ സൂത്രാനുസാരിയായ വാക്യങ്ങ ഉപയോഗിച്ച് വിശദീകരിക്കുന്നു - എന്നു പറഞ്ഞാ കൃതിയുടെ താല്പര്യം എന്താണോ അതി നിന്നു വിപരീതം ആകരുത് ഓരോന്നായി വ്യാഖ്യാനിക്കുമ്പോ എന്നർത്ഥം

എങ്കി കൂടീ അതി ഒരു ചെറിയ സ്വാതന്ത്ര്യം കൊടൂത്തിട്ടുണ്ട് സ്വപദാനി ർണ്ണ്യന്തെ - സ്വന്തം പദങ്ങളെ കൂടി ർണ്ണീക്കുന്നു - സ്വാതന്ത്ര്യം ഉപയോഗിച്ച്, അപശൂദ്രാധികരണത്തിന്റെ അവസാനം

ശ്രാവയേച്ചതുരൊ ർണ്ണാൻ ”  എന്ന പുരാണപ്രസിദ്ധമായ വാക്യത്തി കൂടീ നാലു ർണ്ണങ്ങൾക്കും വിദ്യയ്ക്ക് അധികാരം ഉണ്ട് എന്നും കൂടീ പറഞ്ഞാണ് ആചാര്യ അതവസാനിപ്പിക്കുന്നത്.  










ർണ്ണം എന്നത് ഇന്നു കാണുന്ന അലവലാതി ജാതിവിഭാഗം അല്ലായിരുന്നു അതിന്റെ ഉപജ്ഞാതാക്ക ഉദ്ദേസിച്ചിരുന്നത്


അത് ഇവിടെ കാണുക.
http://indiaheritage.blogspot.in/2009/09/blog-post_19.html

Saturday, March 26, 2016

ഇത് അതിലും വലിയ തമാശ



ഇത് അതിലും വലിയ തമാശ


എന്താണു പറയേണ്ടത് എന്നറിയില്ല. സമാധാനമായി അല്പം സ്പീഡ് ഉള്ള ഒരു ഇന്റർനെറ്റും  സമയവും ഒക്കെ റിട്ടയർ ആയി ഇത്രയും കഴിഞ്ഞപ്പോൾ ഒത്തു

ആകെ ഒന്നോടിച്ചു  നോക്കിയപ്പോൾ ഇങ്ങനെ
മാലോകരെ ഇൻഡ്യാഹെറിറ്റേജ്  എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന വ്യക്തി ഈ ഞാൻ തന്നെ. ഒരു സംശയവും വേണ്ട

എന്റെ ചാറ്റ് വിവരം ഒന്നു വെളിവാക്കിയാൽ കൊള്ളാം. അത് ആരാണെങ്കിലും വേണ്ടില്ല. ഈ വിഷയത്തിൽ എന്റെ ചാറ്റ് വെളിപ്പെടുത്തുന്ന ആർക്കായാലും സന്തോഷത്തോടു കൂടി ഒരു പ്രണാമം

ഒരു പഴയ കാല തമാശ

പണിക്കര്‍ മാഷിന്റെ ആശയങ്ങളുടെ പൊളളത്തരം പൊളിക്കാന്‍ സൂരജിനെപ്പോലുളളവര്‍ വിശ്രമ രഹിതമായി പണിയെടുക്കുന്നുമുണ്ട്. 


സൂരജ് ആണുങ്ങളെ പോലെ അമേരിക്കയിൽ പോയി പഠിച്ച് അവന്റെ കാര്യം നേടി



ഇമ്മാതിരി കൂലിയെഴുത്തും ആയി നടന്നവർ എന്തായൊ?

