Friday, December 29, 2006

യോഗസാധന contd

യമം, നിയമം എന്നീ കടമ്പകള്‍ കടന്ന വ്യക്തി തികച്ചും വൈരാഗ്യയുക്തനായിരിക്കും.
അങ്ങനെയുള്ള ആ ആള്‍ തുടര്‍ന്ന്‌ ധ്യാനത്തില്‍ കൂടി സമാധിയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്നു.
ധ്യാനം ഏകാഗ്രമായിരിക്കും - അപ്പോള്‍ മനസ്സിനെ നിശ്ചലമാക്കിം വിലയിപ്പിക്കണം എങ്കില്‍ ശ്വാസം
പോലും അതിനു തടസ്സമാകാം. ശ്വാസം വഴി ലഭിക്കുന്ന പ്രാണവായുവിന്റെ സഹായത്താല്‍
നിലനില്‍ക്കുന്ന ശരീരത്തെ, പ്രാണവായുവില്ലാതെയും നിലനിര്‍ത്താന്‍ അഭ്യസിപ്പിക്കുന വിദ്യയാണ്‌
പ്രാണായാമം - അല്ലാതെ ചിലര്‍ പ്രസംഗിക്കുന്നതുപോലെ "ശ്വാസം വലിച്ചു വിടുമ്പോള്‍ കൂടുതല്‍
പ്രാണവായു ലഭിക്കുന്നു, തന്മൂലം ശാരീരികപ്രക്രിയകളെല്ലാം വളരെ ഭംഗിയായി നടക്കുന്നു, നല്ല
ആരോഗ്യമുണ്ടാകുന്നു " എന്നിത്യാദിയല്ല. ഇപ്പറഞ്ഞവയൊക്കെ ഭൗതികവീക്ഷണത്തില്‍ ശരിതന്നെ, പക്ഷെ യോഗസാധനയില്‍ ഇതിനു തികച്ചും വിപരീതമായി, ഹിമജീവികളുടെ hybernation പോലെ ശരീരത്തെ
തികച്ചും നിശ്ചേഷ്ടമായി വക്കാനും, അതേസമയം തന്നെ സചേതനനായിരിക്കാനുമുള്ള അഭ്യാസമാണ്‌
പ്രാണായാമം.
നമുക്കറിയാം കുറച്ച്‌ ഏറെ നേരം ചമ്രം പടിഞ്ഞിരുന്നാല്‍ കാലുകള്‍ മരവിക്കും- കാരണം അവിടെക്കുള്ള
ചോരയോട്ടം തടസ്സപ്പെടുന്നു. എന്നാല്‍ ശീലം കൊണ്ട്‌ ഇതിനെടുക്കുന്ന സമയം വര്‍ദ്ധിപ്പിക്കാം.
അങ്ങനെ ശരീരത്തെ ഏതെങ്കിലും ഒരു അവസ്ഥയില്‍ (ഇരിക്കുന്നതൊ, നില്‍ക്കുന്നതോ, കിടക്കുന്നതോ )
കുറെയേറെ നേരം സുഖമായിരിക്കത്തക്കവണ്ണം ശീലിപ്പിക്കുന്നതാണ്‌ ആസനം.
നിര്‍വചനം - "സ്ഥിരസുഖമാസനം" സ്ഥിരമായും , സുഖമായുമുള്ളത്‌ ആസനം. അത്രയേ ഉള്ളു.
അതിനു തലകുത്തി നില്‌ക്കണമെന്നൊന്നുമില്ല
പക്ഷേ ഹഠയോഗികള്‍ പരിശീലിക്കുന്ന ആസനങ്ങള്‍ ശരീരാരോഗ്യം വളര്‍ത്താനും, നിലനിര്‍ത്താനും നല്ലതാണ്‌.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. മനസ്സും , ശരീരവും അന്യോന്യം ആധാരവും
ആധേയവും എന്ന പോലെ ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിനുണ്ടാകുന്ന വൈകല്യങ്ങള്‍ മറ്റേതിനെയും ബാധിക്കുന്നു.
"മനശ്ശരീരയോസ്താപഃ പരസ്പരമഭിവ്രജേല്‍
ആധാരാധേയഭാവേന തപ്താജ്യഘടയോരിവ" മനസ്സും ശരീരവും ചൂടുള്ള നെയ്യും, ചട്ടിയും പോലെ അന്യോന്യം
ബന്ധപ്പെട്ടിരിക്കുന്നു. ചട്ടി ചൂടായാല്‍ നെയ്യും ചൂടാകും, നെയ്യു ചൂടായാല്‍ ചട്ടിയും ചൂടാകും.
അതുകൊണ്ട്‌ ആദ്യം ശരീരം ആരോഗ്യപൂര്‍ണ്ണമാക്കുക, മനസ്സും താനേ ആരോഗ്യമുള്ളതാകും.
ആസനങ്ങളെല്ലാം തന്നെ isometric exercises ആണ്‌. അതുകൊണ്ട്‌ മറ്റു വ്യായാമങ്ങളെക്കാള്‍ വളരെ ശക്തമാണ്‌.
തന്മൂലം ഗുരൂപദേശത്തോടുകൂടിയേ ശീലിക്കാവൂ. ( അല്ലാതെ ചെയ്യുന്നവര്‍ക്ക്‌ ചിലപ്പോള്‍ ദുഷ്ടമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി എന്നു വരാം - പ്രസംഗവശാല്‍ ഇത്ര കൂടി പറയട്ടെ ദേവരാഗം,. നളന്‍ എന്നിവര്‍ ഗുരുകുലത്തിലെ eeyemmes savyaakhyaanaththinte കമന്റില്‍ എഴുതിയതു പോലെ സ്വയം സ്വന്തം ഗുരുവാകാന്‍ കെല്‌പുള്ളവര്‍ക്ക്‌ അതും ആകാം - ഞാനീ എഴുതുന്നത്‌ അതിലും സ്വല്‍പ്പം താഴെയുള്ളവര്‍ക്കു വേണ്ടിയാണെന്നു കരുതിയാല്‍ മതി. ) വ്യായാമത്തിന്റെ തീവ്രത കൂട്ടുവാന്‍ പ്രാണായാമത്തിലെ
കുംഭകത്തിന്റെയും, ബാഹ്യകുംഭകത്തിന്റെയും മാത്ര ക്രമേണ വര്‍ധ്ധിപ്പിക്കുക.

ആസനവും പ്രാണായാമവും നിരന്തരം, പരിശീലിച്ചാല്‍, ശരീരത്തിന്‌ പ്രാണവായുവിന്റെ വളരെ കുറഞ്ഞ
മാത്രയിലും നിലനില്‍ക്കാന്‍ സാധിക്കും. അതിന്റെ പരമകാഷ്ഠയാണ്‌ മുമ്പു പറഞ്ഞ ഉദാഹരണത്തിലെ hybernation
അങ്ങനെയൊരു അവസ്ഥയില്‍ സചേതനനായി ഇരിക്കാം എന്ന്‌ ആചാര്യന്മാര്‍ പറയുന്നു.
will be contd--

Tuesday, December 26, 2006

വാഗ്ഭൂഷണം ഭൂഷണം

പൃഥിവ്യാം ത്രീണി രത്നാനി
അന്നമാപഃ സുഭാഷിതം
മൂഢൈഃ പാഷാണഖണ്ഡേഷു
രത്നസംജ്ഞാ വിധീയതേ

പൃഥിവ്യാം = ഭൂമിയില്‍
ത്രീണി = മൂന്നു
രത്നാനി = രത്നങ്ങള്‍
അന്നമാപഃ സുഭാഷിതം = ആഹാരം, ജലം, സുഭാഷിതം
മൂഢൈഃ = മൂഢന്മാരാല്‍
പാഷാണഖണ്ഡേഷു = കല്‍ക്കഷണങ്ങളില്‍
രത്നസംജ്ഞാ = രത്നം എന്ന പേര്‌
വിധീയതേ = വിധിക്കപ്പെട്ടിരിക്കുന്നു

യഥാര്‍ഥത്തില്‍ യാതൊരു വിലയുമില്ലാത്ത കല്ലിനെയാണ്‌ നാം ഇക്കാലത്ത്‌ രത്നം എന്നു വിളിക്കുന്നത്‌.

സുഭാഷിതത്തിന്റെ പ്രാധാന്യം ബ്ലോഗ്ഗിലെ പല ചര്‍ച്ചകളും വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നതുകൊണ്ട്‌ ഇതിവിടെ കുറിക്കുന്നു,
മനുഷ്യന്‌ ഏറ്റവും മുഖ്യമായ അലംകാരം - ആഭരണം നല്ല വാക്കാണ്‌ എന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു.
ഭര്‍തൃഹരി ആണെങ്കില്‍ പല ശ്ലോകങ്ങള്‍ തന്നെ എഴുതി അതിലൊരെണ്ണം നോക്കാം-

കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്ജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലംകൃതാ മൂര്‍ദ്ധജാ
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം
(ക്ഷീയന്തേ//ഖില എന്നു പാഠഭേദം)

തോള്‍വളയോ, ചന്ദ്രനെപോലെ പ്രകാശിക്കുന്ന മാലകളോ, കുളിയോ, ചന്ദനലേപനമോ, മുടി പിന്നിപ്പൂചൂടലോ, ഒന്നും തന്നെ മനുഷ്യന്‌ അലംകാരമാകുന്നില, പിന്നെയോ വാക്ക്‌ ആണ്‌ മനുഷ്യന്‌ ആഭരണം .പോരാ ആ വാക്കും സംസ്കരിച്ചറ്റ്‌ഹായിരിക്കണം. മറ്റുള്ള എല്ലാ ആഭരണങ്ങളും നശിക്കുന്നവയാണ്‌ എന്നാല്‍ നല്ല വാക്കാകുന്ന ആഭരണം എല്ലാക്കാലത്തേക്കും നിലനില്‍ക്കുന്ന ആഭൂഷണമാണത്രേ

Saturday, December 23, 2006

അനംഗാരീജീ, ഞാന്‍ താങ്കള്‍ക്ക്‌ താങ്കളുടെ ആ കവിത ചൊല്ലാല്‍- പാമ്പഞ്ചേട്ടനെ പറ്റിചേ എന്നുള്ളത്‌ ഒരു ചെറിയ പശ്ചാത്തലസംഗീതത്തോടുകൂടി മിക്സ്‌ ചെയ്തത്‌ അയക്കാന്‍ മൂന്നു പ്രാവശ്യം മൂന്നു PC കളില്‍ നിന്നും ശ്രമിച്ചു . കൂടെ എന്റെ അഡ്രസ്സിലും വച്ചതൊന്നിലും അതു കിട്ടുന്നില്ല എന്നതും താങ്കള്‍ക്ക്‌ ജന്മദിനാശംസ അയച്ചതു കിട്ടികാണാത്തതുകൊണ്ടും ഇതാ അതെ കവിത താങ്കളുടെ ശബ്ദവും എന്റെ ഒരല്‍പം പശ്ചാത്തലസംഗീതവും ചേര്‍ത്ത്‌ താഴെക്കാണുന്ന ലിങ്കില്‍ കൊടുക്കുന്നു. percusion വാദ്യം ഇല്ലാത്തതിനാല്‍ അതു ചേര്‍ത്തിട്ടില്ല.
paampan cheTTane patichE

താങ്കളുടെ കവിതാപാരായണം എനിക്കെത്ര ഇഷ്ടപ്പെട്ടു എന്നിതില്‍ നിന്നും വ്യക്തമാകുമല്ലൊ, ഇനിയും തുടരുക

Friday, December 22, 2006

സംഗീതശാസ്ത്രം ഭാഗം -3

സംഗീതശാസ്ത്രം ഭാഗം -3

വായ്പ്പാട്ട്‌ അഭ്യസിക്കുന്നതിന്‌ പരമ്പരാഗതമായി സ്വീകരിച്ചിരിക്കുന്നത്‌ 15ആമത്‌ മേളകര്‍ത്താരാഗമായ മായാമാളവഗൗളയാണ്‌. എന്നാല്‍ ചിലര്‍ മോഹനം തുടങ്ങിയ ജന്യരാഗങ്ങളും ഉപയോഗിക്കാറുണ്ട്‌.
മായാമാളവഗൗളക്കുള്ള ഒരു പ്രത്യേകത രണ്ടു സ്വരങ്ങള്‍ തമ്മിലുള്ള ദൂരം കൂടിയതും കുറഞ്ഞതും ഒരേപോലെ ഇടകലര്‍ന്നതാണ്‌ എന്നതാണ്‌.
സ്വരങ്ങള്‍-
സ, രി1, ഗ2, മ1, പ, ധ1, നി2, സ എന്നിങ്ങനെ ആരോഹണവും ഇതുതന്നെ വിപരീതക്രമത്തില്‍ അവരോഹണവും.
ഇനി ഇതു പാടിപഠിക്ക്‌ഏണ്ട താളക്രമം കൂടി അറിയേണ്ടിയിരിക്കുന്നു.
ആദിതാളം എന്ന 8 മാത്രകളുള്ള താളം ആണ്‌ ആദ്യം ശീലിക്കേണ്ടത്‌ ഏഴുസ്വരങ്ങളും അവസാനം രണ്ടാമത്‌ താരസ്ഥായി സ യും കൂടി ചേര്‍ത്ത്‌ എട്ടു സ്വരങ്ങള്‍ ആരോഹണത്തിലും , അതേപോലെ എട്ടു സ്വരങ്ങള്‍ അവരോഹണത്തിലും കണക്കാക്കി ഒരു സ്വരത്തിന്‌ ഒരു മാത്ര എന്നിപ്പോള്‍ മനസ്സിലാക്കുക.
ഈ താളം കൈകള്‍ കൊണ്ട്‌ തുടക്കു കൊട്ടുന്നതായും വീശുന്നതായും കണ്ടു കാണുമല്ലൊ. അതില്‍ ആദ്യം മുഴുവന്‍ കൈപത്തിയും ചേര്‍ത്ത്‌ കമഴ്ത്തി അടിക്കുന്നു, പിന്നീടു ചെറുവിരല്‍ തുടങ്ങി ചെറുവിരല്‍, മോതിരവിരല്‍, നടുവിരല്‍ എന്നിങ്ങനെ മൂന്നു വിരലുകല്‍ അടിക്കുന്നു, അതി കഴിഞ്ഞാല്‍ വീണ്ടും കൈപത്തി മൊതം കമഴ്ത്തി ഒന്നടിക്കുന്നു, ഒരു തവണ മലര്‍ത്തി വീശുന്നു, വീണ്ടും കൈപത്തി കമഴ്ത്തി അടിക്കുന്നു, ഒരു തവണ മലര്‍ത്തി വീശുന്നു. ഈ എട്ടു പ്രക്രിയയെ സമം, ഒന്നു, രണ്ട്‌, മൂന്നു, അടി, വീച്ച്‌, അടി, വീച്ച്‌ എന്നിപ്‌പോള്‍ വിളിക്കുക. അതിനെ നാം എഴുതുമ്പോള്‍ X I II III X V X V എന്നെഴുതും. ഇതിലേ ഓരോ അംഗവും ഒരേ സമയദൈര്‍ഘ്യമുള്ളതാണ്‌.
ഓരോന്നിനും ഇനി നാലു ഭാഗം വീതം ഉള്ളതായി സങ്കല്‍പ്പിക്കുക.
അതായത്‌ ആദ്യത്തെ X എന്നത്‌ നാല്‌ xxxx ചേര്‍ന്നതാണ്‌ എന്നും, I, II, III എന്നവയെല്ലാം iiii എന്ന നന്നാലു മാത്രകള്‍ ചേര്‍ന്നവയാണെന്നും അതുപോലെ തന്നെ X, V ഇവയും മനസ്സിലാക്കുക.

