Tuesday, March 20, 2012

എന്തു കഴിക്കണം- തുടര്‍ച്ച1

ആദ്യം പറഞ്ഞതനുസരിച്ച്‌ ആറു രസങ്ങളും ആഹാരത്തില്‍ നിന്നും ലഭിക്കത്തക്കവണ്ണം പല പല വസ്തുക്കള്‍ കൂട്ടി ക്കഴിക്കണം എന്നു മനസിലായി അല്ലെ?

എന്നാല്‍ എല്ലാ വസ്തുക്കളും ഒന്നിച്ച്‌ കഴിക്കുവാന്‍ പാടില്ല

ചിലവ മറ്റു ചിലവയുമായി ചേരാത്തവ ആകാം

ഇതിനെ ആയുര്‍വേദം 'വിരുദ്ധം' എന്ന ഒരു പേരില്‍ വ്യവഹരിക്കുന്നു.

ആദ്യലേഖനത്തില്‍ എഴുതിയതു പോലെ ഒരു ദ്രവ്യത്തിന്റെ ദഹനപ്രക്രിയ എന്നു പറയുന്നത്‌ രാസപരിണാമങ്ങളുടെ ഒരു ശൃംഖല ആണ്‌. ആ ചങ്ങലയിലെ ഏതെങ്കിലും ഒരു ഘട്ടത്തെ തടസപ്പെടുത്തുന്നതൊ വ്യത്യാസപ്പെടുത്തുന്നതൊ ആയ മറ്റൊരു വസ്തു ഇടയ്ക്കുണ്ടായാല്‍ അതിന്റെ ദഹനപ്രക്രിയ വികലം ആകും.

മറ്റൊരു ദ്രവ്യത്തിന്റെ പരിണാമത്തില്‍ ഇങ്ങനെ ഒരു വസ്തു ആവശ്യം ആയി വരും എങ്കില്‍ മുന്‍പറഞ്ഞ വസ്തുവും ഇതും കൂടി വിരുദ്ധം ആകും എന്നര്‍ത്ഥം.

"വിരുദ്ധമപി ചാഹാരം വിദ്യാത്‌ വിഷഗരോപമം"

വിരുദ്ധാഹാരം വിഷം അഥവാ കൂട്ടുവിഷം എന്നതുപോലെ അറിയണം. അതായത്‌ വിരുദ്ധാഹാരം വിഷത്തിനു സമം ആണ്‌ അല്ലെങ്കില്‍ കൂട്ടുവിഷത്തിനു സമം ആണ്‌- ശരീരത്തിനു ദോഷകരം ആണ്‌ എന്നര്‍ത്ഥം

ആധുനികരും,ആയി പലപ്പോഴും ശണ്ഠ കൂടേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്‌ ഇക്കാര്യത്തില്‍.

പലരും ഇതിനെ അന്ധമായി എതിര്‍ത്തിട്ടുണ്ട്‌. പക്ഷെ വിവരം ഇല്ലാ എങ്കില്‍ എന്താ ചെയ്യുക.

ഞാന്‍ എത്ര കാലമായി അങ്ങനെ ഉപയോഗിക്കുന്നു എന്നിട്ടു ഞാന്‍ ഇതു വരെ ചത്തില്ലല്ലൊ വിഷമാണെങ്കില്‍ ചാകേണ്ടിയിരുന്നില്ലെ എന്നു വരെ ചോദിച്ച വിവരദോഷികള്‍ ഉണ്ട്‌

വിഷം എന്ന പദം കൊണ്ട്‌ ഉടനെ കൊല്ലും എന്നല്ല അര്‍ത്ഥമാക്കുന്നത്‌.

ശരീരത്തിന്റെ ദഹനപ്രക്രിയ 100 ശതമാനം കൃത്യമാകുന്നതില്‍ തടസ്സം ഉണ്ടാക്കും എന്നെ ഉള്ളു.

തുടര്‍ച്ചയായി ഇതുപോലെ ഉണ്ടാകുന്ന ചെറിയ ചെറിയ തകരാറുകള്‍ ഭാവിയില്‍ വലിയ വലിയ ദോഷങ്ങള്‍ക്കു കാരണമാകും.

