Tuesday, March 20, 2012

എന്ത് കഴിക്കണം

വൈദ്യന്റെ അടുത്തെത്തുന്ന രോഗിയ്ക്ക്‌ മരുന്നെഴുതിക്കഴിയുമ്പോള്‍ കിട്ടുന്ന ആദ്യത്തെ ചോദ്യം ഇതാണ്‌

"എന്തെങ്കിലും പഥ്യം ഉണ്ടൊ?"

രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ രോഗി ഉദ്ദേശിക്കുന്നത്‌ ഈ മരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ എന്തെങ്കിലും ഒഴിവാക്കണോ എന്നാണ്‌

ഉപ്പ്‌ പഥ്യം എന്നു കേട്ടാല്‍ രോഗി മനസ്സിലാക്കുന്നത്‌ ഉപ്പ്‌ ഒഴിവാക്കണം എന്നാണ്‌ എന്നര്‍ത്ഥം.

പഥ്യം എന്ന വാക്കിനര്‍ത്ഥം ഇഷ്ടപ്പെട്ടത്‌ എന്നാണ്‌. അതായത്‌ ശരീരത്തിന്റെ ആ അവസ്ഥയ്ക്കു യോജിച്ചത്‌ വേണ്ടത്‌ എന്നൊക്കെ അര്‍ത്ഥം.

അതായത്‌ രോഗിയായാലും അല്ലെങ്കിലും ശരീരത്തിനു പഥ്യമായതാണ്‌ ഭക്ഷിക്കേണ്ടത്‌.

ആധുനികശാസ്ത്രം പറയുന്നതു പോലെ അല്ല ദ്രവ്യങ്ങളെ ആയുര്‍വേദം കാണുന്നത്‌. അതുകൊണ്ടു തന്നെ ആഹാരം കഴിക്കുന്ന കാര്യത്തില്‍ ആയുര്‍വേദരീതിയില്‍ നമുക്കു ചിന്തിക്കാം

എല്ലാ പ്രപഞ്ച വസ്തുക്കളെയും പോലെ ശരീരവും പഞ്ചഭൂതങ്ങളെ കൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണ്‌.

അപ്പോള്‍ കഴിക്കുന്ന വസ്തുക്കളുടെ ഭൂതഘടന ശരീരത്തിന്റെ ഭൂതഘടനയ്ക്കനുസൃതമായിരിക്കണം.

എങ്കിലേ ശരീരത്തിന്‌ അതിന്റെ സ്വന്തം ഭൂതഘടന നിലനിര്‍ത്തുവാന്‍ സാധിക്കൂ.

ദ്രവ്യങ്ങളെ ആറു തരത്തിലുള്ള സ്വാദുകള്‍ ഉള്ളതായാണ്‌ ആയുര്‍വേദം പറയുന്നത്‌. ആധിനികര്‍ക്കു നാലു രസങ്ങളേ ഉള്ളു.

ആയുര്‍വേദത്തില്‍
"രസാഃ സ്വാദമ്ലലവണ തിക്തോഷണകഷായകാഃ"

മധുരം, പുളി, ലവണം(ഉപ്പ്‌), കയ്പ്പ്‌, എരുവ്‌, കഷായം (ചവര്‍പ്പ്‌) എന്ന് ആറു തരം രസങ്ങളെ പറയുന്നു.

"നിത്യം സര്‍വരസാഭ്യാസീ സ്യാത്‌"

ഇവയില്‍ ആറും എല്ലാ ദിവസവും ഉപയോഗിക്കേണ്ടതാണ്‌. പക്ഷെ അളവില്‍ വ്യത്യാസം ഉണ്ട്‌

ശരീരപ്രകൃതിക്കനുസരിച്ചും ആഹാരദ്രവ്യങ്ങള്‍ ക്രമീകരിക്കണം.

വാതപ്രകൃതിക്കാരന്‍ കൂടുതല്‍ എരുവുരസപ്രധാനമായവയോ/കഷായരസപ്രധാനമായവയൊ ഉപയോഗിച്ചാല്‍ ശരി ആകില്ല. അവന്‍ മധുരരസം കൂടുതല്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ കഫപ്രകൃതിക്കാരന്‌ തിരിച്ചാണ്‌.