ചുരുക്കത്തില്‍
1-1-1-1, 2-2-2-2, 3-3-3-3, 4-4-4-4, 5-5-5-5, 6-6-6-6, 7-7-7-7, 8-8-8-8 എന്നു പറഞ്ഞാല്‍ ഒരു താളമായി. one,one,one,one എന്നു ഒരേ ഇടയിട്ടു പറഞ്ഞു നോക്കുക. അതേപോലെ അതേ വേഗതയില്‍ ബാക്കിയുള്ളവയും പറയുക.
അതു കഴിഞ്ഞാല്‍ സ എന്ന സ്വരം മാത്രം one,one,one,one ലെ ആദ്യത്തെ one ന്റെ സ്ഥാനത്ത്‌ ഉച്ചരിച്ചിട്ട്‌ ബാക്കി oneകളുടെ അത്രയും സമയം നീട്ടി മൂളുക ഇതുപോലെ - സ - അ -അ- അ;
ഇതു മനസ്സിലായെങ്കില്‍ ഇനി ഞാന്‍ ഒന്നുകള്‍ക്കും രണ്ടുകള്‍ക്കും പകരം സ്വരം എഴുതി അതു പാടേണ്ട ക്രംഅം കാണിക്കാം. നീട്ടേണ്ട സ്ഥാനം വെറും വരയാല്‍ കാണിക്കുന്നു: സ - - - ( നാലു മാത്രകളില്‍ ഒരുസ്വരവും മൂന്നു വരകളും)
അപ്പോള്‍ സ - - - രി - - - ഗ - - - മ - - - പ - - - ധ - - - നി - - - സ - - - ഇത്രയുമാകുമ്പോള്‍ അവരോഹനം പൂര്‍ണ്ണമായി; ഇനി ഇതേപൊലെ
സ - - - നി - - - ധ - - - പ - - - മ - - - ഗ - - - രി - - - സ - - - എന്ന്‌ അവരോഹണവും. ഇങ്ങനെ പാടുന്നതിനെ ഒന്നം കാലം എന്നു വിളിക്കാം

ഒരു ഹാര്‍മോണിയമോ, അഥവാ കീബോര്‍ഡോ ഉപയോഗിച്ച്‌ നാം പാടുന്ന സ്വരവും അതില്‍ നിന്നു ആ കീ അമക്കുമ്പോഴുളവാകുന്ന സ്വരവും തമ്മില്‍ മൂര്‍ച്ഛിക്കുന്നതുപോലെ പാടുവാനാണ്‌ അഭ്യസിക്കേണ്ടത്‌. രണ്ടും ഒരേപോലെ തന്നെയിരിക്കണം എത്രനേരം നീട്ടിയാലും എന്നര്‍ത്ഥം. ശബ്ദം വിറക്കാതെ പാടുവാന്‍ കഴിയണം.
സ്വരം പാടിക്കഴിഞ്ഞാല്‍ അതേ ശബ്ദം തന്നെ ഇ, എന്നും , ഉ എന്നും ഉം എന്നും കൂടീ പാടി ശീലിക്കക എന്നാലേ വൃക എടുക്കുവാന്‍ സാധിക്കുകയുള്ളു.
ഒന്നാം കാലം മനസ്സിലായാല്‍ അതിന്റെ ഗുണീതങ്ങളാണ്‌ രണ്ടാം കാലം, മൂന്‍നാം കാലം, നാലാം കാലം എന്നിവ. അതായത്‌ ഒന്നാം കാലത്തില്‍ സ - - - എന്നു നാലു മാത്ര നീട്ടിയതിനു പകരം രണ്ടാം കാലത്തില്‍ അത്രയും സമയം കൊണ്ട്‌ രണ്ടു സ്വരം പറയും, മൂന്നാം കാലത്തില്‍ നാലുസ്വരം പറയും, നാലാം കാലത്തില്‍ എട്ടു സ്വരം പറയും
സ - രി - ; സ രി ഗ മ ; സരിഗമപധനിസ ; എന്നിങ്ങനെ രണ്ടും മൂന്നും നാലും കാലങ്ങള്‍
അപ്പോള്‍ ആദ്യത്തെ X 1 11 111 X V X V യില്‍ ഒന്നാം കാലത്തില്‍ സ രി ഗ മ പ ധ നി സ എന്നു മാത്രം പാടൂം, രണ്ടാ കാലത്തില്‍ X 1 11 111 ആകുമ്പോള്‍ സ രി ഗ മ പ ധ നി സ തീരും അതുകൊണ്ട്‌ X V X V ഇത്രയും സമയം കൊണ്ട്‌ സ നി ധ പ മ ഗ രി സ യും പാടും, മൂന്നാം കാലത്തില്‍ രണ്ടാവര്‍ത്തി ആരോഹണാവരോഹനങ്ങള്‍ പാടും, നാലാം കാലത്തില്‍ X എന്ന അടിയുടെ സമയം കൊണ്ടു തന്നെ ആരോഹണം മുഴുവന്‍ പാടൂം എന്നര്‍ത്ഥം. ഇതിനെ ഒരു chartന്റെ സഹായത്തോടെ കാണിക്കാം.


ഇങ്ങനെ ആരോഹണ അവരോഹണക്രമറ്റ്‌ഹ്തില്‍ കുറഞ്ഞതു മൂന്നു കാലങ്ങളിലെങ്കിലും പാടി പരിശീലിക്കുക.

Wednesday, December 20, 2006

സംഗീതശാസ്ത്രം ഭാഗം 2

സംഗീതശാസ്ത്രം ഭാഗം 2

മുമ്പു പറഞ്ഞ സ്വരങ്ങളുടെ ഓവര്‍ലാപ്പിങ്ങും, സാധാരണ ക്രമവും, പാശ്ചാത്യ notesഉം എല്ലാം കീബോര്‍ഡില്‍ കാണിക്കുന്നു.






സപ്തസ്വരങ്ങളുടെ പേരുകള്‍ സ (ഷഡ്ജം), രി (കോമളം , തീവ്രം),ഗാന്ധാരം (കോമളം , തീവ്രം), മധ്യമം (കോമളം , തീവ്രം), പഞ്ചമം, ധൈവതം (കോമളം , തീവ്രം) നിഷാദം (കോമളം , തീവ്രം) എന്നിങ്ങനെയാണെന്നു നാം മുമ്പു കണ്ടു, ഇനി ഇവയെ കര്‍ണ്ണാടകസംഗീതപ്രകാരം എങ്ങനെയാണു വിളിക്കുന്നത്‌ എന്നു നോക്കാം. ഇതേ ക്രമത്തില്‍ ഇവ-ഷഡ്ജം, ശുദ്ധരിഷഭം, ചതു:ശ്രുതിരിഷഭം, സാധാരണ ഗാന്ധാരം , അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുഃശ്രുതി ധൈവതം, കൈശികിനിഷാദം, കാകളിനിഷാദം എന്നിങ്ങനെയാണ്‌.

ഇവയെത്തന്നെ പാശ്ചാത്യസംഗീതത്തില്‍ c,d,e,f,g,a,b, എന്ന ഏഴു notes ആയി പറയുന്നു. c നമ്മുടെ സ യാണ്‌, g നമ്മുടെ പ ആണ്‌. പക്ഷെ ബാക്കിയില്‍ ഘടനക്കു വ്യത്യാസം ഉണ്ട്‌ എങ്ങനെയെന്നാല്‍
നമ്മുടെ ശങ്കരാഭരണരാഗത്തിന്റെ സ്വരങ്ങള്‍ എടുക്കുക, ധീരശങ്കരാഭരണം എന്നു മുഴുവന്‍ പേര്‌, അതായത്‌ ധീര എന്നാല്‍ 29 ആമത്തെ മേളം, അതായത്‌ സ രി ഗു മ പ ധി നു സഷഡ്ജം, ചതുഃശ്രുതി ഋഷഭം, (തീവരിഷഭം), അന്തരഗാന്ധാരം(തീവ്രഗാന്ധാരം), ശുദ്ധമധ്യമം (കോമളമധ്യമം), പഞ്ചമം, ചതുഃശ്രുതിധൈവതം(തീവ്രധൈവതം) കാകളിനിഷാദം(തീവ്രനിഷാദം) ഇവയാണ്‌ സ്വരങ്ങള്‍. ഈ സ്വരഘടനയെ പാശ്ചാത്യര്‍ major scale എന്നു പറയുന്നു.

നമ്മുടെ പന്ത്രണ്ട്‌ ശ്രുതികള്‍ പഅശ്ചാത്യരുടെ notes മായി എങ്ങനെ ബന്ധപ്പെടുന്നു എന്നു നോക്കം-
സ - C, രി1 -c#
രി2 - D, ഗ1 -Eb
ഗ2 - E, മ1- F
മ2 - F#, പ- G
ധ1 - Ab, ധ2- A
നി1 - Bb, നി2-B

b ചേര്‍ന്നവയേ flat എന്നും, # ഉള്ളവയേ sharp എന്നും ചേര്‍ത്ത്‌ പറയുക.

In the next session we will try to see how to practise vocally and instrumentally

Monday, December 18, 2006

സംഗീതം--ശബ്ദബ്രഹ്മം

സംഗീതം സാമവേദത്തോളം പുരാതനമാണത്രെ.

ശബ്ദബ്രഹ്മം അഥവാ നാദബ്രഹ്മത്തേ ഉപാസിക്കുന്നത്‌ ഇഹപരസുഖപ്രദമാണെന്നത്‌ വസ്തുതയാണ്‌. ശാരീരികാരോഗ്യത്തിന്‌ പ്രാണായാമം എത്ര ഗുണപ്രദമാണോ അത്രയും തന്നെ ഗുണപ്രദമാണ്‌ സംഗീതവും. വിലോമപ്രാണായമം വര്‍ദ്ധിച രക്തമര്‍ദ്ദം ഉള്ളവര്‍ക്ക്‌ ചികില്‍സയായി വിധിക്കുന്നു, അതേഫലം തന്നെയാണ്‌ ശ്വാസം അകത്തെടുത്തശേഷം പാട്ടു പാടുവാന്‍ വേണ്ടി ക്രമേണ നിയന്ത്രിതമായി പുറമേക്കു വിടുന്നതും നല്‍കുന്നത്‌. ഓംകാരത്തിന്റെ ഉപാസനയും , ശ്രുതിയില്‍ ലയിച്ച്‌ ഇരിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു സംശയമുള്ളവര്‍ പരിശോധിച്ചു തൃപ്തിയാകുക.അതൊക്കെ അവിടെ നില്‍ക്കട്ടെ നമുക്ക്‌ സംഗീതശാസ്ത്രത്തെ അല്‍പം ശ്രദ്ധിക്കാം.

ഇതു സംഗീതം തീരെ അറിയാത്തവര്‍ക്ക്‌ ഒരു അടിസ്ഥാനവിജ്ഞാനം നല്‍കാന്‍ മാത്രമുള്ളതാണ്‌, സംഗീതശാസ്ത്രം എന്താണ്‌ എന്നു മനസ്സിലാക്കാന്‍ മാത്രമുദ്ദേശിച്ച്‌.

നമ്മുടെ തൊണ്ടയിലെ ശബ്ദമുണ്ടാക്കുന്ന അവയവം (vocal cords) കമ്പനം (vibrate) നടത്തുമ്പോഴാണ്‌ ശബ്ദമുണ്ടാകുന്നത്‌. ആ ശബ്ദത്തിന്റെ തരംഗങ്ങളുടെ frequency നമ്മുടെ ഇഷ്ടത്തിനനുസരിച്ച്‌ പുറപ്പെടുവിക്കുവാന്‍ സാധിച്ചാല്‍ സംഗീതാഭ്യസനം ആയി.

ചിലര്‍ക്ക്‌ ജന്മനാ തന്നെ അതു വശമായിരിക്കും, ജാനകിയമ്മയുടെയും, എസ്‌. പി. ബാലസുബ്രഹ്മണ്യത്തിന്റെയും ഉദാഹരണം നോക്കുക. അവര്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചവരല്ല, എന്നാലും അഭ്യസിച്ച പലരെക്കാളും മെച്ചമായി അവര്‍ പാടുന്നു. അല്ലാത്തവര്‍ക്ക്‌ അഭ്യാസം കൊണ്ട്‌ നന്നായി പാടുവാന്‍ സാധിക്കും.

"അഭ്യാസാല്‍ പ്രാപ്യതേ ദൃഷ്ടി കര്‍മ്മസിദ്ധിപ്രകാശിനീ" പരിശീലനം കൊണ്ട്‌ കര്‍മ്മത്തിന്റെ സിദ്ധിയുണ്ടാക്കുന ദൃഷ്ടി ലഭിക്കും എന്ന്‌.