Wednesday, March 23, 2016

മരണശേഷം contd-2

യമരാജന്റെ ഈ ഉത്തരം നചികേതസ്സിനെ പിന്തിരിപ്പിക്കുവാന്‍ സമര്‍ത്ഥമായില്ല- കാരണം നിശ്ചയബുദ്ധിയുള്ളവനാണ്‌. അവന്‍ ദൃഢമായ വിശ്വാസത്തോടു കൂടി ആണ്‌ യമസന്നിധിയില്‍ എത്തിയത്‌. ഇപ്പോള്‍ ദേവന്മാര്‍ക്കു കൂടി സംശയം ഉള്ള വസ്തു ആണ്‌ എന്ന പ്രസ്താവന തന്റെ ചോദ്യത്തിന്റെ മാഹാത്മ്യത്തെ ആണ്‌ സൂചിപ്പിക്കുനത്‌ അതു കൊണ്ട്‌ യാതൊരു കാരണവശാലും അതൊഴിവാക്കുവാന്‍ സാധിക്കില്ല എന്നും,

ജീവലോകത്തിനെ പരലോകത്തേക്കു പ്രവേശിപ്പിക്കുന്ന യമരാജനെ കാള്‍ ഈ തത്വം ഉപദേശിക്കുവാന്‍ യോഗ്യനായ മറ്റൊരാളില്‍ല എന്നും ഉറപ്പുള്ള നചികേതസ്സ്‌ എന്താണ്‌ പറയുന്നത്‌ എന്നു നോക്കാം.
"ദേവൈരത്രാപി വിചികിത്സിതം കില ത്വം
മൃത്യോ യന്ന സുജ്ഞേയമാത്ഥ
വക്താ ചാസ്യ ത്വാദൃഗന്യോ നലഭ്യോ
നാന്യോ വരസ്തുല്യ ഏതസ്യകശ്ചിത്‌"
ഈ ആത്മ വിഷയത്തില്‍ ദേവന്മാരാല്‍ പോലും സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടോ? അങ്ങും പറയുന്നു ഈ തത്വത്തെ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുകയില്ലെന്ന്‌
ഈ അറിവു പകര്‍ന്നു തരുവാന്‍ അങ്ങക്കു തുല്ല്യനായി മറ്റൊരാളെ കിട്ടാനും ഇല്ല. അതുകൊണ്ട്‌ ഇതിനു തുല്ല്യമായി മറ്റൊരു വരം ഇല്ല തന്നെ.
തനിക്ക്‌ ഈ വരം ഒഴികെ മറ്റൊന്നും ആവശ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നു.
എന്നാല്‍ യമരാജന്റെ അഭിപ്രായം എന്താണ്‌?
അവന്റെ ദൃഢബുദ്ധിയും ഗുരുഭക്തി വിശ്വാസം ഇവയും ബോധ്യമായി. എന്നാല്‍ പ്രാപഞ്ചികവസ്തുക്കളില്‍ അവന്‌ വശീകാരവൈരാഗ്യം ഉണ്ടായിട്ടുണ്ടോ എന്നറിയില്ലല്ലൊ. പകുതി വഴിക്കു വച്ച്‌ കുറച്ചു സമ്പത്തു വേണമെന്നോ, ഒരു കല്ല്യാണം കഴിക്കണം എന്നോ , ഒരു രാജാവാകണം എന്‍നോ ഒക്കെ തോന്നുന്നവനാണെങ്കില്‍ ഈ വഴിക്ക്‌ നയിച്ചിട്ട്‌ കാര്യമില്ല.
അപ്പോള്‍ അവന്‌ ഈ ഭൗതികജീവിതത്തില്‍ എത്രമാത്രം വിരക്തി വന്നിട്ടുണ്ട്‌ എന്നുള്ള പരീക്ഷ ആണ്‌ അടുത്തതായി കാണുന്നത്‌.
"അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം "
ഏതു കാര്യവും മുഴുമുപ്പിക്കുവാന്‍ കഴിയുകയില്ലെങ്കില്‍ തുടങ്ങാതിരിക്കുന്നതാണ്‌ ബുദ്ധിയുടെ ആദ്യത്തെ ലക്ഷണം.
ഇനി അഥവാ തുടങ്ങിയാല്‍ അതു മുഴുമിപ്പിക്കുക എന്നുള്ളത്‌ ബുദ്ധിയുടെ രണ്ടാമത്തെ ലക്ഷണം.
അതുകൊണ്ട്‌ ഇവന്‌ വിദ്യ കൊടുത്താല്‍ അത്‌ അവന്‍ പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുവാന്‍ പ്രാപ്തനല്ലെങ്കില്‍ കൊടുക്കുന്നത്‌ അസ്ഥാനത്താകും. അവന്‍ ഇടക്ക്‌ ഇട്ടിട്ടുപോയാല്‍ തന്റെ പ്രവൃത്തി ഫലശൂന്യമാകും അതുകൊണ്ട്‌ എല്ലാവിധത്തിലും യമരാജന്‍ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌ തുടര്‍ന്നങ്ങോട്ട്‌. നോക്കുക-