താമസിക്കുന്ന ദേശത്തിനനുസരിച്ചും ആഹാരക്രമീകരണം വേണം

ആനൂപദേശത്തു താമസിക്കുന്നവര്‍ കൂടുതല്‍ മധുരരസം ഉപയോഗിച്ചാല്‍ കഫജന്യവികാരങ്ങള്‍ക്കു സാദ്ധ്യത ഉണ്ട്‌

എഴുതി എഴുതി ബുദ്ധി മുട്ടിക്കുന്നില്ല.

ആഹാര പദാര്‍ത്ഥങ്ങള്‍ പല തരം കൂട്ടി ചേര്‍ത്തു എല്ലാ രസങ്ങളും കിട്ടത്തക്കവണ്ണം ക്രമീകരിക്കണം

അവനവന്‍ താമസിക്കുന്ന സ്ഥലത്ത്‌ ഉണ്ടാകുന്ന വസ്തു അവനവന്റെ ശരീരത്തിന്റെ നിലനില്‍പ്പിനു യോജിച്ചവ ആയിരിക്കും.

ആരോടെങ്കിലും പഴങ്ങള്‍ കഴിക്കണം എന്നു പറഞ്ഞാല്‍ ആദ്യം അവര്‍ കടയില്‍ പോയി കുറെ ഓറഞ്ചും മുന്തിരിയും ആപ്പിളും വാങ്ങി കൊണ്ടു വരും
എന്താ ശരി അല്ലെ?

നല്ല പഴങ്ങള്‍ അല്ലെ?

ഒരു കാര്യം ശ്രദ്ധിക്കുക

പ്രകൃതിയ്ക്ക്‌ ശരി എന്താണ്‌ എന്നു നമ്മെക്കാള്‍ നന്നായി അറിയാം. അതുകൊണ്ട്‌ അത്‌ നല്ല വേനല്‍ കാലത്ത്‌ തണ്ണിമത്തയും മാങ്ങയും നിരനിരയായി കുലകുലയായി ഉല്‍പാദിപ്പിക്കുന്നു.

വേനലില്‍ വശം കെടുന്ന ജീവികള്‍ക്ക്‌ ആഹരിക്കാന്‍ പ്രകൃതി ദത്തമായ ഭക്ഷണം ഇവയാണ്‌.

"ഋതുഫലം സമര്‍പ്പയാമി" കേട്ടിട്ടുണ്ടൊ? അഗ്നിക്കു ഹോമിക്കേണ്ടത്‌ ഇതാണ്‌. അഗ്നി അവനവന്റെ ശരീരത്തിനുള്ളിലെ അഗ്നിയാണ്‌. ഈ യജ്ഞം ആണ്‌ അനുഷ്ടിക്കേണ്ടത്‌.

തണുപ്പു രാജ്യത്ത്‌ ശരീരം ചൂടാക്കാനുള്ള സാധനം വൈന്‍ എവിടെ നിന്നാണുണ്ടാക്കുന്നത്‌ ?

മുന്തിരി അല്ലെ?

അതെ മുന്തിരി ചൂടു രാജ്യത്ത്‌ കഴിച്ചാല്‍ എങ്ങനെ ഉണ്ടാകും?

അത്‌ കാലം നോക്കി വേണം എന്നര്‍ത്ഥം. വേനല്‍ കാലത്ത്‌ ഇഷ്ടഫലം മാങ്ങ ആണെങ്കില്‍ തണുപ്പുകാലത്ത്‌- ശിശിര ഋതുവില്‍ ഇഷ്ടഫലം മുന്തിരി ആണ്‌, ആപ്പിളും ആകാം.
അവ യഥാക്രമം ഉഷ്ണത്തിന്റെയും തണുപ്പിന്റെയും ആഘാതത്തില്‍ നിന്നും ശരീരത്തിനെ രക്ഷിക്കും എന്നര്‍ത്ഥം.

മറിച്ചായാലോ? ദോഷമായിരിക്കും ഫലം

ചുരുക്കത്തില്‍ പറഞ്ഞാല്‍ അവനവന്‍ താമസിക്കുന്നതിനു ചുറ്റുവട്ടം ഉണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍ ആണ്‌ അവനവന്റെ ഇഷ്ടഭക്ഷണം. അതാണെങ്കില്‍ കാലാനുസൃതവും ദേശാനുസൃതവും ആയിരിക്കും മറ്റൊന്നും നോക്കേണ്ടി വരുന്നില്ല.