ശബ്ദസൗകുമാര്യം ഇല്ലെങ്കില്‍ പോലും ശ്രുതി, താളം ഇവ ചേര്‍ന്ന്‌ പാടിയാല്‍ സംഗീതം കേള്‍ക്കാന്‍ ഇമ്പമുള്ളതാകും.പിന്നെ നല്ലതുപോലെ പാടുവാന്‍ സാധിക്കുക എന്നത്‌ ഒരു ദൈവാനുഗ്രഹമാണ്‌. (ദൈവം എന്നതിനര്‍ഥം പൂര്‍വജന്മകര്‍മ്മഫലം എന്നാണ്‌)

ശബ്ദത്തിന്റെ frequency കൂടുംതോറും സ്ഥായി( pitch ) കൂടൂം , കുറയുംതോറും സ്ഥായി കുറയുകയും ചെയ്യും. അതായത്‌ നാം സാധാരണ സംസാരിക്കുന്ന സ്ഥായി എന്നത്‌ 'മദ്ധ്യസ്ഥായി' എന്നു പറയുക , അതിന്റെ അടീസ്ഥാന frequency ഒന്ന്‌ എന്നു കരുതുക. ആ ശബ്ദത്തെ അഥവാ സ്വരത്തെ ഷഡ്ജ്ം എന്നു വിളിക്കുന്നു. 'സ' എന്ന സംജ്ഞ അതിനു കൊടുത്തിരിക്കുന്നു. ഇനി ഇതിന്റെ frequency കൂട്ടിക്കൂട്ടി രണ്ടാകുന്നു എന്നു കരുതുക. അപ്പോള്‍ ഉണ്ടാകുന്ന സ്വരവും 'സ' തന്നെയാകണമല്ലൊ- കുറച്ചു കൂടിയ സ്ഥായിയില്‍ ആണെന്നു മാത്രം. അതിനെയാണ്‌ താരസ്ഥായി 'സ' എന്നു നാം വിളിക്കുന്നത്‌. ഇനി മദ്ധ്യസ്ഥായിയില്‍ frequency ഒന്നു മുതല്‍ frequency രണ്ടു വരെ പോയ അതേ വഴിയാണ്‌ താരസ്ഥായിയില്‍ frequency രണ്ടു മുതല്‍frequency നാലു വരെ എന്ന് എളുപ്പം മനസ്സിലാക്കാമല്ലൊ. എങ്കില്‍ അതുപോലെ തന്നെയായിരിക്കും താഴെ ഒന്നില്‍ നിന്നും കുറഞ്ഞു കുറഞ്ഞു 1/2 വരെയുള്ള വഴിയും . അതിനെ മന്ദ്രസ്ഥായി എന്നു വിളിക്കുന്നു.

ചുരുക്കത്തില്‍ മന്ദ്രസ്ഥായി -- 1/2 മുതല്‍ 1 വരെമദ്ധ്യസ്ഥായി-- 1 മുതല്‍ 2 വരെ താരസ്ഥായി -- 2 മുതല്‍ 4 വരെ അതായത്‌ ഒന്നു മുതല്‍ രണ്ടുവരെയുള്ള ദൂരം എന്താണെന്നും അതിലുള്ള ശബ്ദങ്ങള്‍ എങ്ങനെ തൊണ്ടയില്‍ നിന്നും പുറപ്പെടുവിക്കാം എന്നും പഠിച്ചാല്‍ അതിന്റെ ഗുണിതങ്ങളോ, ഹാരകങ്ങളോ ആയല്ലാതെ മറ്റൊരു ശബ്ദവും ഇല്ല എന്ന തത്വത്തില്‍ നിന്നും ചിട്ടപ്പെടുത്തിയതാണ്‌ സ്വരങ്ങളും, വരിശകളും മറ്റും.

ഇനി അതെങ്ങനെയാണെന്നു നോക്കാം. frequency 1 ഉള്ള 'സ' യെ സ1 എന്നും frequency 2 ഉള്ള 'സ' യെ സ2 എന്നും തല്‍ക്കാലം വിളിക്കുക.സ1 മുതല്‍ സ2 വരെയുള്ള ദൂരത്തിനിടക്ക്‌ ഒരു ചവിട്ടുപടിയായി പഞ്ചമം എന്ന സ്വരത്തെ നിജപ്പെടുത്തി. ഇതു ഏകദേശം 1 2/3 നെക്കാള്‍ അല്‍പം കുറഞ്ഞ frequency ഉള്ളതാണ്‌ അതിനെ 'പ' എന്നു വിളിക്കുന്നു

ഇപ്പോള്‍ നമുക്ക്‌ സ1 പ സ2 എന്ന മൂന്നു പോയിന്റുകള്‍ കിട്ടി. ഇതിനെയാണ്‌ മധ്യസ്ഥായി എന്നു പറഞ്ഞതും, ഇതിനെത്തന്നെയാണ്‌ സ്കെയില്‍ എന്നു വ്യവഹരിക്കുന്നതും.ഇനി 'സ1' മുതല്‍ 'പ' വരെയുള്ള ദൂരത്തിനിടക്കുള്ള സ്വരസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.ഹിന്ദുസ്ഥാനിരീതിയില്‍ എളുപ്പം മനസ്സിലാക്കാം- അതുകൊണ്ട്‌ അങ്ങനെ ആദ്യം പറയാം- പിന്നീടു കര്‍ണ്ണാടകശൈലിയിലാക്കി വിശദീകരിക്കാം.

സ1 നും പ ക്കും ഇടക്ക്‌ മൂന്നു സ്വരങ്ങള്‍ ഓരോന്നിനും രണ്ടു വീതം ഭേദങ്ങള്‍ - കോമളം എന്നത്‌ കുറഞ്ഞ frequency യുള്ളത്‌ തീവ്രം എന്നത്‌ കൂടിയ frequency യുള്ളത്‌ ; അവ യഥാക്രമം ഋഷഭം, ഗാന്ധാരം, മധ്യമം എന്നിവയാണ്‌.'പ' ക്കും, 'സ2' നും ഇടക്ക്‌ രണ്ടു സ്വരങ്ങള്‍ ധൈവതം നിഷാദന്മ്‌ എന്നിങ്ങനെ അവയും കോമളം തീവ്രം എന്നിങ്ങനെ രണ്ടു വിധം വീതം.ഇതേ ക്രമത്തിലാണ്‌ ഹാര്‍മോണിയത്തിന്റെ കട്ടകള്‍ അടുക്കിയിരിക്കുന്നത്‌-- എങ്ങനെയെന്നാല്‍--

ആദ്യം മുതല്‍ മന്ദ്രസ്ഥായി സ, കോമളരിഷഭം, തീവ്രരിഷഭം, കോമളഗാന്ധാരം, തീവ്രഗാന്ധാരം, കോമളമദ്ധ്യമം, തീവ്രമദ്ധ്യമം, പഞ്ചമം, കോമളധൈവതം, തീവ്രധൈവതം, കോമളനിഷാദം, തീവ്രനിഷാദം. എന്നിങ്ങനെ- അതുകഴിഞ്ഞാല്‍ മധ്യസ്ഥായി സ അതായത്‌ നാം മുമ്പു പറഞ്ഞ 'സ1'.

ഇപ്പറഞ്ഞ കട്ടകളുടെ ക്രമം ഒരാവര്‍ത്തികൂടിയാകുമ്പോള്‍ മധ്യസ്ഥായിയും അടൂത്ത ആവര്‍ത്തി താരസ്ഥായിയും ആകുന്നു.ഇവയെ എളുപ്പത്തിനു വേണ്ടി സ, രി, ഗ, മ, പ, ധ, നി എന്ന ഏഴ്‌ സ്വരങ്ങള്‍ എന്നും, കോമളതീവ്രഭേദങ്ങളെക്കൂടിച്ചേര്‍ത്ത്‌ പന്ത്രണ്ടു ശ്രുതികള്‍ എന്നും പറയുന്നു--(സ1, രി1, രി2, ഗ1,ഗ2, മ1, മ2, പ1, ധ1, ധ2, നി1, നി2 ആകെ 12).അടുത്തായി നമുക്ക്‌ കര്‍ണ്ണാടകസംഗീതത്തില്‍ മൂന്നു 'രി' മൂന്നു 'ഗ', രണ്ടു 'മ', മൂന്നു 'ധ', മൂന്നു 'നി' എന്നിങ്ങനെ പറയുന്നതിനെ നോക്കാം

സ1 മുതല്‍ മ1 വരെയുള്ള ദൂരം രിക്കും ഗക്കും ഉള്ളതാണ്‌. അതില്‍ ഗ2 ആണ്‌ നാം ഒരു രാഗത്തില്‍ ഉപയോഗിക്കുന്നത്‌ എന്നു വിചാരിക്കുക. അപ്പോള്‍ രി1, രി2, ഗ1 എന്നീ മൂന്നു സ്ഥാനങ്ങള്‍ ഉണ്ട്‌. 'ഗ' എന്ന സ്വരം നിജപ്പെടുത്തിയാല്‍ ഇവ മൂന്നും രി എന്നു വിളിക്കാപ്പെടുന്നു- അത്‌ രി1, രി2, രി3 എന്നെഴുതുന്നതിനുപകരം അക്ഷരമാലക്രമത്തില്‍ ര, രി, രു എന്ന പേരുകളിലാണെന്നു മാത്രം.അതേപോലെ രി1 ആണ്‌ ഒരു രാഗത്തില്‍ ഉപയോഗിക്കുന്നത്‌ എന്നു നിശ്ചയിച്ചാല്‍ രി2, ഗ1, ഗ2 ഇവ മൂന്നും യഥാക്രമം ഗ, ഗി, ഗു എന്നപേരില്‍ ഗ ആയി വ്യവഹരിക്കാപ്പെടുന്നു.അപ്പോള്‍ യഥാര്‍ഥത്തില്‍ രി2 ഉം ഗയും ഒന്നു തന്നെയാണ്‌. ഇതിനെയാണ്‌ കഴിഞ്ഞ ലേഖനത്തില്‍ overlapping എന്നു പറഞ്ഞത്‌.ഇതെപോലെ തന്നെ ധ, നി എന്നിവയും മനസ്സിലാക്കുക, ധ2 ഉം ന യും ഒന്നു തന്നെ . പന്ത്രണ്ടു ശ്രുതികളെയും ഏഴു സ്വരങ്ങളിലായും , ഹാര്‍മോണിയത്തില്‍ പന്ത്രണ്ടു കട്ടകളിലായും നിജപ്പെടുത്തിയതു മനസ്സിലായിരിക്കുമല്ലൊ.

ഇനി രാഗങ്ങളുടെ കാര്യത്തിലേക്കു കടക്കാം. സ1 മുതല്‍ സ2 ലേക്ക്‌ പോകുന്നതിനെ ആരോഹണം (കയറല്‍) എന്നും സ2 ല്‍ നിന്നും സ1 ലേക്കുള്ള വരവിനെ അവരോഹണം (ഇറങ്ങല്‍) എന്നും പറയുന്നു.ആരോഹണത്തില്‍ സ രി ഗ മ പ ധ നി സ എന്നിങ്ങനെ എല്ലാ സ്വരങ്ങളിലും തൊട്ടു സഞ്ചരിക്കുകയും, അവരോഹണത്തില്‍ അതുപോലെ സ നി ധ പ മ ഗ രി സ എന്ന്‌ എല്ലാ സ്വരങ്ങളിലും തോട്ടു സഞ്ചരിക്കുകയും ചെയ്യുന്ന രാഗങ്ങളെ സമ്പൂര്‍ണ്ണ രാഗങ്ങള്‍ അഥവാ മേളകര്‍ത്താ രാഗങ്ങള്‍ അഥവാ മേളങ്ങള്‍ എന്നു പറയുന്നു.ഇവയില്‍ ആരോഹണത്തിലെ സ്വരങ്ങള്‍ തന്നെയാകും അവരോഹണത്തിലും.ആകെ പന്ത്രണ്ട്‌ ശ്രുതികള്‍, അവയില്‍ ഷഡ്ജം പഞ്ചമം ഇവ ഓരോന്ന്‌, മധ്യമം രണ്ട്‌, ബാക്കിയെല്ലാം മുമ്മൂന്ന്‌. ഇവയുടെ permutation combination നോക്കിയാല്‍ 72 തരത്തില്‍ ഇവക്ക്‌ യോജിക്കാന്‍ കഴിയും.ആ 72 ല്‍ ആദ്യത്തെ 36 ല്‍ മധ്യമത്തിന്റെ കോമളരൂപമായ ശുദ്ധമധ്യമം ഉപയോഗിക്കുന്നു. അപ്പോല്‍ ഇനി വ്യത്യാസം വരാവുന്നവ (variables) രി, ഗ, ധ, നി എന്നിവയാണ്‌

രി എന്ന സ്വരം ര, രി, രു എന്നു മൂന്നും, ഗ എന്ന സ്വരം ഗ ഗി ഗു എന്നു മൂന്നു തരവും ഉണ്ടെന്നും അവയില്‍ രി, ഗ എന്നിവ ഒന്നാണെന്നും നാം നേരത്തെ കണ്ടു.അപ്പോള്‍ അവ തമ്മില്‍ ചേരാവുന്ന combination1. ര ഗ,2. ര ഗി, 3. ര ഗു,4. രി ഗി,5. രി ഗു,6. രു ഗു എന്നിങ്ങനെ ആറു തരത്തിലാണ്‌ . ഇതേപോലെ തന്നെ ധ നി എന്നീ സ്വരങ്ങള്‍ തമ്മിലും ധന, ധനി, ധനു, ധിനി, ധിനു, ധുനു എന്ന്‌ 6 combinationsആദ്യത്തെ 36 മേളങ്ങളില്‍ 6 വീതമുള്ള 6 വര്‍ഗ്ഗങ്ങളുണ്ടാക്കി. എല്ലാ രാഗങ്ങള്‍ക്കും ഷഡ്ജം, പഞ്ചമം, ശുദ്ധമധ്യ്‌അമം ഇവ സാമാന്യം.
ബാക്കി

1. ര ഗ -----ധ ന
2. ര ഗ -----ധ നി
3. ര ഗ -----ധ നു
4. ര ഗ -----ധി നി
5. ര ഗ -----ധി നു
6. ര ഗ -----ധു നു

