Tuesday, March 20, 2012

എന്തു കഴിക്കണം തുടര്‍ച്ച -സാത്മ്യം

Conditioned Reflex എന്നു കേട്ടിരിക്കും അല്ലെ?
അതുപോലെ ശരീരത്തിനെ നമുക്ക്‌ പലതും പഠിപ്പിക്കാന്‍ പറ്റും. അങ്ങനെ ഒരു ഉപായം ആന്‌ സാത്മ്യം

ഏതു പുതിയ സാധനം ആയാലും ശരീരത്തില്‍ എത്തിപ്പെട്ടാല്‍ ശരീരം അതിനെ പഠിക്കും

അതിനെ രാസപരിണാമങ്ങള്‍ക്കു വിധേയമാക്കി, അതില്‍ നിന്നും ശരീരത്തിനു വേണ്ട ഭാഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ ആഗിരണം ചെയ്യുകയും വേണ്ടാത്തതിനെ പുറം തള്ളുകയും ചെയ്യും.

പക്ഷെ പുതിയ വസ്തു ആണെങ്കില്‍ ഇതിനു സ്വല്‍പം സമയം ആവശ്യം ആയി വരും. ആ സമയത്തിനുള്ളില്‍ ജീവനെ അപകടപ്പെടുത്തുന്നതാണെങ്കില്‍ - അതിനു പര്യാപ്തമായ അളവില്‍ അകത്തു ചെന്നാല്‍ ജീവന്‍ അപകടത്തിലാകും.

പാമ്പിന്‍ വിഷത്തില്‍ സംഭവിക്കുന്നത്‌ ഇതാണ്‌. പാമ്പിന്‍ വിഷം വായില്‍ കൂടി കഴിച്ചാല്‍ നല്ല പോഷകഗുണമുള്ള പദാര്‍ത്ഥം.

എന്നാല്‍ രക്തത്തില്‍ എത്തി പെട്ടാലൊ? അതിനെ ദഹിപ്പിക്കുവാന്‍ കഴിയുന്നതിനു മുന്‍പ്‌ മരിച്ചു പോയേക്കാം.

എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ ശരീരത്തിനെ പല നാള്‍ ശീലിപ്പിച്ചാല്‍ ശരീരം അതിനെ കൈകാര്യം ചെയ്യാന്‍ സന്നദ്ധമാകും.
മദ്യത്തിന്റെ കാര്യത്തില്‍ ഇതു കുറച്ചു കൂടി നല്ല ഉദാഹരണം ആകുന്നു.

ആദ്യ ദിവസം 60 മില്ലി അടിച്ചാല്‍ ഫിറ്റാകുന്ന ആള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ ഒരു കുപ്പി മുഴുവന്‍ അടിച്ചാലും പച്ചയ്ക്കു നടക്കുന്നതു കണ്ടിട്ടില്ലെ

അദ്ദന്നെ

കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ ആളിനു വിറയല്‍ ഉണ്ടാകാതിരിക്കണം എങ്കില്‍ മദ്യം വേണം എന്നു വരുന്നു
addiction അല്ലെ

ഇതാണ്‌ സാത്മ്യം എന്നു പറയുന്ന സാധനം.

അപ്പോള്‍ നാം ജനിച്ച നാള്‍ മുതല്‍ ശീലിക്കുന്ന വസ്തുക്കള്‍ നമുക്കു സാത്മ്യം ആണ്‌ അവ നമുക്ക്‌ അപകടം ഉണ്ടാക്കുന്നത്‌ കുറവായിരിക്കും

അതുപോലെ തന്നെ ദേശത്തിനു സാത്മ്യമായതും കാലത്തിനു സാത്മ്യമായതും ഉണ്ട്‌.

സാധാരണ ആയി ഏതൊരു വസ്തുവും ഏഴു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ അത്‌ സാത്മ്യമാകും എന്നാണു പറയുക.