എല്ലാദിവസവും കഴിക്കരുതാത്ത പദാര്‍ത്ഥങ്ങളില്‍ ആണ്‌ ഉപ്പിനെ പെടുത്തിയിരിക്കുന്നത്‌. മിക്കപ്പോഴും കഴിക്കാം പക്ഷെ എല്ലാ ദിവസവും വേണ്ട.

പഴയ ബാറ്ററിയിലെ രാസവസ്തുക്കള്‍ പിണ്ടിയില്‍ ഇട്ടു വളര്‍ത്തി എടുത്ത വാഴപ്പഴവും, യൂറിയ യില്‍ തുകച്ചെടുത്ത പച്ചക്കറികളും, ജനിതക മാറ്റം വരുത്തിയ മറ്റു പദാര്‍ത്ഥങ്ങളും പഠിക്കാന്‍ മറ്റൊരു ചരകന്‍ ഉണ്ടാകുന്നതു വരെ അവനവന്‍ കൃഷി ചെയ്ത പദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ അവനവനു കൊള്ളാം.

ഇങ്ങനെ നോക്കിയാ അവസാനം പണ്ടൊരു വൈദ്യം പച്ചക്കറിക്കടയില്‍ പോയിട്ടു അവസാനം കുറച്ച്‌ ചിറ്റമൃതും വാങ്ങി വീട്ടില്‍ വന്നത്‌ ഹ ഹ ഹ :)

16 comments:

  1. ഇങ്ങനെ നോക്കിയാ അവസാനം പണ്ടൊരു വൈദ്യം പച്ചക്കറിക്കടയില്‍ പോയിട്ടു അവസാനം കുറച്ച്‌ ചിറ്റമൃതും വാങ്ങി വീട്ടില്‍ വന്നത്‌ ഹ ഹ ഹ :)

    ReplyDelete
  2. വൈദ്യ ഗുരു പഠിപ്പിച്ചു. കിഴങ്ങു വർഗ്ഗങ്ങളൊക്കെ വയറിന് ചീത്തയാണ്. ഇടനെ ശിഷ്യന്റെ ചോദ്യമുയർന്നു. അപ്പോൾ മുത്തങ്ങാക്കിഴങ്ങോ?

    മിതമായി കഴിയ്ക്കണം എന്തും. അപ്പോൾ കുറെ കാര്യങ്ങൾ ശരിയാകും.
    പിന്നെ ചക്ക, മാങ്ങ, കറിവേപ്പില, കാന്താരി മുളക്, പപ്പായ, തക്കാളി, പാവയ്ക്ക, ഇരുമ്പൻ പുളി, നെല്ലിയ്ക്കാപ്പുളി, വെണ്ടയ്ക്ക, വഴുതനങ്ങ, നാളികേരം ഇവയൊക്കെ കൈ നീട്ടി എടുക്കാൻ പറ്റുമ്പോൾ ജീവിതം സുന്ദരം. പോരെങ്കിൽ കുറച്ച് അയൽ‌പ്പക്ക സൌഹൃദങ്ങൾ മുരിങ്ങയിലയും കായും കപ്പയുമായി വിളങ്ങുന്നു.

    ലേഖനം കൊള്ളാം കേട്ടൊ. അഭിനന്ദനങ്ങൾ.

    ReplyDelete
  3. അതാത് കാലത്ത് അതാതിന്റെ ചുറ്റു വട്ടത്ത് വിളയുന്നത്തെ ഉപയോഗിക്കാവു എന്ന് പറഞ്ഞു കേട്ടിരുന്നു അല്ല വായിഒച്ചരിഞ്ഞിരുന്നു പക്ഷെ നടപ്പാക്കുക അല്പം പ്രയാസം തന്നെ കാരണം എതു കാലത്തും എതു നാട്ടിന്നും നമ്മുക്ക് എന്തും വാങ്ങി തിന്നാന്‍ കിട്ടുന്നു കൂടെ ഭക്ഷണത്തിനൊപ്പം മരുന്നും ഇറക്കുമതി ചെയ്തു തരുന്നുണ്ടല്ലോ ......