അതായത്‌ ആദ്യ ആറെണ്ണത്തിലെ സ്വരങ്ങള്‍ (ഋഷഭഗാന്ധാരങ്ങള്‍ ഒന്നു തന്നെ, ധൈവതനിഷാദങ്ങള്‍ മാറുന്നു)ഷഡ്ജം, കോമള ഋഷഭം, കോമളഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, കോമളധൈവതം, കോമളനിഷാദം എന്നിവയാണ്‌ ഒന്നാമത്തേതിന്‌ ഇതുപോലെ മറ്റുള്ളവയേയും അറിഞ്ഞുകൊള്ളുക.രണ്ടാമത്തേ ആറെണ്ണത്തിന്‌ ഋഷഭഗാന്ധാരങ്ങള്‍ ര ഗി യായിരിക്കും, ധൈവതനിഷാദങ്ങള്‍ മുമ്പെപോലെ മാറിവരുന്നു-
7. ര ഗി --- ധ ന
8. ര ഗി --- ധ നി
9. ര ഗി --- ധ നു
10. ര ഗി --- ധി നി
11. ര ഗി --- ധി നു
12. ര ഗി --- ധു നു

മൂന്നാമത്തെ വര്‍ഗ്ഗം
13. ര ഗു --- ധ ന
14. ര ഗു --- ധ നി
15. ര ഗു --- ധ നു
16. ര ഗു --- ധി നി
17. ര ഗു --- ധി നു
18. ര ഗു --- ധു നു

നാലാമത്തെ വര്‍ഗ്ഗം
19. രി ഗി --- ധ ന
20. രി ഗി --- ധ നി
21. രി ഗി --- ധ നു
22. രി ഗി --- ധി നി
23. രി ഗി --- ധി നു
24. രി ഗി --- ധു നു

അഞ്ചാമത്തെ വര്‍ഗ്ഗം
25. രി ഗു --- ധ ന
26. രി ഗു --- ധ നി
27. രി ഗു --- ധ നു
28. രി ഗു --- ധി നി
29. രി ഗു --- ധി നു
30. രി ഗു --- ധു നു

ആറാമത്തെ വര്‍ഗ്ഗം
31. രു ഗു --- ധ ന
32. രു ഗു --- ധ നി
33. രു ഗു --- ധ നു
34. രു ഗു --- ധി നി
35. രു ഗു --- ധി നു
36. രു ഗു --- ധു നു

ഇനി ഇതേ പോലെ അടുത്ത 36 എണ്ണത്തില്‍ ശുദ്ധ മദ്ധ്യമത്തിനു പകരം പ്രതിമദ്ധ്യമം ചേര്‍ത്താല്‍ മേളകര്‍ത്താരാഗങ്ങളുടെ പട്ടിക പൂര്‍ണ്ണമായി

Later we will see the individual raagaas, and variSaas

Sunday, December 17, 2006

യമം

ആദ്യം എഴുതിയത്‌ തെറ്റിപ്പോയിരുന്നു എന്നു ഞാന്‍ മുമ്പു പരഞ്ഞല്ലൊ, അതു 'നിയമം' ആയിരുന്നു. ഇനി പറയുന്ന
"അഹിംസാ സത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ" ഇതാണ്‌ യമം.

യമം

"അഹിംസാസത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ"

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ്‌ യമം എന്നു പറയപ്പെടുന്നത്‌

ഹിംസയുടെ അഭാവം ആണ്‌ അഹിംസ.

ഹിംസ എന്നാല്‍ " ഹിമസാ നാമ പ്രാണിനാം പരദ്രോഹചിന്താ"
മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ചിന്ത, അഥവാ മന്‍സികവ്യാപാരം പോലും ഹിംസയാകുന്നു.
അതിനാല്‍ കായികമായും, മാനസികമായും, വാചികമായും ഉള്ള പരദ്രോഹചിന്ത ഒഴിവാക്കുക. എന്നതാണ്‌ അഹിംസാശബ്ദം കൊണ്ടുദ്ദേശിക്കുന്നത്‌

സത്യം.

"ഓം വാങ്ങ്‌ മേ മനസി പ്രതിഷ്ഠ്‌ഇതാ മനോ മേ വാചി പ്രതിഷ്ഠിതാ--" ഇത്യാദി ഉപനിഷദ്വാക്യം
ഓര്‍മ്മിക്കുക. മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക ഇതാണ്‌ ഇവിടെ
ഉദ്ദേശിക്കുന്ന സത്യം. 'സത്‌ ഇയം' എന്നു തുടങ്ങി ഞാന്‍ മുമ്പെഴുതിയ പല അര്‍ഥങ്ങളും സത്യത്തിനുണ്ട്‌
എങ്കിലും ഈ പ്രകരണത്തില്‍ മേല്‍പറഞ്ഞ അര്‍ത്ഥത്തിനാണ്‌ സാംഗത്യം.

അസ്തേയം.

സ്തേയം എന്നാല്‍ ചൗര്യം - മോഷണം എന്നര്‍ത്ഥം. "പരദ്രവ്യവാഞ്ച്ഛ" എന്നാണ്‌ നിര്‍വചനം.
മറ്റുള്ളവരുടെ വസ്തുക്കളില്‍ ഉണ്ടാകുന്ന ആഗ്രഹത്തെപ്പോലും മോഷണം എന്നു കരുതുക.

ഇവിടെ ഒന്നു ശ്രദ്ധിക്കാം ഈ പറയുന്ന എല്ലാറ്റിനും കായികം, വാചികം, മാനസികം എന്നീ മൂന്നു
തലങ്ങളിലും വ്യാപ്തിയുണ്ട്‌.

ബ്രഹ്മചര്യം.

മുഖ്യം , ഗൗണം എന്നു രണ്ടു തരത്തില്‍ ബ്രഹ്മചര്യമുണ്ട്‌.

"ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേഹരഹഃ ശ്രാദ്ധമൃഷിര്‍വിപ്രഃ സ ഉച്യതേ" വനത്തില്‍ താമസിച്ച്‌, ഫലമൂലങ്ങള്‍
ഭക്ഷിച്ച്‌, കര്‍മ്മങ്ങളെല്ലാം ശ്രാദ്ധമായി ചെയ്യുന്ന
(ഭൗതികമായ അസ്തിത്വത്തില്‍ വിരക്തി വന്നതുകൊണ്ട്‌ തന്റെ ശരീരവും ജഡമാണെന്നു മനസ്സിലാകിയതു
കൊണ്ട്‌ തനിക്കു വേണ്ടി ചെയ്യുന്നതും ശ്രാദ്ധമാകുന്നു എന്നര്‍ത്ഥം) വിപ്രനാണ്‌ ഋഷി. അവരുടെ ജീവിതം മുഖ്യബ്രഹ്മചര്യമാണ്‌.

ഗൗണം--

"ഏകാഹാരേണ സന്തുഷ്ടഃ ഷഡ്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സ വിപ്രോ ദ്വിജ ഉച്യതേ"

ഒരു നേരത്തെ ആഹാരം കൊണ്ട്‌ സന്തുഷ്ടനും, നിത്യവും പഠിക്കുക, പഠിപ്പിക്കുക, ദാനം മേടിക്കുക,
ദാനം കൊടുക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക എന്നീ ഷഡ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനും, ഋതുകാലത്ത്‌
ധര്‍മ്മമായി പത്നീസേവ ചെയ്യുന്നവനും ആയ വിപ്രനേ ദ്വിജന്‍ എന്നു വിളിക്കുന്നു. ഇതു ഗൗണബ്രഹ്മചര്യം. രണ്ടും ശ്രേഷ്ഠം തന്നെ.

അപരിഗ്രഹം

സ്വന്തം ശരീരത്തേ ആരോഗ്യത്തോടുകൂടി നിലന്‍ഇര്‍ത്തുവാന്‍ എന്ത്‌ ഭക്ഷണം വേണമോ , അതാതു
ദിവസം അത്ര ആഹാരത്തില്‍ കൂടുതലായി മറ്റൊരു വസ്തുവും സ്വീകരിക്കാതിരിക്കുകയും,
ബാകിയുള്ളതിനെ ദാനം ചെയ്യുകയും ചെയ്യുന്നതിനെ ആണ്‌ അപരിഗ്രഹം എന്നു പറയുന്നത്‌

വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത്‌ ഇപ്പറഞ്ഞതാണ്‌. ഇതെല്ലാം സ്വായത്തമാക്കി വേണം യോഗിയാകാന്‍ തുടങ്ങുന്നത്‌. അടുത്ത പടിയായ നിയമം നേരത്തെ വിശദീകരിച്ചുവല്ലൊ. അതിനടൂത്തത്‌ ആസനം

'നിയമം'

Saturday, December 16, 2006

മേളകര്‍ത്താ രാഗങ്ങള്‍

പ്രിയ കുമാര്‍,

ആക്കുകയല്ല എന്നു കരുതി പറയാം, കാരണം എനിക്കും ഇതൊന്നും വേണ്ട കാലത്ത്‌ പഠിക്കാന്‍ പറ്റിയില്ല.

ഷഡ്ജം സ എന്ന ആദ്യത്തെ സ്വരം frequency ഒന്ന്‌ എന്നെടുത്താല്‍ അവസാനത്തെ സ യുടെ frequency രണ്ട്‌ ആയിരിക്കും, അതുപ്രകാരം ഒന്നു മുതല്‍ രണ്ടു വരെയുള്ള സഞ്ചാരം പഠിച്ചാല്‍ അതിന്റെ ഗുണിതങ്ങളോ, ഹരിതകങ്ങളോ ആകും എല്ലാ സ്വരസഞ്ചാരവും എന്നാണ്‌ സംഗീത ശാസ്ത്രം.
അപ്പോല്‍ ആദ്യത്തെ സ മുതല്‍ ഗാന്ധാരം വരെയുള്ള ഇട മുഴുവന്‍ 'രി', രി മുതല്‍ മ വരെയുള്ള ഇട എല്ലാം ഗ എന്നിങ്ങനെ സ്വരസ്ഥാനങ്ങള്‍.
എങ്കില്‍ സ യുടെ എറ്റവും അടുത്ത frequency ഉള്ള രി ആണ്‌ നാം ഒരു രാഗത്തില്‍ സ്വീകരിക്കുന്നത്‌ എങ്കില്‍, ആ 'രി' ക്കും 'മ'ക്കും ഇടയില്‍ കൂടുതല്‍ ദൂരം കാണും. അവിടെ ഉപയോഗിക്കുന്ന ഏതു സ്വരവും 'ഗ' ആയിരിക്കും ചതുശ്രുതി ഋഷഭം പോലും. അങ്ങനെ വരുമ്പോള്‍ മേല്‍പറഞ്ഞ ആദ്യത്തെ 'രി' ആയ ശുദ്ധ ഋഷഭം കഴിഞ്ഞാല്‍,


ഷഡ്ശ്രുതി ഋഷഭം, ശുദ്ധ ഗാന്ധാരം, അന്തരഗാന്ധാരം എന്ന മൂന്നു സ്ഥാനങ്ങളും ഗാന്ധാരത്തിന്റേതായി കണക്കാക്കപ്പെടുന്നു. ഇതിനെ സംഗീതശാസ്ത്രപ്രകാരം 'ഗ' 'ഗി' 'ഗു' എന്ന പേരുകളില്‍ വ്യവഹരിക്കുന്നു.

ഈ ഒരു logic മനസ്സിലായാല്‍ ഇതേ പ്രകാരം തന്നെ 'ര' 'രി' 'രു', എന്നു ഋഷഭത്തെയും , 'ധ' 'ധി' 'ധു'; 'ന' 'നി' 'നു' എന്നിങ്ങനെ ധൈവത നിഷാദങ്ങളേയും വിളിക്കുന്നു എന്ന്‌ മനസ്സിലാക്കാം.

ഇനി നോക്കുക. ഷഡ്ജം ഒന്ന്‌, പഞ്ചമം ഒന്ന്‌. മധ്യമം രണ്ട്‌ ശുദ്ധമദ്ധ്യമവും, പ്രതിമദ്ധ്യമവും.അഅകെയുള്ള 76 മേളകര്‍ത്താക്കളില്‍ ആദ്യത്തെ 36 എണ്ണത്തില്‍ ശുദ്ധമദ്ധ്യമം, പിന്നീടുള്ള 36 എണ്ണത്തില്‍ പ്രതിമദ്ധ്യമം എന്നു നിജപ്പെടുത്തി.

ഈ 36 എണ്ണത്തെ 6 എണ്ണം വീതമുള്ള 6 വിഭാഗങ്ങളായി തിരിക്കാം.
ഇവയില്‍ ആദ്യത്തെ ആറില്‍ എല്ലാറ്റിനും സ ക്കു ശേഷം വരുന്ന രി യും ഗ യും യഥാക്രമം 'ര' യും 'ഗ'യും ആയിരിക്കും

ഇതേപോലെ തന്നെ ധൈവതവും നിഷാദവും തമ്മിലുള്ള ബന്ധവും- ആദ്യം 'ധ"ന' യായിരിക്കും ആറെണ്ണത്തിനും.

ഇങ്ങനെ ക്രമേണ രഗ, രഗി, രഗു, ഋഗി( rigi), ഋഗു(rigu), രുഗു എന്ന്‌ രി ഗ എന്ന സ്വരങ്ങളും, ധന ധനി ധനു, ദിനി, ധിനു, ധുനു എന്ന്‌ ധൈവതനിഷാദങ്ങളും വരുന്നു.

