Friday, February 15, 2008

ആയുര്‍വേദത്തില്‍ രോഗങ്ങള്‍

ആയുര്‍വേദത്തില്‍ എല്ലാ രോഗങ്ങളും ചികില്‍സിച്ചു ഭേദപ്പെടുത്താം എന്നു പറയുന്നുണ്ടോ? ചിലരുടെ വാദങ്ങളും പരസ്യങ്ങളും കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നാം. പല പാവങ്ങളും അതില്‍ വീണുപോകാന്‍ വഴിയുണ്ട്‌ അതിനാല്‍ ആയുര്‍വേദഗ്രന്ഥങ്ങള്‍ ഇതില്‍ എന്താണ്‌ പറയുന്നത്‌ എന്നു നോക്കാം.

രോഗങ്ങളേ വിഭജിക്കുന ഭാഗത്ത്‌ പറയുന്ന രണ്ടു മൂന്നു വരികള്‍ നോക്കുക-

"സാദ്ധ്യോസാദ്ധ്യ ഇതി വ്യാധിര്‍
ദ്വിധാ തൗ തു പുനര്‍ദ്വിധാ
സുസാധ്യകൃഛ്രസാധ്യശ്ച
യാപ്യോ യശ്ചാനുപക്രമഃ"

സാധ്യഃ അസാധ്യഃ ഇതി വ്യാധിഃ ദ്വിധാ = വ്യാധികള്‍ -രോഗങ്ങള്‍ സാധ്യം എന്നും അസാധ്യം എന്നും രണ്ടു തരത്തിലുണ്ട്‌.
സാധ്യം എന്നത്‌ ചികില്‍സിച്ചുഭേദപ്പെടുത്തുവാന്‍ സാധിക്കുന്നവയും അസാധ്യം എന്നത്‌ ചികില്‍സിച്ചുഭേദപെടുത്തുവാന്‍ സാധിക്കാത്തവയും ആണ്‌.
തൗ തു പുനഃ ദ്വിധാ - അവ തന്നെ പിന്നെയും ഈരണ്ടു തരത്തിലുണ്ട്‌
സുസാധ്യഃ കൃഛ്രസാധ്യഃ ച - സാദ്ധ്യം എന്ന വിഭാഗം സുഖസാധ്യം കൃഛ്രസാധ്യം എന്നിങ്ങനെ രണ്ടുതരവും
യാപ്യഃ യഃ ച അനുപക്രമഃ - അസാധ്യം എന്ന വിഭാഗം യാപ്യം എന്നും അനുപക്രമം എന്നിങ്ങനെ രണ്ടു തരവും

സുഖസാധ്യം എന്നത്‌ സാധാരണ അര്‍ഥം തന്നെ സുഖമായി ചികില്‍സിച്ചുഭേദപ്പെടൂത്തുവാന്‍ സാധിക്കുന്നവ.
കൃഛ്രസാധ്യം എന്നത്‌ ശസ്ത്രക്രിയാദികര്‍മ്മങ്ങളോ രസായനപ്രയോഗാദി കര്‍മ്മങ്ങളോ ഒക്കെ പോലെയുള്ള കഠിനചികില്‍സകള്‍ വേണ്ടി വരുന്നവ.

യാപ്യം എന്നത്‌ - മരുന്നു കഴിച്ച്‌ രോഗത്തിനെ വരുതിയില്‍ നിര്‍ത്തി ആയുസ്സ്‌ നീട്ടികൊണ്ടുപോകാന്‍ മാത്രം സാധിക്കുന്നവ

അനുപക്രമം എന്നത്‌ യാതൊരു രീതിയിലും തടയുവാന്‍ സാധിക്കാതെ മരണത്തില്‍ കലാശിക്കുന്നവ.

ഇനി പറയൂ പരസ്യക്കാര്‍ പറയുന്നതോ ഇതോ വിശ്വസിക്കേണ്ടത്‌?

Sunday, February 10, 2008

സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസം എന്ന കാവ്യം മേടിക്കുവാന്‍ ഞാന്‍ കുറെ നാള്‍ മുമ്പു ശ്രമിച്ചു നോക്കി. എന്നാല്‍ അത്‌ ലഭിക്കുവാനില്ല. അതുകൊണ്ട്‌ ആ കാവ്യം വായിക്കണം എന്നാഗ്രഹമുള്ളവര്‍ക്കുവേണ്ടി അത്‌ മുഴുവനായി ഒരു ബ്ലോഗില്‍ പോറ്റ്‌ ചെയ്യുന്നു. അറ്റ്‌ ഇക്കാണുന്ന പ്രകാരം വിശദമായി ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ ചെയ്തു വച്ച കുറെ ഏറെ ഭാഗങ്ങള്‍ ചില virus attack കാര്‍ണം എന്റെ PC യില്‍ നിന്നും പൊയ്പ്പോയതിനാല്‍ ശ്ലോകം മാത്രമായി കൊടുക്കുന്നു

ഇതാണ്‌ ബ്ലോഗ്‌

http://sreekrishnavilasam.blogspot.com8-9 പോസ്റ്റുകളായി അറ്റ്‌ഹു മുഴുവനും ഇട്ടിട്ടുണ്ട്‌