പാലും പഴവും കൂടിയാല്‍ വിരുദ്ധമാണ്‌
പാലും മല്‍സ്യവും ചേര്‍ന്നും വിരുദ്ധമാണ്‌

"വിശേഷാല്‍ പയസാ മല്‍സ്യാഃ
സഹ സര്‍വം ഫലം തഥാ"

എന്നാല്‍ ഞാന്‍ കോട്ടക്കല്‍ പഠിക്കുമ്പോള്‍ പലപോഴും ഉപയോഗിച്ചിരുന്ന ഒരു സാധനം ആയിരുന്നു പാലും പഴവും കൂട്ടി അടിച്ച്‌ കടയില്‍ കിട്ടുന്ന ഒരു പാനീയം.
ഞാന്‍ അന്നു ചത്തില്ല എന്നു വച്ച്‌ അതു എന്റെ ശരീരത്തിനു നല്ലതായിരുന്നു എന്നര്‍ത്ഥമില്ല.

പാലിനകത്ത്‌ പഴം കഷണങ്ങളാക്കി ഇട്ടു കഴിക്കുമായിരുന്ന ഒരു കോളേജ്‌ പ്രൊഫസറോട്‌ അങ്ങനെ ചെയ്യുന്നത്‌ നല്ലതല്ല എന്നു പറഞ്ഞതിന്‌ അങ്ങേര്‍ എന്നെ പറഞ്ഞ ചീത്തയ്ക്കു കയ്യും കണക്കും ഇല്ല. അയാളും പരഞ്ഞ കാരനം ഇതു തന്നെ ആയിരുന്നു ഇത്ര നാളായി ഞാന്‍ കഴിക്കുന്നു എന്നിട്ടു ചത്തു പോയില്ലല്ലൊ.

ആയുര്‍വേദം Perfectness ആണ്‌ നോക്കുന്നത്‌. അതിനാലാണ്‌ ഏറ്റവും നേരിയ കാര്യങ്ങള്‍ പോലും പറയുന്നത്‌. അതുകൊണ്ട്‌ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ദൂരവ്യാപകമായ ദോഷങ്ങള്‍ ഇല്ലാതിരിക്കുവാന്‍

100 ആമത്തെ അടി കൊള്ളുമ്പോള്‍ കല്ലു പൊട്ടും എങ്കില്‍ അതിനു മുന്‍പടിച്ച 99 അടിയും പ്രധാനം തന്നെ ആണ്‌ അല്ലെ?

ഇതു മനസിലാകാന്‍ സാമാന്യ ബോധം മാത്രം മതി.

അതെ പോലെ പഴങ്ങള്‍ കഴിക്കുക ആണെങ്കില്‍ പലപ്പോഴും ഒരു തരം മാത്രം കഴിക്കുന്നതായിരിക്കും നല്ലത്‌.

ഒരു ചക്കയുടെ ചുള മുഴുവന്‍ ഒറ്റ ഇരിപ്പിനു തിന്നു നോക്കൂ. മൂന്നു നാലു മണിക്കൂര്‍ കഴിയുമ്പോള്‍ അതു മുഴുവന്‍ ദഹിച്ചിരിക്കും പ്രത്യേകിച്ചു യാതൊരു കുഴപ്പവും ഇല്ലാതെ

എന്നാല്‍ പത്തു ചക്കച്ചുള കഴിച്ചിട്ട്‌ പിന്നാലെ ഒരു പൈനാപ്പിള്‍ കഷണം കഴിച്ചു നോക്കൂ. അല്ലെങ്കില്‍ ഒരു നേന്ത്രപ്പഴം കഴിച്ചു നോക്കൂ.

തീക്ഷ്ണാഗ്നി ഉള്ളവര്‍ ആണെങ്കില്‍ ചിലപ്പോള്‍ പ്രശ്നം ഒന്നും ഉണ്ടാകില്ല.

Mixed Fruit Juice കടകളില്‍ ഉണ്ടാക്കി കൊടുക്കുന്നതു കാണുമ്പോള്‍ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌.

ഇതൊക്കെ എങ്ങനെ നമ്മുടെ പുതിയ തലമുറയെ പഠിപ്പിക്കും എന്ന്.

അല്ല ഇതു കൊണ്ടൊക്കെ അല്ലെ ആശുപത്രികള്‍ നിലനില്‍ക്കുന്നത്‌ കോടികള്‍ മുടക്കി ഡോക്റ്ററാകുന്നത്‌ അല്ലെ

16 comments:

  1. 100 ആമത്തെ അടി കൊള്ളുമ്പോള്‍ കല്ലു പൊട്ടും എങ്കില്‍ അതിനു മുന്‍പടിച്ച 99 അടിയും പ്രധാനം തന്നെ ആണ്‌ അല്ലെ?