ഇനി ഇതിനെ ഒരു table ആക്കി നോക്കാം
ഒന്നാമത്തെ വിഭാഗം

സ ര ഗ മ പ ധ ന സ
സ ര ഗ മ പ ധ നി സ
സ ര ഗ മ പ ധ നു സ
സ ര ഗ മ പ ധി നി സ
സ ര ഗ മ പ ധി നു സ
സ ര ഗ മ പ ധു നു സ

രണ്ടാമത്തേ വിഭാഗം
സ ര ഗി മ പ ധ ന സ
സ ര ഗി മ പ ധ നി സ
സ ര ഗി മ പ ധ നു സ
സ ര ഗി മ പ ധി നി സ
സ ര ഗി മ പ ധി നു സ
സ ര ഗി മ പ ധു നു സ


മൂന്നാമത്തേ വിഭാഗം
സ ര ഗു മ പ ധ ന സ
സ ര ഗു മ പ ധ നി സ
സ ര ഗു മ പ ധ നു സ
സ ര ഗു മ പ ധി നി സ
സ ര ഗു മ പ ധി നു സ
സ ര ഗു മ പ ധു നു സ

നാലാമത്തേ വിഭാഗം
സ രി ഗി മ പ ധ ന സ
സ രി ഗി മ പ ധ നി സ
സ രി ഗി മ പ ധ നു സ
സ രി ഗി മ പ ധി നി സ
സ രി ഗി മ പ ധി നു സ
സ രി ഗി മ പ ധു നു സ

അഞ്ചാമത്തേ വിഭാഗം
സ രി ഗു മ പ ധ ന സ
സ രി ഗു മ പ ധ നി സ
സ രി ഗു മ പ ധ നു സ
സ രി ഗു മ പ ധി നി സ
സ രി ഗു മ പ ധി നു സ
സ രി ഗു മ പ ധു നു സ
ആറാമത്തേ വിഭാഗം

സ രു ഗു മ പ ധ ന സ
സ രു ഗു മ പ ധ നി സ
സ രു ഗു മ പ ധ നു സ
സ രു ഗു മ പ ധി നി സ
സ രു ഗു മ പ ധി നു സ
സ രു ഗു മ പ ധു നു സ

അങ്ങനെ 36 എണ്ണം ശുദ്ധമദ്ധ്യമം ചേര്‍ന്ന ് ആദ്യത്തെ പകുതി പൂര്‍ത്തിയായി, അതേപോലെ തന്നെ പ്രതിമദ്ധ്യമം ചേര്‍ന്ന്‌ രണ്ടാമത്തേ 36 ആയാല്‍ മേളകര്‍ത്താ രാഗങ്ങള്‍ പൂര്‍ത്തിയായി.

ഇനി ഇവക്കു പേരിടുന്നത്‌ പരല്‍പേര്‌ ഉപയോഗിച്ചാണ്‌. മേളകര്‍ത്താരാഗങ്ങളുടെ എല്ലാം പേരുകള്‍ തുടങ്ങുന്നതിന്റെ ആദ്യത്തെ രണ്ടക്ഷരം അവയുടെ മേള ക്രമനമ്പരിനെ സൂചിപ്പിക്കുന്നു.

ധീരശങ്കരാഭരണം എന്നതിലെ ധീര എന്ന തിന്‌ കടപയാദിന്യായേണ 29 എന്നര്‍ഥം, അഥയത്‌ 29 ആമത്തെ മേളകര്‍ത്താവാന്‌ അപ്പോള്‍ അഞ്ചാംഅത്തെ വിഭാഗത്തിലെ
സ രി ഗു മ പ ധി നു സ
ആയിരിക്കും അതിന്റെ സ്വരങ്ങള്‍ എന്നും അതുകൊണ്ടു തന്നെ വ്യക്തമാകുന്നു.

Friday, December 15, 2006

യോഗത്തിന്റെ ആദ്യപടിയില്‍ വേണ്ട നിയമം

യോഗ കൂടൂതല്‍ ഇവിടെ ഒക്കെ കാണാം

ഒന്ന്
രണ്ട്‌
മൂന്ന്
നാല്‌

ആശാനേ,
ഇപ്പോള്‍ എല്ലായിടത്തും യോഗ ഒരു ഫാഷന്‍ ആയിക്കാണുന്നുണ്ടല്ലൊ. ഏതു ചാനല്‍ തുറന്നാലും ഓരോരുത്തര്‍ തലയും കുത്തി നില്‍ക്കുക, ശ്വാസം വലിച്ചു വിടൂക തുടങ്ങി പല വ്യായാമങ്ങളും മറ്റും കാണുന്നുണ്ടല്ലൊ. പലരും സ്വയം പ്രഖ്യാപിത ഗുരുക്കന്മാരും മറ്റുമാകുന്നു, വളരെപ്പേര്‍ അവരുടെ പിന്നാലേ പോകുന്നു, മറ്റു ചിലര്‍ അതിനെ ചൊല്ലി വഴക്കിടുന്നു. ഇതിന്റെയൊക്കെ ഒരു നിജസ്ഥിതി എനതാണെന്നു പറയാമോ?

മാഷേ, യോഗശാസ്ത്രം അഥവാ യോഗദര്‍ശനം പതഞ്ജലിമഹര്‍ഷിയാലുണ്ടാക്കപെട്ടതാണ്‌. ചുരുക്കി പറഞ്ഞാല്‍ എട്‌ട്‌ അംഗങ്ങളുള്ള ഒരു ശാസ്ത്രമാണ്‌ യോഗദര്‍ശനം.അവ

"യമനിയമാസനപ്രാണയാമപ്രത്യാഹാരധാരണാധ്യാനസമാധയോ അഷ്ടാവംഗാനി"

എന്ന വചനത്തില്‍ നിന്ന്‌ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നിവയാണ്‌ എന്നു കിട്ടുന്നു.ഇവയിലെ ഓരോ അംഗങ്ങളും ക്രമേണ ശീലിച്ചാല്‍ മാത്രമേ പൂര്‍ണ്ണഫലം ലഭിക്കുകയുള്ളു.

ഇപ്പോള്‍ കണ്ടു വരുന്നത്‌ ആസനങ്ങളില്‍ വരുന്ന ഹഠയോഗവും, പ്രാണായാമവും, പിന്നെ കുറച്ചു ധ്യാനവും മാത്രം പ്രചരിപ്പിക്കുന്നതാണ്‌
"അഹിംസാ സത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ" ഇതാണ്‌ യമം.

യമം

"അഹിംസാസത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ"

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ്‌ യമം എന്നു പറയപ്പെടുന്നത്‌

ഹിംസയുടെ അഭാവം ആണ്‌ അഹിംസ.

ഹിംസ എന്നാല്‍ " ഹിമസാ നാമ പ്രാണിനാം പരദ്രോഹചിന്താ"
മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ചിന്ത, അഥവാ മന്‍സികവ്യാപാരം പോലും ഹിംസയാകുന്നു.
അതിനാല്‍ കായികമായും, മാനസികമായും, വാചികമായും ഉള്ള പരദ്രോഹചിന്ത ഒഴിവാക്കുക. എന്നതാണ്‌ അഹിംസാശബ്ദം കൊണ്ടുദ്ദേശിക്കുന്നത്‌

സത്യം.

"ഓം വാങ്ങ്‌ മേ മനസി പ്രതിഷ്ഠ്‌ഇതാ മനോ മേ വാചി പ്രതിഷ്ഠിതാ--" ഇത്യാദി ഉപനിഷദ്വാക്യം
ഓര്‍മ്മിക്കുക. മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക ഇതാണ്‌ ഇവിടെ
ഉദ്ദേശിക്കുന്ന സത്യം. 'സത്‌ ഇയം' എന്നു തുടങ്ങി ഞാന്‍ മുമ്പെഴുതിയ പല അര്‍ഥങ്ങളും സത്യത്തിനുണ്ട്‌
എങ്കിലും ഈ പ്രകരണത്തില്‍ മേല്‍പറഞ്ഞ അര്‍ത്ഥത്തിനാണ്‌ സാംഗത്യം.

അസ്തേയം.

സ്തേയം എന്നാല്‍ ചൗര്യം - മോഷണം എന്നര്‍ത്ഥം. "പരദ്രവ്യവാഞ്ച്ഛ" എന്നാണ്‌ നിര്‍വചനം.
മറ്റുള്ളവരുടെ വസ്തുക്കളില്‍ ഉണ്ടാകുന്ന ആഗ്രഹത്തെപ്പോലും മോഷണം എന്നു കരുതുക.

ഇവിടെ ഒന്നു ശ്രദ്ധിക്കാം ഈ പറയുന്ന എല്ലാറ്റിനും കായികം, വാചികം, മാനസികം എന്നീ മൂന്നു
തലങ്ങളിലും വ്യാപ്തിയുണ്ട്‌.

ബ്രഹ്മചര്യം.

മുഖ്യം , ഗൗണം എന്നു രണ്ടു തരത്തില്‍ ബ്രഹ്മചര്യമുണ്ട്‌.

"ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേഹരഹഃ ശ്രാദ്ധമൃഷിര്‍വിപ്രഃ സ ഉച്യതേ" വനത്തില്‍ താമസിച്ച്‌, ഫലമൂലങ്ങള്‍
ഭക്ഷിച്ച്‌, കര്‍മ്മങ്ങളെല്ലാം ശ്രാദ്ധമായി ചെയ്യുന്ന
(ഭൗതികമായ അസ്തിത്വത്തില്‍ വിരക്തി വന്നതുകൊണ്ട്‌ തന്റെ ശരീരവും ജഡമാണെന്നു മനസ്സിലാകിയതു
കൊണ്ട്‌ തനിക്കു വേണ്ടി ചെയ്യുന്നതും ശ്രാദ്ധമാകുന്നു എന്നര്‍ത്ഥം) വിപ്രനാണ്‌ ഋഷി. അവരുടെ ജീവിതം മുഖ്യബ്രഹ്മചര്യമാണ്‌.

ഗൗണം--

"ഏകാഹാരേണ സന്തുഷ്ടഃ ഷഡ്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സ വിപ്രോ ദ്വിജ ഉച്യതേ"

ഒരു നേരത്തെ ആഹാരം കൊണ്ട്‌ സന്തുഷ്ടനും, നിത്യവും പഠിക്കുക, പഠിപ്പിക്കുക, ദാനം മേടിക്കുക,
ദാനം കൊടുക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക എന്നീ ഷഡ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനും, ഋതുകാലത്ത്‌
ധര്‍മ്മമായി പത്നീസേവ ചെയ്യുന്നവനും ആയ വിപ്രനേ ദ്വിജന്‍ എന്നു വിളിക്കുന്നു. ഇതു ഗൗണബ്രഹ്മചര്യം. രണ്ടും ശ്രേഷ്ഠം തന്നെ.

അപരിഗ്രഹം

സ്വന്തം ശരീരത്തേ ആരോഗ്യത്തോടുകൂടി നിലന്‍ഇര്‍ത്തുവാന്‍ എന്ത്‌ ഭക്ഷണം വേണമോ , അതാതു
ദിവസം അത്ര ആഹാരത്തില്‍ കൂടുതലായി മറ്റൊരു വസ്തുവും സ്വീകരിക്കാതിരിക്കുകയും,
ബാകിയുള്ളതിനെ ദാനം ചെയ്യുകയും ചെയ്യുന്നതിനെ ആണ്‌ അപരിഗ്രഹം എന്നു പറയുന്നത്‌

വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത്‌ ഇപ്പറഞ്ഞതാണ്‌. ഇതെല്ലാം സ്വായത്തമാക്കി വേണം യോഗിയാകാന്‍ തുടങ്ങുന്നത്‌.

നിയമം എന്നത്‌- "തത്ര ശൗചസന്തോഷതപഃസ്വാദ്ധ്യായേശ്വരപ്രണിധാനാനി നിയമാഃ"

ശുചിത്വം, സന്തോഷം , തപസ്‌, സ്വാദ്ധ്യായം, ഈശ്ഡ്വരപ്രണിധാനം ഇവയാണ്‌.

കായവാങ്ങ്‌ മാനസശുചിത്വം, -- കായത്തിന്റെ ശുചിത്വം എന്നത്‌ സ്നാനാദികള്‍, മനസ്സിന്റെ ശുചിത്വം എന്നത്‌ ഇന്ദ്രിയനിഗ്രഹം, വാക്കിന്റെ ശുചിത്വം എന്നാല്‍ സത്യപാലനം. സത്യപാലനം എന്നാല്‍ മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക, എന്നുകൂടിയുണ്ടെന്നു മനസ്സിലാക്കുക.സന്തോഷം എന്നതിനര്‍ഥം തനിക്കുള്ളതില്‍ തൃപ്ത്‌ഇ എന്ന്‌.

സത്യപാലനത്തിലുള്ള ദൃഢവ്രതമാണ്‌ തപസ്‌, മറ്റൊന്ന്‌ നിശ്ചയിച്ച കാര്യം പൂര്‍ണ്ണമാക്കുന്നതുവരെ തുടരെ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി.

സ്വാദ്ധ്യായം സു ആയിട്ടുള്ള അദ്ധ്യയനം.നല്ല കാര്യങ്ങള്‍ വേണ്ടവണ്ണം അധ്യയനം ചെയ്യുക എന്നിപ്പോള്‍ മനസ്സിലാക്കുക

ഈശ്വരപ്രണീധാനം എന്നത്‌ സ്വാര്‍ഥപ്രതിപത്തിയില്ലാതെ പ്രവര്‍ത്തിക്കുക എന്നര്‍ഥമാക്കുന്നു.

എന്തു പ്രവര്‍ത്തി ചെയ്യുന്നതും ഫലേഛയില്ലാതെയായിരിക്കുക. ഏതു കര്‍മ്മത്തിനും അതിന്റേതായ ഒരു ഫലമുണ്ട്‌ അത്‌ നാം വിചാരിച്ചാലും ഇല്ലെങ്കിലും ഉണ്ടാകുക തന്നെ ചെയ്യും. അഗ്നിയില്‍ തൊട്ടിട്ട്‌ തണുപ്പു വേണമെന്നു വിചാരിച്ചാല്‍ ലഭിക്കാത്തതു പോലെ നാം എന്തു വേണം എന്നു വിചാരിക്കുന്നതിലല്ല കാര്യം, എന്തു പ്രവര്‍ത്തിക്കുന്നു എന്നതിലാണ്‌ അപ്പോള്‍ നാം ചെയ്യുന്ന കര്‍മ്മം നമുക്കു വേണ്ടിയല്ല ഈശ്വരനു വേണ്ടിയാണ്‌ എന്ന ഭാവന ഉണ്ടെങ്കില്‍ കര്‍മ്മങ്ങള്‍ നല്ലതേ ചെയ്യൂ എന്ന്‌. ഉദാഹരണത്തിന്‌ അടുക്കളയില്‍ ഉണ്ടാക്കുന്ന ആഹാരം തന്റെ ഭര്‍ത്താവിനും, മക്കള്‍ക്കും വേണ്ടിയാണ്‌ എന്നു ഭാവനയോടുകൂടി ഭാര്യ ഉണ്ടാക്കുന്നതും , അവര്‍ അതു കഴിക്കുമ്പോള്‍ സന്തോഷത്തോടു കൂടി അതിന്റെ അനുഭൂതി ആസ്വദിക്കുകയും ചെയ്യുന്ന ആ മനസ്ഥിതി, അത്‌ അനുഭവൈകവേദ്യമാണ്‌. ഇവയെല്ലാമാണ്‌ യോഗത്തിന്റെ ആദ്യപടിയില്‍ വേണ്ട നിയമം.