    സംഭവം കൊള്ളാം ആശംസകള്‍ സര്‍

    ReplyDelete
  4. “രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ രോഗി ഉദ്ദേശിക്കുന്നത്‌ ഈ മരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ എന്തെങ്കിലും ഒഴിവാക്കണോ എന്നാണ്‌“

    ഇത് വായിക്കുന്നത് വരെ ആ അർത്ഥത്തിൽ തന്നെയാണ് ഞാനും കരുതിയിരുന്നത്.....

    ReplyDelete
  5. പഥ്യവും അപഥ്യവും എല്ലാവരും തിരിച്ചറിയേണ്ടതു തന്നെ.

    നന്നായി സർ!

    ReplyDelete
  6. ലേഖനം നന്നായി, പണിയ്ക്കര്‍ സാര്‍ ...

    ReplyDelete
  7. എച്മു

    ആഹാരം വലിച്ചു വാരി തിന്നുന്നതു തന്നെ മിക്ക അസ്വാസ്ഥ്യങ്ങള്‍ക്കും കാരണം

    സദ്യക്കു ഇലയ്ക്കു മുന്നില്‍ കാണില്ലെ വയറു നിറഞ്ഞു പൊട്ടാറായാലും അല്‍പം അച്ചാര്‍ കൂടി തൊട്ടു നക്കിയിട്ട്‌ കുറെ പായസം കൂടി അകത്താക്കുന്നത്‌. :)

    പുണ്യാളാ

    ഹ ഹ ഹ അപ്പറഞ്ഞതു ഞാന്‍ ഓര്‍ത്തില്ല. ശരിയാ മരുന്നും ഇറക്കു മതി ചെയ്തു തരുന്നുണ്ടാല്ലൊ എന്തൊരു മനുഷ്യസ്നേഹം അല്ലെ :)

    മാറുന്ന മലയാളി

    ഹ ഹ ഒരാളുടെ എങ്കിലും തെറ്റിദ്ധാരണ മാറി അല്ലെ സന്തോഷം.

    ഡൊ ജയന്‍
    ഒറ്റ വാക്കില്‍ നിര്‍ത്തണമെന്നില്ല നിങ്ങളെ പോലെ ഉള്ളവര്‍ കുറച്ചു കൂടി അറിവുകള്‍ പകരുന്നതും നല്ലതാണ്‌ അതും കൂടി പ്രതീക്ഷിക്കട്ടെ :)

    ശ്രീ

    വിവാഹം ഒക്കെ കഴിഞ്ഞു വളരെ തെരക്കാണല്ലെ ഇവിടെ ഒക്കെ ഇടയ്ക്കു വരണെ ഈ വരവിനു നന്ദി

    ReplyDelete
  8. ഞങ്ങള്‍ എന്തിനാ ഗ്ലോബലൈസേഷന്‍ കൊണ്ടു വന്നത്? ഞങ്ങടെ നാട്ടിലെ സാധനങ്ങള്‍ നിങ്ങള്‍ക്ക് അയച്ചു തന്ന് അതെല്ലാം വാരിവലിച്ചു തിന്ന് രോഗികളാകുമ്പോള്‍ അതിനുള്ള മരുന്നും ഞങ്ങള്‍ തന്നെ ഉണ്ടാക്കി അങ്ങോട്ടെയ്ക്കെത്തിക്കും. ഒന്നുകൊണ്ടു ഭയപ്പെടേണ്ട. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.

    ReplyDelete
  9. ഞങ്ങ കയ്യീ കിട്ടുന്ന പഴോക്കെ വിലക്കൊറവിനു കിട്ടുമ്പോ‍ വാങ്ങിക്കഴിക്കും. അന്നേരം കാലാവസ്ഥയൊന്നും ഞങ്ങ നോക്കാറില്ലെ ന്റെ പണിക്കർ സാറെ... എവിടേണ്ടതായതാണൊ, ദ് നേരെ ചൊവ്വെ ങ്ങ്ന്യാ കഴിക്കാന്നറിയാത്ത പഴങ്ങളു വരെ ഞങ്ങ എല്ലാവരോടൊപ്പമൊന്ന് ഇടിച്ചു നിക്കാനായി വാങ്ങിക്കഴിക്കുമെന്റെ സാറെ... പിന്നീടെത്രയോ കഴിഞ്ഞീട്ടാ അതിലൊരെണ്ണം പഴമായിരുന്നില്ലെന്നും കറിവക്കാനുള്ളതായിരുന്നെന്നും ഞങ്ങ അറിഞ്ഞത്. അതിന്റെ പേരാത്രെ ‘തക്കാളി’....!!
    ആശംസകൾ.....

