Monday, November 15, 2010

വിഷ്ണു വ്യാപ്തൗ

http://paarthans.blogspot.com/2010/11/blog-post_09.html

http://anaryan-blog.blogspot.com/2010/11/vishnu-semen.html


"വിഷ്ണു വ്യാപ്തൗ" വ്യാപിയായതില്‍ വിഷ്ണു എന്ന ധാതുവില്‍ നിന്നും ശബ്ദങ്ങള്‍ രൂപീകരിക്കണം.

എന്നാല്‍ ഒരു വാക്ക്‌ നിര്‍വചിച്ചാല്‍ അതു കാലദേശാദികള്‍ക്ക്‌ അധീനം ആകും.

ആ പരിമിതി - ക്ലിപ്തത ഇല്ലാതിരിക്കുവാന്‍ വേണ്ടി വിഷ്ണു എന്ന സങ്കല്‍പ്പത്തിന്‌ ധാതു രൂപം തന്നെ പേരായി നല്‍കി

അതായത്‌ അത്‌ എത്ര വേണമെങ്കിലും വ്യാപ്തിയുള്ളത്‌ -അപരിമിതം - അനന്തം എന്നര്‍ത്ഥം.

വിഷ്ണുസ്തുതിയില്‍ "ശാന്താകാരം ഭുജഗശയനം -- " എന്നു പറയുന്നതു ശ്രദ്ധിക്കുക

ശാന്താകാരം എന്ന വാക്കു ശ്രദ്ധിച്ചോ?

ശാന്തം ആകാരം എന്ന രണ്ടു പദങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്‌ അത്‌.

ആകാരം എന്നാല്‍ രൂപം ആകൃതി- അല്ലെ?

വിഷ്ണുവിന്റെ രൂപം എന്താണെന്നാണു പറഞ്ഞത്‌?

ശാന്തം

അതെങ്ങനെ ഒക്കും?

ശാന്തം എന്നതു ഭാവം അല്ലേ? ആകൃതി ആണോ?

ആകാരത്തില്‍ ശാന്തമാകുന്നത്‌ എങ്ങും നിറഞ്ഞതാണ്‌.
എങ്ങും നിറഞ്ഞ വസ്തുനിന്‌ ആകൃതി അതേ ആകാന്‍ കഴിയൂ. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ രൂപം ശാന്തം എന്നു പറയുന്നത്‌

ഇനി നാരായണന്‍ - നാരത്തില്‍ അയനം ചെയ്യുന്നവന്‍ എന്നു പറഞ്ഞതു നോക്കുക.

ജലം

പഞ്ചഭൂതങ്ങളെ കുറിച്ച്‌ ഈ പോസ്റ്റ്‌ എഴുതേണ്ടി വന്നതും ഇതൊക്കെ കൊണ്ടാണ്‌

ജലം യോനി എന്നാണ്‌ നിര്‍വചനം. പ്രപഞ്ചവസ്തുവിന്റെ യോനി പഞ്ഞിയില്‍ നിന്നും നൂലുണ്ടാകുന്നതു പോലെ, മണ്ണുകൊണ്ട്‌ ഇഷ്ടിക ഉണ്ടാകുന്നതുപോലെ ജലം ആണ്‌

അതല്ലാതെ ശുക്ലം അല്ല ഇവിടെ പറയുന്നത്‌

2 comments:

  1. ‘ശുക്ലം’ എന്നു പറഞ്ഞാൽ ലൈംഗികത മുഖത്തേക്ക് തെറിച്ചു വീഴും.
    ‘ലിംഗം’ എന്നു പറഞ്ഞാലോ….;
    ഒന്നും പറയണ്ട.
    'ശുക്ലാംബരധരം വിഷ്ണും' എന്നോ 'ശിവലിംഗം' എന്നോ പറഞ്ഞുപോകരുത്. ജാഗ്രതൈ.

    ReplyDelete
  2. ഇനി ഇപ്പൊ കേള്‍ക്കാമായിരിക്കും വിഷ്ണുവിനു ലിംഗമല്ല യോനിയാണ്‌ ഉള്ളതെന്ന് ഞാന്‍ പറഞ്ഞെന്ന് അല്ല പഴയ വിവരം കെട്ടതൊക്കെ വായിക്കുന്ന കൂട്ടത്തിലല്ലെ

    ReplyDelete