Tuesday, December 12, 2006

ന ദേവോ വിദ്യതേ കാഷ്ഠേ

ആശാനേ,
ആശാന്‍ എപ്പൊഴും പറയുമല്ലൊ ഈ ബ്രഹ്മവും അദ്വൈതവുമൊക്കെ ആണ്‌ സത്യമെന്ന്‌. അപ്പോള്‍ ഈ അമ്പലവും, വിഗ്രഹങ്ങളും ഭഗവാന്മാരും ഒക്കെ വെറുതേ അര്‍ഥമില്ലാത്തതാണോ?
മാഷേ ഞാന്‍ പറയുന്നത്‌ മുഴുവന്‍ ശ്രദ്ധിച്ചു കേള്‍ക്കാമെങ്കില്‍ പറയാം. ഇടക്കു വച്ച്‌ മുങ്ങിക്കളയരുത്‌.
ഇല്ലാശാനേ. എനിക്കറിയേണ്ട ചില കാര്യങ്ങളാണ്‌ ഇവ. പലരും പറയുന്നു വിഗ്രഹങ്ങള്‍ക്ക്‌ ശക്തിയില്ല. അങ്ങനെ കല്ലിനെയും , തടിയെയും, പാമ്പിനെയും മറ്റും പൂജിക്കുന്ന വിവരംകെട്ടവരാണ്‌ ഹിന്ദുക്കള്‍ എന്ന്. നമ്മുടെ മക്കള്‍ ചോദിക്കുമ്പോഴും അവര്‍ക്ക്‌ഉത്തരം കൊടുക്കാന്‍ നമുക്കറിയണ്ടേ? ഒന്നു വിശദമായി പറയൂ.

മാഷേ, വിഗ്രഹം എന്ന വാക്കിനര്‍ത്ഥം വിശേഷജ്ഞാനം തരുന്നത്‌ എന്നാണ്‌. നാം പൂജിക്കുന്നത്‌ ആ തടിയെയോ , കല്ലിനേയോ അല്ല അതില്‍ സങ്കല്‍പിക്കുന്ന ശക്തിയെയാണ്‌.

ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം

മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍
( സങ്കല്‍പത്തില്‍) ആണ്‌ ഉള്ളത്‌. അതുകൊണ്ട്‌ സങ്കല്‍പമാണ്‌ കാരണം.

കാഷ്ഠപാഷാണധാതൂനാം കൃത്വാ ഭാവേന സേവനം
ശ്രദ്ധയാ ച തഥാ സിദ്ധിഃ-----"

ശ്രദ്ധയും , സങ്കല്‍പവും കൂട്ടി ഭജിക്കുന്നവക്കാണ്‌ മേല്‍പറഞ്ഞവയെ പൂജിക്കുന്നതുകൊണ്ട്‌ സിദ്ധിയുണ്ടാകുന്നത്‌.

മേല്‍പറഞ്ഞ വരികള്‍ ശ്രദ്ധിച്ചുവോ? ശ്രദ്ധയും , സങ്കല്‍പവും വേണം എങ്കില്‍ ചെയ്യുന്നതിന്‌ അര്‍ത്ഥമുണ്ടാകും. അതുകൊണ്ടാണ്‌ ഒരു വിഗ്രഹം അല്ലെങ്കില്‍ പ്രതിമ പൊട്ടിപ്പോയാല്‍ " അയ്യോ എന്റെ കൃഷ്ണന്‍ ചത്തു പോയേ അല്ലെങ്കില്‍ രാമന്‍ ചത്തുപോയെ എന്നൊന്നും നിലവിളിക്കാതെ, അതു മാറ്റി വേറൊന്ന്‌
കൊണ്ടു വച്ച്‌ പൂജ തുടരുന്നത്‌.

ആശാനേ അപ്പോള്‍ അബ്രഹാമിന്റെ മകന്‍ വന്നിട്ട്‌ അബ്രഹാം ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ തട്ടി പൊട്ടിച്ചു എന്നും , അവയൊന്നും മറ്റ്‌ അപകടങ്ങളൊന്നും ഉണ്ടാക്കാത്തതുകൊണ്ട്‌ അവക്കു ശക്തിയില്ല എന്നു അവര്‍ക്കു മനസ്സിലായി എന്നും മറ്റും പറഞ്ഞു കേട്ടല്ലൊ അതോ?

മാഷേ അതു തന്നെയാണ്‌ പറഞ്ഞത്‌ വിഗ്രഹത്തിനല്ല ശക്തി , അതു പൂജിക്കുന്ന ആളിന്റെ സങ്കല്‍പശക്തിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌.

ആശാനേ അപ്പോള്‍ പിന്നെ അതു അബ്രഹാമിനെ രക്ഷിക്കാഞ്ഞതെന്താ?

മാഷേ ഈ ചോദ്യമാണ്‌ ചോദിക്കേണ്ടത്‌. സങ്കല്‍പ്‌അത്തിലെ ദൈവം നമുക്കുള്ള വൃത്തികെട്ട സ്വഭാവങ്ങള്‍ വലരെ മടങ്ങുള്ള ഒരു സാധനമാണോ? അങ്ങനെയാണെങ്കില്‍ ഞാന്‍ പത്തു രൂപ വഴിപാടൂ കൊടുക്കുമ്പോള്‍ വേറൊരാള്‍ ഇരുപതു രൂപ കൊടുത്താല്‍ ദൈവം അങ്ങോട്ടു പോകണമല്ലൊ

സ്വന്തം കാര്യങ്ങള്‍ കൈക്കൂലി കൊടുത്ത്‌ സാധിപ്പിക്കാനുള്ള ഒരു ഉപായമായി പൗരോഹിത്യവര്‍ഗ്ഗം അതിനെ തരംതാഴ്ത്തിയതും, സാധാരണ ജനം സത്യം എന്തെന്നറിയാതെ അതിന്റെ പിന്നാലെ സ്വാര്‍ത്ഥതാല്‍പര്യത്തിനായി പോയതും ആണ്‌ ഇങ്ങനെയൊക്കെ ആകാന്‍ കാരണം.

ആശാനേ അപ്പോള്‍ പിന്നെ ഈ വിഗ്രഹത്തിന്റെയൊക്കെ ഉദ്ദേശം എന്താണ്‌?

മാഷേ പറഞ്ഞില്ലെ, ഒരാശയം ഒരാള്‍ക്ക്‌ മറ്റൊരാളിനു പകര്‍ന്നു കൊടുക്കാനുള്ള എറ്റവും സരളമായ ഉപായമാണ്‌ വിഗ്രഹം. ഒരുദാഹരണത്തിന്‌, നാം സംസാരിക്കുമ്പോള്‍ ഭാഷ ഉപയോഗിക്കുന്നു. ചില ബ്‌ഹാഷകള്‍ക്ക്‌ ലിപിയുണ്ട്‌, ചിലതിന്‌ അതില്ല. ലിപിയില്ലാത്ത ഭാഷക്കാര്‍ അവരുടെ ആശയം എങ്ങനെയാണ്‌ പ്രകടിപ്പിക്കുന്നത്‌? നേരിട്ടാണെങ്കില്‍ വര്‍ത്തമാനത്തില്‍ കൂടിയാകാം, ഇന്നത്തെക്കാലത്ത്‌ അത്‌ tape ചെയ്താല്‍ ദൂരെയൊരാളെയും കേള്‍പ്പിക്കാം, എന്നാല്‍ ഒരു പുസ്തകമാക്കാണമെങ്കില്‍ എന്തു ചെയ്യും?

അതിന്‌ ആദ്യം ഒരു ലിപിയുണ്ടാക്കണം. ലിപി എന്നു വച്ചാല്‍ എന്താണ്‌? ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന്‌ ഒരു രൂപം ഉണ്ടാക്കണം -- എന്തെകിലും ഒരു വര വരച്ചിട്ട്‌ അത്‌ ഒരു ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയണം. ഈ പറച്ചിലാണ്‌ വിശേഷമായ അര്‍ത്ഥം അല്ലെങ്കില്‍ ആ വരകള്‍ക്ക്‌ അര്‍ത്ഥമില്ല എന്നാകും. അങ്ങനെ ഒരു ലിപി ഉണ്ടാക്കിയാല്‍ മാത്രം പോരാ, അതു മറ്റുള്ളവര്‍ പഠിക്കുകയും വേണം -- എന്നു വച്ചാല്‍ മറ്റുള്ളവര്‍ അതു വിശ്വസിക്കണം- സങ്കല്‍പ്പിക്കണം , അവരുടെ സങ്കല്‍പം ശരിയാണെങ്കില്‍ അവര്‍ക്ക്‌ അതു വായ്‌ഇക്കാനും, മനസ്സിലാക്കുവാനും സാധിക്കും., അല്ലെങ്കിലോ, ജപ്പാന്‍ ഭാഷ എഴുതുന്നതു കണ്ട്‌ വക്കാരി ചിലപ്പോള്‍ വായിക്കും , നമ്മളോ? ഹേയ്‌ ഇതൊക്കെ വിഡ്ഢിത്തമാണെന്നു പറയുമോ? പറഞ്ഞാല്‍ അതിനര്‍ത്ഥം നമുക്കതറിയില്ല എന്നെ ആകൂ, അല്ലാതെ അതു തെറ്റാണെന്നാകില്ല.

ഇതേപോലെ തത്വശാസ്ത്രം പറയുന്ന ഗഹനമായ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ മാത്രമുള്ള മാനസിക വികാസമില്ലാത്ത ജനസമൂഹത്തിനു ഭക്തിമാര്‍ഗ്ഗത്തില്‍ വിശ്വാസമുറപ്പിക്കുവാനുണ്ടാക്കിയ സങ്കേതമാണ്‌ അമ്പലവും വിഗ്രഹങ്ങളും മറ്റും

ആശാനേ ആ പറഞ്ഞത്‌ വ്യക്തമായില്ല, എന്താണീ മാനസികവികാസമൊക്കെ?

മാഷേ പട്ടാളത്തില്‍ ചേരുന്നവരില്‍ എല്ലാവരും കമാന്‍ഡറാകില്ല - കാരണം ചിലര്‍ക്ക്‌ അതിനുള്ള ആജ്ഞാശക്തിയില്ലാ- ജന്മനാ തന്നെ, അവര്‍ക്ക്‌ മറ്റുള്ളവരെ അനുസരിക്കാനേ അറിയൂ, കഴിയൂ, ആ നിലവാരത്തിലുള്ളവര്‍ക്ക്‌ ഭക്തിയോഗം; മറ്റു ചിലരാകട്ടെ ആജ്ഞാശക്തി, പ്രത്യുല്‍പന്നമതിത്വം ഇവയുള്ളവരാണ്‌ അവര്‍ സ്വയം തീരുമാനം എടുക്കുവാന്‍ പ്രാപ്തരാണ്‌. അവര്‍ക്ക്‌ കര്‍മ്മയോഗമാണ്‌ പറയുന്നത്‌ അതിനും ഉപരിയായി വൈരാഗ്യം- ഉള്ളവര്‍ക്ക്‌ ( ഭൗതികജീവിതത്തിന്റെ ക്ഷണികത മനസ്സിലായവര്‍ക്ക്‌) രാജയോഗവും ഉപദേശിച്ചിരിക്കുന്നു.

ആശാനേ അപ്പോള്‍ ഈ വിഗ്രഹം എന്നു പറയുന്നത്‌ ഇല്ലാതെ ജീവിതത്തിലൊന്നും സാധിക്കില്ല എന്നാണോ?

അതേ അതിന്റെ ശരിയായ അര്‍ത്ഥത്തിലെടുക്കുമ്പോള്‍ അങ്ങനെ തന്നെയല്ലേ?

Sunday, December 03, 2006

പ്രിയ ഉമേഷ്‌, സിന്ധു,

പ്രിയ ഉമേഷ്‌, സിന്ധു,

28 കെട്ടിന്റെ ആശംസകള്‍ - സ്വല്‍പം താമസിച്ചതിനു ക്ഷമാപണത്തോടെ

പണിക്കര്‍, കൃഷ്ണ, മഹേശ്‌ , മനോജ്‌

Thursday, November 09, 2006

ഇനി അഥവാ അതാണ്‌ ഹിന്ദു എങ്കില്‍ ഞാന്‍ ഹിന്ദു അല്ല.

ആശാനേ,

ശംബൂകന്‍ എന്നൊരു ശൂദ്രനെ ശ്രീരാമന്‍ കൊന്നു എന്നും മറ്റും വാല്‌മീകി രാമായണത്തില്‍ ഒരു കഥയുള്ളതായി ഉമേഷ്‌ എഴുതിയതു കണ്ടോ?
അപ്പോള്‍ ഇങ്ങനൊക്കെ പറയുന്ന വാല്‌മീകിയെ ആണോ ആശാന്‍ ഈ പൊക്കിക്കൊണ്ടു നടക്കുന്നത്‌? അയാള്‍ എന്തു തെറ്റാണ്‌ ചെയ്തത്‌?
തപസ്സു ചെയ്തതോ? അതൊ അങ്ങനൊരു കുലത്തില്‍ ജനിച്ചതോ?

മാഷേ നല്ല ചോദ്യം. ഈ ചോദ്യമാണ്‌ ഞാനും ചോദിക്കാനുദ്ദേശിക്കുന്നത്‌.

ഇടക്കാലത്ത്‌ തങ്ങളുടെ കാര്യസാധ്യത്തിനായി ആരൊക്കെയോ ചെയ്തുവച്ച നീചപ്രവൃത്തികളാണ്‌ ഇതു പോലെയുള്ള കഥകള്‍.
ഇതു വാല്‍മീകി എഴുതിയ രാമായണത്തിലുള്ളതല്ല എന്നു മനസ്സിലാക്കാന്‍ വേറെ എങ്ങും പോകണ്ടാ. വാല്‍മീകിരാമായണത്തിണ്റ്റെ തന്നെ ആദിഭാഗം വായിച്ചാല്‍ മതി-
ആകെ 24,000 ശ്ളോകങ്ങള്‍ കൊണ്ട്‌ വാല്‍മീകി ശ്രീരാമചരിതമായ രാമായണം എഴുതി എന്നാദ്യം തന്നെ പറയുന്നു.