    ReplyDelete
  2. ഞാനും ഈ പാലും പഴവും കഴിക്കാറുണ്ട്.... നിറുത്തി..ഇന്നത്തോടെ നിറുത്തി..
    അറിവുകള്‍ നല്‍കുന്ന പോസ്റ്റ്‌... തുടരട്ടെ...
    ആശംസകള്‍...

    ReplyDelete
  3. ശാസ്ത്രം തെളിയിക്കാത്തിടത്തോളം ഞങ്ങളിതൊന്നും അങ്ങീകരിക്കൂല..
    അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ആയുര്‍വേദക്കാരെ ജയിലിലടക്കുക..
    ആയുര്‍വേദ കോളേജുകള്‍ അടച്ചുപൂട്ടുക...
    ദാണ്ടെ കിടക്കുന്നു ആയുര്‍വേദ യൂണിവേഴ്സിറ്റി.... ഇന്നാടു നന്നാവൂലട്ടാ....

    ReplyDelete
  4. നമ്മുടെ തനിമയും സംസ്കാരവുമല്ല തലമുറകല്‍ പഠിക്കുന്നത് പഠിപ്പിക്കുന്നത്‌ ..അതിന്റെ തകരാര്‍ ആണിതൊക്കെ

    മോര് ഒഴിച്ച് കഴിക്കരുത് മുത്രം ഒഴിച്ച് കഴിക്കണം !

    ഇത് ഇക്കാലതാരോടെന്കിലും പറഞ്ഞാല്‍ ചീത്ത മാത്രം അല്ല തല്ലും കിട്ടും എന്ന് പുണ്യാളന്‍ പറയണ്ടല്ലോ പണിക്കര്‍ സാര്‍ ..കാര്യം സാറിന് മനസിലാക്കും പക്ഷെ വേണ്ട പെട്ട ആര്‍ക്കും മനസിലാകില്ല

    മോര് ഒഴുവാക്കി കഴിക്കരുത് എന്നും മുത്രം ഒഴിച്ചതിനു ശേഷമേ കഴിക്കാവു എന്നുമാണ് പറയുന്നത് .....

    കേട്ട പാതി കേള്‍ക്കാത്ത പാതി അതിനെതിരെ പ്രതികരിക്കും എന്താ പറഞ്ഞത് എന്താ അതിന്റെ അര്‍ഥം എന്നാരും വിലയിരുത്തുകയില്ല

    ശരീരം കേടാവാതെ ചീത്ത കേള്‍ക്കാതെ ഇത്തരം മാര്‍ഗ്ഗത്തില്‍ കൂടെഒരു ബോധവല്‍കരണം സാറിനെ പുണ്യാളന്‍ അഭിനന്ദിക്കുന്നു നന്ദി

    ReplyDelete
  5. അപ്പോ “പാലും പഴമും കൈഹളിലേന്തി....” എന്ന തമിഴ് പാട്ട് വെറും തട്ടിപ്പാണല്ലെ? പ്രണയിനി കാമുകനെ കൊല്ലാനുള്ള വരവായിരിക്കും ഈ ഗാനം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

    ReplyDelete
  6. ഖാദു ജീ,

    ഹ ഹ ഹ വല്ലപ്പോഴും ഒക്കെ കുറച്ചൊക്കെ ആയിക്കോളൂ കുഴപ്പമില്ല. അതിനുള്ള വിശദീകരണം അടുത്തതില്‍ വരും പേടിക്കണ്ടാ

    ജിഷ്ണൂ :)

    പുണ്യാളാ ചെറുപ്പത്തില്‍ മലയാളം പറഞ്ഞാല്‍ തല പോലും മുട്ടയടിക്കുന്ന ദേശത്ത്‌ ഇനി മൂത്രം ഒഴിക്കണം എന്നെങ്ങാനും പറഞ്ഞാല്‍ :(

    എതിരന്‍ ജീ
    കല്ല്യാണം കഴിഞ്ഞു വരുന്ന വധൂവരന്മാര്‍ക്ക്‌ പാലും പഴവും കൂടി ഒന്നിച്ചു നല്‍കുന്നതു കാണുമ്പോള്‍ ഞാനും ഓര്‍ത്തിട്ടുണ്ട്‌ :)