    ReplyDelete
  10. ...കാലാനുസൃതമായും ദേശാനുസൃതമായും എന്റെ ചുറ്റുവട്ടത്ത് ആകെ കിട്ടുന്നത് ,‘തേങ്ങ’യാണ്. അത് ഏതുവർഗ്ഗത്തിൽ പെടുത്താം വൈദ്യരേ? അത് കഴിക്കുന്നതിന് ‘പഥ്യ’മുണ്ടോ? ഉപ്പ് മുതൽ ഉജാല വരെ എല്ലാം വാങ്ങി ഉപയോഗിക്കേണ്ടിവരുന്നത്, നഗരമദ്ധ്യത്തിൽ താമസിക്കുന്നതിന്റെ ഗുണമാണേ.... ആട്ടെ, ഒന്നുകൂടി ചോദിച്ചോട്ടെ, ഗ്രാമത്തിലേയ്ക്കൊന്നു മാറിത്താമസിക്കുന്നതിന് എനിക്കൊരു ‘പഥ്യ’മുണ്ടല്ലോ വൈദ്യരേ...എന്താ വഴി...? ഈ പോസ്റ്റ് വായിച്ചപ്പോൾ മുതൽ ‘പഥ്യം’‘പഥ്യം’ മാത്രമേ പറയാൻ പറ്റുന്നുള്ളൂ. അതും ‘പഥ്യ’ത്തിന്റെ അസുഖമാണോ വൈദ്യരേ?.....

    ReplyDelete
  11. വി ഏ ചേട്ടാ
    അവനവന്‍ താമസിക്കുന്നസ്ഥലത്ത്‌ "ഉണ്ടാകുന്ന" വസ്തു എന്നായിരുന്നു എഴുതിയത്‌.
    "കിട്ടുന്ന" വസ്തു അല്ല

    കിട്ടുന്നത്‌ തിന്നാനാണെങ്കില്‍ അപ്പോള്‍ എന്തൊക്കെ തിന്നും ?
    അവിടെ ഡീസല്‍ ഒന്നും കിട്ടുകയില്ലെ?

    :)

    ReplyDelete
  12. നല്ല ലേഖനം ഹെരിറ്റേജ് സാര്‍

    ReplyDelete
  13. ലേഖനം നന്നായിരിക്കുന്നു സര്‍

    ReplyDelete
  14. ഇങ്ങനെ നോക്കിയാ അവസാനം പണ്ടൊരു വൈദ്യം പച്ചക്കറിക്കടയില്‍ പോയിട്ടു അവസാനം കുറച്ച്‌ ചിറ്റമൃതും വാങ്ങി വീട്ടില്‍ വന്നത്‌ ഹ ഹ ഹ :)

    അത് തന്നെ...
    എന്റെ പാലും പഴവും ആള്‍ റെഡി നിങ്ങള്‍ മുട്ടിച്ചു... :)

    ലേഖനം കൊള്ളാം ...

    ReplyDelete
  15. ഉപകാരപ്രദമായ ലേഖനം.നന്ദി സാര്‍.,.
    ആശംസകളോടെ

    ReplyDelete
  16. രഘുനാഥൻ ജി
    Deja vu ji
    ഖാദു ജി,
    തങ്കപ്പൻ ജി

    അത് കുറെ എപിസോഡുകളായി ഓരോരോ വിഷയം എഴുതുന്നതിന്റെ രണ്ടാമത്തെതാണ്. എല്ലാം വായിക്കണം
    നിങ്ങളെ പോലെ ഉള്ളവർ വായിക്കുന്നു എന്നറിയുന്നതു തന്നെ സന്തോഷം.

    ReplyDelete