"ചതുര്‍വിംശത്സഹസ്രാണി ശ്ളോകാനാമുക്തവാനൃഷി"

യുദ്ധകാണ്ഡം തീരുന്നിടത്ത്‌ കാവ്യം തീരുന്നതായ ഈ ശ്ളോകങ്ങള്‍ നോക്കുക.

"ഏവമേതല്‍ പുരാവൃത്തമാഖ്യാനം ഭദ്രമസ്തു വഃ ---" ഇങ്ങനെയുള്ള പൂര്‍വ സംഭവം പറഞ്ഞ കഥ---"

" ഭക്ത്യാ രാമസ്യ യേ ചേമാം സംഹിതാമൃഷിണാ കൃതാം--"ഋഷിയാല്‍ വിരചിതമായ ഈ കൃതി ---" ഇതൊക്കെ കാവ്യം അവിടെ തീര്‍ന്നു എന്നല്ലേ സൂചിപ്പിക്കുന്നത്‌?

അതു വരെയുള്ള ഭാഗത്തൊന്നും ഇത്രയും ഹീനമായ കഥകളില്ല.
ഇപ്പോള്‍ ലഭിക്കുന്ന പുസ്തകത്തില്‍ ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡാവസാനം വരെ >26,000 ശ്ളോകങ്ങള്‍ ഉണ്ട്‌. അങ്ങനെയെങ്കില്‍ ഈ ബാക്കിയുള്ള രണ്ടായിരത്തില്‍പരം ശ്ളോകങ്ങള്‍ ആരുടെ കൃതിയാണ്‌. അതിനു ശേഷമുള്ള ഉത്തരകാണ്ഡം ആരെഴുതിയതാണ്‌?
ഈ പറഞ്ഞ ഉത്തരകാണ്ഡത്തിലാണ്‌ മേല്‍പറഞ്ഞ കഥയുള്ളത്‌.

ആശാനേ അപ്പോള്‍ രാജേഷ്‌ ചോദിച്ചതു ശരിയായിരിക്കില്ലേ ആ രാമായണപ്രഭാഷകന്‍ പറഞ്ഞത്‌, പ്രക്ഷിപ്തം.

അതില്‍ സംശയമൊന്നുമില്ല. ആരുടെയൊക്കെയോ വികൃതികളാണ്‌. പക്ഷെ വാല്‌മീകിക്ക്‌ അനുഷ്ടുപ്പ്‌ മാത്രമേ അറിയാമായിരുന്നുള്ളു എന്ന്‌ എവിടെ നിന്നറിഞ്ഞു എന്നു മനസ്സിലാകുന്നില്ല. അനുഷ്ടുപ്പിലാണ്‌ എഴുതുന്നത്‌ എന്നാദ്യം സൂചിപ്പിക്കുന്നു. അല്ലാതെ അതേ തനിക്കറിയൂ എന്നു പറഞ്ഞിട്ടില്ല. ഇതയും എഴുതാന്‍ അറിയുന്ന ആള്‍ക്ക്‌ വേറൊന്നും അറിയില്ല എന്നു പറയുന്നതില്‍ എന്തോ ഒരു യുക്തിക്കുറവില്ലേ?

അതവിടെ ഇരിക്കട്ടെ. ഇതുപോലെ തന്നെ ഒരു ബ്രാഹ്മണനുണ്ടാകുന്ന കുട്ടികളൊക്കെ മരിക്കുന്നു എന്നും പറഞ്ഞ്‌ ശ്രീകൃഷ്ണണ്റ്റെ അടുത്ത്‌ വരുന്ന ഒരു കഥ മഹാഭാരതത്തിലും ഉണ്ട്‌ അവിടെ ഇങ്ങനെയുള്ള വൃത്തികേടുകള്‍ കാണുന്നില്ലല്ലൊ.

ഇനി ഒന്നു കൂടി പറയാം ഛാന്ദോഗ്യോപനിഷത്തില്‍ ജാബാലയുടെ മകന്‍ സത്യം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ടാണ്‌ ഗുരു അവനെ ബ്രാഹ്മണന്‍ എന്നു സംബോധന ചെയ്ത്‌ ശിഷ്യനാക്കുന്നത്‌ ( ജാബാലയുടെ ചരിത്രം അറിയുന്നവര്‍ മനസ്സിലാക്കട്ടെ, വെട്ടം മാണിയുടെ വ്യാഖ്യാനത്തിലുള്ള അര്‍ത്ഥമല്ലാ അതിണ്റ്റെ ശരി എന്നും ക്‌ഊടി സൂചിപ്പിക്കുന്നു) അങ്ങനെയുള്ള സത്യത്തെ വെളിപ്പെടുത്തുന്ന തത്വശാസ്ത്രം ശംബൂകണ്റ്റെ പോലൊരു കഥ പറയുമെന്നു കരുതുന്നത്‌ അബദ്ധമാണ്‌. ഇനി അഥവാ അതാണ്‌ ഹിന്ദു എങ്കില്‍ ഞാന്‍ ഹിന്ദു അല്ല.

Monday, October 30, 2006

നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല

ആശാനേ,
അന്നു പറഞ്ഞില്ലേ വിശ്വാമിത്രണ്റ്റെ ഒരു നോട്ടത്തെ പോലും നേരിടാനുള്ള ശക്തി ആരാക്ഷസന്‍മാര്‍ക്കില്ലായിരുന്നു എന്ന്‌ .
പിന്നെ എന്തിനാണ്‌ അദ്ദേഹം ദശരഥമഹാരാജാവിണ്റ്റടുത്ത്‌ ചെന്ന്‌ രാമനെ കൂടെ വിടാന്‍ ആവശ്യപ്പെട്ടത്‌?
രാമനാണെങ്കില്‍ അന്നു ചെറിയ കുട്ടിയുമല്ലേ? ദശരഥന്‍ പോലും പറഞ്ഞത്‌ അദ്ദേഹം തണ്റ്റെ മുഴുവന്‍ സൈന്യവുമായിട്ട്‌ കൂടെ വരാം പക്ഷെ എന്നാലും സുബാഹുവിനേയും മാരീചനേയും ജയിക്കാന്‍ അദ്ദേഹത്തിനു പോലും സാധിക്കയില്ല എന്നല്ലേ?
അപ്പോള്‍ ആ കൊച്ചു കുട്ടിയെ ആവശ്യപ്പെടുന്നതിനു പകരം തനിക്കു ശല്യമുണ്ടാക്കുന്ന സുബാഹുവിനേയും, മാരീചനേയും മറ്റും അദ്ദേഹത്തിന്‌ തന്നത്താനേ അങ്ങ്‌ കൊന്നുകളയരുതായിരുന്നോ?

മാഷേ,

ഈ ചോദ്യത്തിനുത്തരം മനസ്സിലായാല്‍ ഹിന്ദുതത്വശാസ്ത്രം പകുതി മനസ്സിലായി എന്നര്‍ത്ഥം. ഇന്നു കാണിക്കുന്ന ജാതിയും, മതവും , വര്‍ണ്ണവും, അവര്‍ണ്ണവും എല്ലാം ശുദ്ധ ഭോഷ്കുകളാണെന്ന്‌ മനസ്സിലാകും. വര്‍ണ്ണങ്ങളില്‍ ബ്രഹ്മണന്‍ ജ്ഞാനത്തിണ്റ്റെ മൂര്‍ത്തരൂപമാണ്‌.

ഭഗവത്ഗീത പറയുന്ന പണ്ഡിതലക്ഷണത്തില്‍-
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"
ഇങ്ങനെ എല്ലാറ്റിനേയും തുല്യമായി കാണുന്നവനാണ്‌ പണ്ഡിതന്‍.

ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്‌. രാജ്യരക്ഷണം അവണ്റ്റെ ധര്‍മ്മമാണ്‌. രാജ്യതന്ത്രത്തില്‍ അവന്‌ ഉപദേശം കൊടുക്കേണ്ടത്‌ ജ്ഞാനിയായ ബ്രാഹ്മണനാണ്‌.

ത്രിശങ്കുവിനു വേണ്ടി പുതിയതായി ഒരു സ്വര്‍ഗ്ഗലോകം പോലും സൃഷ്ടിക്കുവാനും , ഈ ലോകമാകെ ഒരു ഹുംകാരത്താല്‍ ഭസ്മമാക്കുവാനും ഉള്ള ശക്തിയുണ്ടായിട്ടു കൂടി കേവലം രണ്ടു രാക്ഷസന്‍മാരില്‍ നിന്നു സ്വയരക്ഷ നേടാന്‍ പോലും ആ ശക്തികളെ ഹിംസാത്മകമായി ഉപയോഗിക്കാത്തവനാണ്‌ 'ബ്രാഹ്മണ' പദത്തിനര്‍ഹന്‍. വിശ്വാമിത്രന്‍ അങ്ങിനെയായതു കൊണ്ടാണ്‌ ദശരഥണ്റ്റെ അടുക്കല്‍ വന്ന്‌ രാമനെ ആവശ്യപ്പെടുന്നത്‌.

അല്ലാശാനെ. ഇതില്‍ തെറ്റൊന്നും ഇല്ലല്ലൊ. വിശ്വാമിത്രന്‍ ചെയ്യുന്ന യജ്ഞത്തിന്‍ തടസ്സമുണ്ടാക്കുന്നവരല്ലായിരുന്നോ ആ രക്ഷസന്‍മാര്‍. അവരെ അങ്ങു നേരെ കൊല്ലുന്നതില്‍ എന്താണ്‌ തെറ്റ്‌?

അതാണു മാഷേ പറഞ്ഞത്‌ രാജ്യസംരക്ഷണം ക്ഷത്രിയണ്റ്റെ ധര്‍മ്മമാണ്‌. ക്ഷത്രിയനെ അതില്‍ സഹായിക്കുക മാത്രമാണ്‌ ബ്രാഹ്മണനു ചെയ്യാനുള്ളത്‌ അല്ലാതെ നിയമം കയ്യിലെടുക്കലല്ല. മറ്റുള്ളവരെ ഉപദേശിച്ചാല്‍ മാത്രം പോരാ സ്വയം അനുഷ്ഠിക്കുകയും വേണം എന്നു മാതൃകാപരമായി ഉദാഹരിക്കുകയാണിവിടെ.

ആട്ടെ മാഷ്‌ (euthanasia) ദയാവധം എന്നു കേട്ടിട്ടുണ്ടല്ലൊ അല്ലേ. അതെന്താ എല്ലായ്പ്പോഴും തര്‍ക്കതില്‍ കിടക്കുകയല്ലാതെ നിയമമാക്കാത്തത്‌? കാരണം ഒരിക്കല്‍ നിയമം ആക്കിയാല്‍ പ്രതിപക്ഷത്തെ എല്ലാവരേയും അടുത്ത ദിവസം തന്നെ ദയാവധം നല്‍കി സ്വര്‍ഗ്ഗത്തേക്കയക്കാന്‍ ഇന്നുള്ള ഏതു ഭരണാധികാരികളും ജാതി, മത, വര്‍ഗ്ഗ , വര്‍ണ്ണ ഭേദമെന്യേ മത്സരിക്കും എന്നത്‌ എല്ലാവര്‍ക്കുമറിയാം അതുകൊണ്ട്‌. അതല്ല രാജ്യതന്ത്രജ്ഞത.

രാജാക്കന്‍മാര്‍ എങ്ങനെയുള്ളവരായിരിക്കരുത്‌ എന്ന്‌ ഇന്നത്തെ ഭരണാധികാരികളെ നോക്കിയാലറിയാം.

തണ്റ്റെ പ്രജകള്‍ക്ക്‌ അവനവണ്റ്റെ ധര്‍മ്മം ചെയ്തു ജീവിക്കാന്‍ ഉള്ള അവസരം തണ്റ്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ വിട്ടു കൊടുത്തു പോലും നല്‍കാന്‍ ശ്രമിക്കുന്ന രാജാവാണ്‌ ദശരഥന്‍, താന്‍ തണ്റ്റെ മുഴുവന്‍ സേനകളൊടൊപ്പം പോയി യുദ്ധം ചെയ്താലും ആ രണ്ടു രാക്ഷസന്‍മാരെ ജയിക്കാന്‍ തനിക്കാവില്ല എന്നറിയാവുന്ന ദശരഥന്‍.

"അഹമേവ ധനുഷ്പാണിര്‍ഗോപ്താ സമരമൂര്‍ദ്ധനി
യാവല്‍ പ്രാണാന്‍ ധരിഷ്യാമി താവല്‍ യോത്സ്യേ നിശാചരൈഃ"

"എണ്റ്റെ മുഴുവന്‍ സേനാസഹിതനായി വന്ന്‌ വില്ലെടുത്ത്‌ ജീവനുള്ളിടത്തോളം സമയം ഞാന്‍ തന്നെ ആ രാക്ഷസന്‍മാരുന്‍മായി യുദ്ധം ചെയ്യാം "

അല്ലാതെ അവരെ കൊല്ലമെന്നൊ എന്തിന്‌ ജയിക്കാമെന്നോ പോലുമുള്ള വ്യാമോഹം ദശരഥനില്ല.

അയല്‍രാജാവിനെ ജയിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ തണ്റ്റെ യജമാനത്വം അംഗീകരിച്ചു കൊടുത്ത നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌

Monday, October 23, 2006

അര്‍ത്ഥനാശം മനസ്താപം--Chanakya neethi chapter7

അര്‍ത്ഥനാശം മനസ്താപം ഗൃഹേ ദുശ്ചരിതാനി ച
വഞ്ചനം ചാപമാനം ച മതിമാന്നപ്രകാശയേത്‌

ധനനഷ്ടം, മനോദുഃഖം, സ്വന്തം വീട്ടുകാര്യങ്ങള്‍, തനിക്കുണ്ടായ വഞ്ചന, അപമാനം ഇവ വെളിയില്‍ പറയരുത്‌.