    ReplyDelete
  7. താങ്കൾക്ക് വലിയൊരു നമസ്കാരം....ചിഒൽതൊക്കെ അറിയാവുന്നവയാണു...എങ്കിലും താങ്കളൂടെ രചനാ രീതി വളരെ നന്നായിരിക്കുന്നു..ഇത് എത്രപേർ വായിക്കും? ഇപ്പോൾ നാല്ല വായനയാല്ലാ ബ്ലോഗിൽ....തൂപ്പുകാരിയും ഒക്കെ ഈ രംഗാം വല്ലാതെ മലിനനമാക്കുന്നൂ...ഇതിൽ ന്നിന്നൊക്കെ വിട്ട് നിന്നാലെന്തെന്നുവരെ ആലോചിക്കുന്നൂ...പക്ഷേ താങ്കളെപ്പോളെയുള്ളമ്നല്ല എഴുത്തുകാരുടെ രചനകളെ പറ്റി ഓർക്കുമ്പോൾ.....തുടരുക എല്ലാ ആശംസകളും...

    ReplyDelete
  8. പാലും പഴവും മിക്സ് ആക്കി കഴിയ്ക്കാൻ സമ്മതിച്ചിരുന്നില്ല, വീട്ടിൽ. അതുകൊണ്ട് ആ രുചി ഒരു പ്രലോഭനമായതുമില്ല.

    പിന്നെ ഞാനൊരു പുല്ലു തീറ്റക്കാരിയായതുകൊണ്ട്..അങ്ങനെ പച്ചപ്പുല്ലു കഴിച്ച് ജീവിച്ചു പോകും.....

    ലേഖനം നന്നായിട്ടുണ്ട്. അറിവ് പകരാനുള്ള ഈ ശ്രമം വിജയിയ്ക്കട്ടെ. ആശംസകൾ.

    ReplyDelete
  9. ചന്തു നായര്‍ ജി, നല്ല വാക്കുകള്‍ക്കു നന്ദി
    ലോകത്ത്‌ അങ്ങനെ പലതും നടക്കും
    അതു വിചാരിച്ച്‌ നമുക്ക്‌ വെറുതെ ഇരിക്കാന്‍ പറ്റുമോ പോകാന്‍ പറ

    എച്മു
    "പാലും പഴവും മിക്സ് ആക്കി കഴിയ്ക്കാൻ സമ്മതിച്ചിരുന്നില്ല, "

    അതു ശരി. ചുമ്മാതല്ല നല്ല എഴുത്തുകാരി ആയത്‌. ഞാന്‍ പറഞ്ഞില്ലെ

    വേണ്ടാത്ത ശീലം ചെറുപ്പത്തിലെ ഇല്ലാത്തതു നന്നായി എന്ന് ഹ ഹ ഹ :)

    ReplyDelete
  10. എന്റെ ഡോക്റ്ററെ,
    ആഹാരകാര്യത്തിൽ വളരെയധികം അശ്രദ്ധ കാണിക്കുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലത്ത് അഹാര കാര്യത്തിലുള്ള എന്റെ അമ്മയുടെ അശ്രദ്ധ കാരണം എന്റെയും‌(4) സഹോദരങ്ങളുടെയും ആരോഗ്യം തകരാറിലാക്കി എന്ന് പറയാം. ഉന്നത വിദ്യാഭ്യാസവും സർക്കാർ ജോലിയും ഉണ്ടെങ്കിലും എല്ലാർക്കും പലതരം രോഗങ്ങളാണ്. അമിതാഹാരം കൊണ്ടല്ല, മര്യാദക്ക് സമയത്ത് ഭക്ഷണം നൽകാത്തതുകൊണ്ട്,,, കൃത്രിമ ഭക്ഷണം തന്നതുകൊണ്ട്,,, ചപ്പാത്തിക്ക് പകരം വെറും ബിസ്ക്കറ്റ് തീറ്റിച്ചതുകൊണ്ട്,,,

    ReplyDelete
  11. മിനി റ്റീച്ചർ
    സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

    “ഉന്നതവിദ്യാഭ്യാസം” എന്ന പ്രയോഗം കൊള്ളാം.