"ശതായുഷഃ  പുത്രപൗത്രാന്‍ വൃണീഷ്വ
ബഹൂന്‍ പശൂന്‍ ഹസ്തിഹിരണ്യമശ്വാന്‍
ഭൂമേര്‍മഹദായതനം വൃണീഷ്വ സ്വയം ച
ജീവ ശരദോയാവദിച്ഛസി"
ദീര്‍ഘായുഷ്മാന്മാരായ പുത്രന്മാരേയും പൗത്രന്മാരേയും വരിക്കുക,ധാരാളം പശു, ആന, കുതിര, സ്വര്‍ണ്ണം തുടങ്ങി അളവറ്റ സമ്പത്തിനെ വരിക്കുക, വിസ്‌ തൃ തമായ ഭൂമി വരിക്കുക, നീ എത്രകാലം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലം ആയുസ്സ്‌ വരിക്കുക
എന്താ വേണ്ടത്‌? ധനമോ ആനകുതിരാദിയോ, സ്വര്‍ണ്ണമോ, രാജ്യമോ, ദീര്‍ഘജീവിതമോ എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍. ജീവിതം അത്രനാള്‍ വേണം എന്നു അവന്‍ തീരുമാനിച്ചാല്‍ മതി അത്രയും ലഭിക്കും. പോരേ?
ഇനിയും നചികേതസ്‌ മിണ്ടുന്നില്ല എന്നു കണ്ടപ്പോള്‍
"ഏതത്തുല്ല്യം യദി മന്യസേ വരം
വൃണീഷ്വ വിത്തം ചിരജീവികാം ച
മഹാഭൂമോ നചികേതസത്വമേധി
കാമാനാം ത്വാ കാമഭാജം കരോമി"
അല്ല ഇനിയും ഇതുപോലെ മറ്റ്‌ എന്തെങ്കിലും ധനമോ, ദീര്‍ഘജീവിതമോ, വരമോ ഉണ്ടെന്നു നീ വിചാരിക്കുന്നു എങ്കില്‍ അതൊക്കെ ചോദിച്ചു കൊള്ളൂ. അല്ലയോ നചികേതസ്സെ നീ ചക്രവര്‍ത്തിയായി , സൗഭാഗ്യവാനായി കഴിയൂ, നിന്നെ ദിവ്യങ്ങളായ എല്ലാ കാമങ്ങളുടെയും അനുഭോക്താവാക്കി ഞാന്‍ അനുഗ്രഹിക്കാം.
ഇതിലൊന്നും നമ്മുടെ നചികേതസ്സ്‌ വീഴുന്നില്ല എന്നു കണ്ട്‌ യമന്‍ അടവൊന്നു മാറ്റുന്നു.
മനുഷ്യലോകത്തിലെ സുഖഭോഗങ്ങള്‍ നചികേതസ്സിനെ ആകര്‍ഷിക്കുന്നില്ല എന്നു കണ്ട്‌ സ്വര്‍ഗ്ഗസുഖം കാട്ടി പ്രലോഭിപ്പിക്കുകയാണ്‌ അടുത്തതായി.
"യേ യേ കാമാ ദുര്‍ല്ലഭാ മര്‍ത്യലോകേ
സര്‍വാന്‍ കാമാന്‍ ഛന്ദതഃ പ്രാര്‍ഥയസ്വ
ഇമാരാമാഃ സരഥാഃ സതൂര്യാ
നഹീദൃശാ ലംഭനീയാ മനുഷ്യൈഃ
ആഭിര്‍മത്പ്രത്താഭിഃ പരിചാരയസ്വ
നചികേതോ മരണം മാനുപ്രാക്ഷീഃ
മനുഷ്യലോകത്ത്‌ ലഭിക്കാത്തവയായ എന്തൊക്കെ ആഗ്രഹങ്ങള്‍ ഉണ്ടോ അങ്ങനെ ഉള്ള ഏത്‌ ആഗ്രഹവും ചോദിച്ചു കൊള്ളൂ. രഥങ്ങളും , വിവിധവാദ്യവൃന്ദന്‍ഗളോടും കൂടിയ ദേവാംഗനമാരെ ചോദിച്ചു കൊള്ളൂ- മനുഷ്യര്‍ക്ക്‌ പരിചരണത്തിനു ലഭിക്കാത്ത അവരെ പോലും ഞാന്‍ നിനക്കായി തരാം, പക്ഷെ മരണത്തെ കുറിച്ചു മാത്രം ചോദിക്കരുതേ.
കേവലം ഒരു ചോദ്യത്തിനുത്തരം കൊടുക്കുവാതിരിക്കുവാന്‍ വേണ്ടി യമന്‍ എന്തെല്ലാം ആണ്‌ വച്ചു നീട്ടുന്നത്‌?
ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന്‌ എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്‌.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?