ശീലം കൊണ്ട്‌ സാത്മ്യമായ വസ്തു ശരീരത്തിനു ദോഷകരം ആണെങ്കില്‍ അതിനെ ഒഴിവാക്കാനുള്ള വഴി വേണ്ടെ?

"ഏകദ്വിത്ര്യന്തരീകൃതം" ആയി ഒഴിവാക്കാം
കേട്ടു പേടിക്കണ്ടാ

ശീലിച്ച ആ വസ്തു ഒന്നിടവിട്ട ദിവസങ്ങളില്‍ കഴിക്കുക, പിന്നീട്‌ രണ്ടു ദിവസം വിട്ടു കഴിക്കുകപിന്നീട്‌ മൂന്നു ദിവസം വിട്ടു കഴിക്കുക
ഇപ്രകാരം ക്രമേണ ഒഴിവാക്കാന്‍ സാധിക്കും പക്ഷെ മനസ്സിനു ഉറപ്പു വേണം എന്നു മാത്രം

സാത്മ്യമായ വസ്തു പെട്ടെന്ന് ഒഴിവാക്കുന്നതും അസാത്മ്യമായ വസ്തു പെട്ടെന്ന് ഉപയോഗിച്ചു തുടങ്ങുന്നതും ശരീരത്തിനു നല്ലതല്ല അത്‌ ക്രമേണ തന്നെ വേണം അല്ലെങ്കില്‍ അതു ദോഷഫലം ഉണ്ടാക്കും

"അപഥ്യമപി ഹി ത്യക്തം
ശീലിതം പഥ്യമമേവ വാ
സാത്മ്യാസാത്മ്യവികാരായ
ജായതെ സഹസാന്യഥാ"

ആധുനിക ശിശുരോഗ വിദഗ്ദ്ധരുടെ അടുത്തു ചെന്നാല്‍ കുട്ടിക്കു മാതാവിന്റെ പാലിനു പുറമെ മറ്റാഹാരങ്ങള്‍ എങ്ങനെ കൊടുത്തു തുടങ്ങാം എന്നു ചോദിക്കുമ്പോള്‍ കിട്ടുന്ന ഉത്തരവും ഇതിനനുസൃതം ആണ്‌

പശുവിന്‍ പാലായാലും മുട്ട ആയാലും എല്ലാം ആദ്യം നാവില്‍ തൊടുവിക്കുക. ശരീരത്തിനെ ശീലിപ്പിക്കുക ക്രമേണ അളവു കൂട്ടാം.
അല്ലെങ്കിലൊ ആദ്യ ദിവസം കുപ്പി പാല്‍ കൊടുക്കും കുട്ടി വയറിളക്കം തുടങ്ങുമ്പോള്‍ എടുത്തു കൊണ്ട്‌ ആശുപത്രിയിലേക്ക്‌ ഓടും

3 comments:

  1. താങ്കളുടെ ഭാഷയില്‍ പ്രയോഗങ്ങള്‍ അസാമാന്യമായ ഒരുല്കിടിലമാണ് ഉണ്ടാക്കുന്നത്

    വിജ്ഞാനപ്രദം തുടരുക ഈ യാത്ര കൂടെ പുണ്യാളനും ഉണ്ടാക്കും

    ReplyDelete
  2. ഷോഡശകർമ്മങ്ങളിൽ കുട്ടികൾക്ക് അന്നപ്രാശനം, കർണ്ണവേധം തുടങ്ങിയ കർമ്മങ്ങൾ ചിട്ടയോടെ ചെയ്യുന്നതിന്റെ പിന്നിലും ഇതൊക്കെയായിരിക്കണം ആചാര്യമാർ ഉദ്ദേശിച്ചിരുന്നത് എന്നു തോന്നുന്നു.

    ReplyDelete
  3. നല്ലെഴുത്ത്.....വിവരം വെയ്ക്കട്ടെ, വായിച്ച് വായിച്ച്....

    ReplyDelete