    വേണ്ടതൊന്നും പഠിക്കാതെ വേണ്ടാത്തതെല്ലാം പഠിക്കുന്നതിനെ ആണല്ലൊ ഉന്നതവിദ്യാഭ്യാസം എന്നു ഓറയുന്നത് അല്ലെ?

    ഇന്നത്തെ ഉന്നതവിദ്യാഭ്യാസം ഉള്ള ഒരാൾ മാത്രം ശേഷിച്ചിട്ട് ഈ ലോകത്തിലെ മറ്റു മനുഷ്യരെല്ലാം ഒരു ദിവസം അപ്രത്യക്ഷരായി എന്നു വിചാരിക്കുക.

    ലോകത്തുള്ള ബാക്കി ജന്തുക്കളെല്ലാം - മനുഷ്യർ കൂട്ടിലടച്ചു വളർത്തുന്നവ ഒഴികെ-- സാധാരണ പോലെ അവയുടെ ജീവിതം തുടരും പക്ഷെ ഈ ഉന്നതവിദ്യാഭ്യാസി എത്ര ദിവസം ജീവനോടിരിക്കും?

    ഉന്നതവിദ്യാഭ്യാസം സിന്ദാബാദ്

    :)

    ReplyDelete
  12. തീറ്റ കോമ്പിനേഷനുകൾ അല്ലാത്തവയെ കുറിച്ച് നല്ലോരറിവാണിത് കേട്ടൊ ഭായ്

    ReplyDelete
  13. പണിക്കരു സാറേ, അടിച്ചുകൊണ്ടേ ഇരിയ്ക്കൂ, എപ്പോഴാണ് നൂറാമത്തെ അടി ആകുന്നതെന്ന് പറയാന് നമുക്കാവില്ലല്ലോ! അതാകുമ്പോഴ് ഇതൊക്കെ നമ്മുടെ പുതിയ തലമുറ മനസ്സിലാക്കിക്കൊള്ളും.പക്ഷേ ദയവു ചെയ്ത് എന്തു കഴിക്കണം എന്നതിന്റെ കൂടെ ബാബു എഴുതിയ 'ഒന്നും രണ്ടും' ചേരാതെ നോക്കണേ!

    ReplyDelete
  14. പ്രിയമുള്ള ആള്‍രൂപന്‍ ,

    അടിച്ചു കൊണ്ടെയിരിക്കണം അല്ലെ ആട്ടെ അടിച്ചു കൊണ്ടെ ഇരിക്കാം പക്ഷെ ബാബു എഴുതിയ ഒന്ന് എന്തു കൊണ്ട്‌ ഒഴിവാക്കണം കാരണം വല്ലതും ഉണ്ടോ?

    അതോ അതും ബാബു പറയുന്നതു പോലെ ഒന്ന് ഒരു അനാവശ്യ വസ്തു ആണെന്ന അന്ധവിശ്വാസം ആണോ?

    അന്ധവിശ്വാസത്തെ ഒക്കെ എതിര്‍ക്കുന്ന ആളാണ്‌ ബാബു അറിയുമൊ?

    മൂത്രം ഒരു ലാബില്‍ പരിശോധിച്ചിട്ട്‌ അതില്‍ ശരീരത്തിനു അഹിതമായ എന്താണുള്ളത്‌ എന്നൊന്നു പറഞ്ഞു തരാമോ?

    ReplyDelete
  15. ബാബു എന്താണ് പറയുന്നതെന്നൊന്നും ഞാൻ നോക്കിയിട്ടില്ല.

    ReplyDelete
  16. ഞാനും ബാബു പറഞ്ഞത്‌ ചോദിച്ചില്ലല്ലൊ. ഒന്നും രണ്ടും ആഹാരത്തില്‍ ചേരാതെ നോക്കണം എന്നു താങ്കള്‍ പറഞ്ഞല്ലൊ.

    ഒന്നിനെ ഒഴിവാക്കേണ്ട കാരണം എന്താണ്‌ എന്നല്ലെ ഞാന്‍ ചോദിക്കുന്നത്‌

    ഞാനിതു ചോദിക്കാന്‍ കാരണം ഒന്ന് എന്നു നാം പറയുന്ന സാധനം ഗുണമുള്ളതാണ്‌ എന്ന വസ്തുത ആണ്‌

    :)

    ReplyDelete