Sunday, March 13, 2016

Vision

Seeing the increasing number of children wearing glasses to read, I thought, it is worth sharing some ancient knowledge and some sensible analysis of vision.
Now a days , most people believe modern science only  because their primary education in the schools  deal with the basics of modern science only.
Now let us see what our ancient Rishis told
Indriya is the term  given for sensory organs.
In general any Indriya can go wrong due to three types of use.
1.       Heenayoga  --  (Less Use)
2.       Athiyoga     --  (OverUse)
3.       Mithyayoga --  (Improper Use looking at sun, welding arc etc)
This is true  for each and every organ also.
Now let us think in terms of some modern knowledge we have about vision .
The receptors of light inside the retina are of two types Rods and Cones.
The amount of light falling on the retina is controlled by the aperture size of Pupil.
Then suppose the amount of lght falling is natural light only, it can be easily controlled by the ordinary mechanisms of Iris.
But if the light is artificial?
It may not be possible for the iris to decrease the light to safe limits.

Let us take a deviation from the topic for a little while
We all have seen patients who have had plastering for  fractures.
Once the plaster is removed , have we not noticed that all the muscles have shrunk in size?
And once exercise is resumed , it gains back its original size.
Why does this happen?
Body has a peculiar character – called as “Disuse Atrophy”
Those parts of the body which are not functioning undergoes atrophy – Degeneration
In other words body will destroy unused portions, whatever maybe the organ.
Now let us come back to our vision again.
If the amount of light falling on the retina is more than that is required even after possible correction by Iris, then what will happen?
Common sense says, body will be forced to reduce the number of receptors
So the use of higher illumination, powered glasses etc will contribute to this
Precisely this is the reason why people of about my age who used to read in their childhood in candle light found it difficult to open their eyes when a 15 watt bulb was first switched on in their room, but cannot read in spite of  2 to 4  40 watt tubelights are glowing in their rooms now.
Hence my advice is
Use minimum illumination required
Avoid the above said 3 causes.

Give proper exercise for eye muscles