ധനധാന്യപ്രയോഗേഷു വിദ്യാസംഗ്രഹണേഷു ച
ആഹാരേ വ്യവഹാരേ ച ത്യക്തലജ്ജഃ സുഖീ ഭവേല്‍

ധനം ധാന്യം എന്നിവകള്‍ വേണ്ട സ്ഥലത്ത്‌ പ്രയോഗിക്കുന്നതിലും, വിദ്യാഭ്യാസത്തിലും, ആഹാരവിഹാരങ്ങളിലും ലജ്ജയില്ലാത്തവര്‍ സുഖികളായിത്തീരുന്നു.
സന്തോഷാമൃതതൃപ്താനാം തത്സുഖം ശാന്തചേതസാം
ന ച തത്‌ ധനലുബ്ധാനാമിതശ്ചേതശ്ച ധാവതാം

സന്തോഷമാകുന്ന അമൃതുകൊണ്ട്‌ തൃപ്തരും ശാന്തചിത്തരുമായ മനുഷ്യര്‍ക്കുള്ള സുഖം, ധനികര്‍ക്കോ, ധനത്തിനുപിറകേ അവിടെയുമിവിടെയും പാഞ്ഞുനടക്കുന്നവര്‍ക്കോ ലഭിക്കുകയില്ല

സന്തോഷസ്ത്രിഷു കര്‍ത്തവ്യഃ സ്വഭാര്യേ ഭോജനേ ധനേ
ത്രിഷു ചൈവ ന കര്‍ത്തവ്യോ//ധ്യയനേ ജപദാനയോഃ

സ്വന്തം ഭാര്യ, ആഹാരം, തനിക്കുള്ള സ്വത്ത്‌ ഇവയില്‍ തൃപ്തിയും സന്തോഷവും വയ്ക്കുക. പഠിത്തം, ജപം , ദാനം എന്നിവയില്‍ ഒരിക്കലും തൃപ്തി വക്കാതെയും ഇരിക്കുക.

വിപ്രയോര്‍വിപ്രവഹ്ന്യോശ്ച ദാമ്പത്യോഃ സ്വാമിഭൃത്യയോഃ
അന്ത്രേണ ന ഗന്തവ്യം ഹലസ്യ വൃഷഭസ്യ ച


രണ്ടു വിപ്രന്‍മാരുടെ ഇടയില്‍ കൂടിയും, ഒരു വിപ്രനും അഗ്നിക്കും നടുവില്‍ കൂടെയും, ദമ്പതികളുടെയും, സ്വാമി-ഭൃത്യന്‍ എന്നിവര്‍ക്കിടയിലൂടെയും കാള കലപ്പ എന്നിവയ്ക്കിടയിലൂടെയും കടന്നു പോകരുത്‌

പാദാഭ്യാം ന സ്പൃശേദഗ്നിം ഗുരും ബ്രാഹ്മണമേവ ച
നൈവ ഗാം ച കുമാരീം ച ന വൃദ്ധം ന ശിശും തഥാ


അഗ്നി, ഗുരു, ബ്രാഹ്മണന്‍, പശു, കന്യക, വൃദ്ധന്‍, ശിശു എന്നിവരെ പാദം കൊണ്ട്‌ തൊടരുത്‌

ശകടം പഞ്ച ഹസ്തേന ദശഹസ്തേന വാജിനഃ
ഹസ്തീ ഹസ്തസഹസ്രേണ ദേശത്യാഗേന ദുര്‍ജ്ജന


വാഹനത്തിനെ അഞ്ചു കൈ ദൂരത്തിലും, കുതിരയെ പത്തു കൈ ദൂരത്തിലും, ആനയെ ആയിരം കൈ ദൂരത്തിലും ഒഴിവാക്കാം, എന്നാല്‍ ദുര്‍ജ്ജനത്തെ ഒഴിവാക്കാന്‍ ദേശത്യാഗം തന്നെ വേണ്ടി വരും

ഹസ്തീ അങ്കുശമാത്രേണ വാജീ ഹസ്തേന താഡ്യതേ
ശൃംഗീ ലഗുടഹസ്തേന ഖഡ്ഗഹസ്തേന ദുര്‍ജ്ജനഃ

ആനയെ തോട്ടി കൊണ്ടും, കുതിരയെ കൈ കൊണ്ടും, കൊമ്പുള്ള മൃഗങ്ങളെ വടി കൊണ്ടും , ദുര്‍ജ്ജനങ്ങളെ വാള്‍ കൊണ്ടും കൈകാര്യം ചെയ്യണം.

തുഷ്യന്തി ഭോജനേ വിപ്രാഃ മയൂരാഃ ഘനഗര്‍ജ്ജിതേ
സാധവഃ പരസമ്പത്തൌ ഖലാഃ പരവിപത്തിഷു

വിപ്രന്‍മാര്‍ ഭോജനത്താലും, മയിലുകള്‍ മേഘനാദം കൊണ്ടും, സാധുക്കള്‍ മറ്റുള്ളവരുടെ ഐശ്വര്യത്തിലും, ദുര്‍ജ്ജനങ്ങള്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന അപകടങ്ങളിലും സന്തോഷിക്കുന്നു.

അനുലോമേന ബലിനം പ്രതിലോമേന ദുര്‍ബ്ബലം
ആത്‌മതുല്യബലം ശത്രും വിജയേന ബലേന വാ

ശക്തനേ അവനു വശം ചേര്‍ന്നും, ദുര്‍ബ്ബലനെ എതിരിട്ടും, തനിക്കൊപ്പം ബലമുള്ളവനെ ജയിച്ചോ ബലം പ്രയോഗിക്കുകയും ചെയ്തോ വശത്താക്ക്ക്കണം

ബാഹുവീര്യം ബലം രാജ്ഞോ ബ്രാഹ്മണോ ബ്രഹ്മവിത്‌ ബലീ
രൂപയൌവനമാധുര്യം സ്ത്രീണാം ബലമനുത്തമം

കൈക്കരുത്ത്‌ രാജാവിനും, ബ്രഹ്മജ്ഞാനം ബ്രാഹ്മണനും, രൂപ്പയൌവനവാണികള്‍ സ്ത്റ്‍ക്കും ശ്രേഷ്ഠഗുണങ്ങള്ളാണ്‌

നാത്യന്ത സരളൈര്‍ഭാവ്യം ഗത്വാ പശ്യ വനസ്ഥലീം
ഛിദ്യന്തേ സ്‌അരളാസ്തത്ര കുബ്ജാസ്തിഷ്ഠന്തി പാദപാഃ


എല്ലാറ്റിലും നേരെ വാ നേരെ പോ എന്ന സ്വഭാവമ്മ് എപ്പോഴും നല്ലതിനായിരിക്കില്ല. വനത്തില്‍ നോക്കുക, നേരെ വളരുന്ന മരങ്ഗല്‍ വെട്ടി മുറിക്കപ്പെടുന്നു, വളഞ്ഞവയൊക്കെ അവിടെത്തന്നെ നില്‍ക്കുന്നു.

യത്രോദകസ്തത്ര വസന്തി ഹംസാസ്തഥൈവ ശുഷ്കം പരിവര്‍ജ്ജയന്തി
ന ഹംസതുല്യേന നരേണ ഭാവ്യം പുനസ്ത്യജന്തഃ പുനരാശ്രയന്തഃ

ഹംസങ്ങള്‍ തടാകത്തില്‍ വെള്ളം ഉള്ളപ്പോള്‍ വസിക്കുകയും വരളുമ്പോല്‍ ഉപേക്ഷിക്കുകയും ചെയ്യും. പക്ഷെ ഒരിക്കല്‍ ഉപേക്ഷിച്ചവയെ വീണ്ടും സ്വീകരിക്കുക, വീണ്ടും ഉപേക്ഷിക്കുക എന്നത്‌ മനുഷ്യര്‍ക്ക്‌ അനുകരണീയമല്ല.

ഉപാര്‍ജ്ജിതാനാം വിത്താനാം ത്യാഗ ഏവഹി രക്ഷണം
തടാകോദരസംസ്ഥാനാം പരീവാഹ ഇവാംഭസാം

സംഭരിച്ച സ്വത്തിണ്റ്റെ രക്ഷ എന്നത്‌ ത്യാഗം അഥവാ ദാനം തന്നെയാണ്‌. തടാകത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകുമ്പോഴാണ്‌ തെളിഞ്ഞു ശുദ്ധമാകുന്നത്‌

സ്വര്‍ഗ്ഗസ്ഥിതാനാമിഹ ജീവലോകേ ചത്വാരി ചിഹ്നാനി വസന്തി ദേഹേ
ദാനപ്രസംഗോ മധുരാ ച വാണീ ദേവാര്‍ച്ചനം ബ്രാഹ്മണതര്‍പ്പണം ച

ദാനം , മധുരമുള്ള വാക്കുകളുടെ ഉപയോഗം, ദേവപൂജ, ബ്രാഹ്മണതര്‍പ്പണം ഇവ ചെയ്യുന്ന ആളുകള്‍ ഈ ലോകത്തില്‍ തന്നെ സ്വര്‍ഗ്ഗ വാസികള്ളാണ്‌.

അത്യന്തകോപഃ കടുകാ ച വാണീ ദരിദ്രതാ ച സ്വജനേഷു വൈരം
നീചപ്രസംഗഃ കുലഹീനസേവാ ചിഹ്നാനി ദേഹേ നരകസ്ഥിതാനാം

കോപിക്കുന്ന സ്വഭാവം, കടുത്ത വാക്കുകള്‍, ദാരിദ്ര്യം, ബന്ധുക്കളോടു വൈരാഗ്യം, നീചസഹവാസം, എന്നിവയുള്ളവര്‍ നരകവാസികളാകുന്നു.

ഗമ്യതേ യദി മൃഗേന്ദ്രമന്ദിരം ലഭ്യതേ കരികപോല മൌക്തികം
ജംബുകാലയഗതേ ച പ്രാപ്യതേ കാകപുച്ഛഖരചര്‍മ്മഖണ്ഡനം

സിംഹക്കൂട്ടില്‍ ചെന്നാല്‍ ആനയുടെ മസ്തകത്തിലെ മുത്തു ലഭിക്കും, എന്നാല്‍ കുറുക്കണ്റ്റെ കൂട്ടില്‍ ചെന്നാല്‍ അവിടെ കിട്ടുനത്‌ അതിനനുസരിച്ചുള്ള കാക്കയുടെ വാലോ, കഴുതയുടെ തൊലിയോ ഒക്കെ ആയിരിക്കും കിട്ടൂക.

ശുനഃ പുച്ഛമിവ വ്യര്‍ഥം ജീവിതം വിദ്യയാ വിനാ
ന ഗുഹ്യഗോപനേ ശക്തം ന ച ദംശനിവാരണേ

ഗുഹ്യഭാഗത്തെ മറക്കുന്നതിനോ എന്തിന്‌ ഈച്ചയേ ആട്ടാന്‍ പോലും കഴിവില്ലാത്ത നായയുടെ വാല്‍ പോലെ വ്യര്‍ത്ഥമാണ്‌ വിദ്യാഭ്യാസം ചെയ്യാത്ത ജീവിതം

വാചാം ശൌചം ച മനസഃ ശൌചമിന്ദ്രിയനിഗ്രഹം
സര്‍വ്വഭൂതേ ദയാ ശൌചമേതത്‌ ശൌചഃ പരാര്‍ത്ഥിനാം

വാക്കിണ്റ്റെ ശുദ്ധി എന്നത്‌ സത്യമാണ്‌. മനസ്സിണ്റ്റെ ശുദ്ധി ഇന്ദ്രിയനിഗ്രഹമാണ്‌. പരാര്‍ത്ഥികളുടെ ശുദ്ധി സര്‍വ്വഭൂതാനുകമ്പയാണ്‌.

പുഷ്പേ ഗന്ധസ്തിലേ തൈലം കാഷ്ഠേ വഹ്നിഃ പയോഘൃതം
ഇക്ഷൌ ഗുഡം തഥാ ദേഹേ പശ്യാത്മാനം വിവേകതഃ

പൂവില്‍ മണം, എള്ളില്‍ എണ്ണ, തടിയില്‍ അഗ്നി, കരിമ്പില്‍ ശര്‍ക്കര എന്നിവ അടങ്ങിയിരിക്കുന്നതുപോലെ അത്മാവിനേ ശരീരത്തില്‍ മനസ്സിലാക്കുക.

Tuesday, October 17, 2006

Comment on അതുല്ല്യ എഴുതിയത്‌--

I tried to put as a comment on athullya's post but failed, so posting here

ശ്രീകൃഷ്ണനോടുള്ള ദ്രൌപതിയുടെ സൌഹൃദത്തേ അതുല്ല്യ എഴുതിയതിന്‌ വന്ന കമണ്റ്റുകള്‍ വായിക്കുമ്പോള്‍ ചിലതു കുറിക്കണമെന്നു തോന്നി.

സുഹൃത്‌ എന്ന പദത്തിനു തന്നെ ഒരര്‍ത്ഥമുണ്ട്‌- അത്‌ പറഞ്ഞുതരാതെ തന്നെ വ്യക്തമാണ്‌-.

അതുല്ല്യ എഴുതിയത്‌--
" ആ ഉത്തമപുരുഷ--" നെക്കുറിച്ചാണ്‌, അല്ലാതെ പല കമണ്റ്റുകളിലും കണ്ട അര്‍ഥത്തിലല്ല.

ദാമ്പത്യത്തിനു പുറത്തുള്ളതായും പല കാര്യങ്ങളുണ്ട്‌- ഞങ്ങള്‍ പലപ്പോഴും കാണുന്ന ചില അവസ്ഥകള്‍ പറയട്ടെ. ഒരു ചെറിയ ഉദാഹരണം-

൧. ഭാര്യയേ ശസ്ത്രക്രിയക്കായി കൊണ്ടുപോയിക്കഴിഞ്ഞ്‌ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഭര്‍ത്താവ്‌, ആ സമയത്ത്‌ അയാള്‍ക്ക്‌ ഭാര്യയോടു പങ്കുവക്കാനുള്ള കാര്യങ്ങളല്ല ഉള്ളത്‌ , അയാളുടെ ആ ആകാംക്ഷ തണുപ്പിക്കുവാനുള്ള ഒരു ആശ്രയമാണ്‌ അ നേരത്ത്‌ ആവശ്യം.

ഇതേപോലെ ഭര്‍ത്താവിനെ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിക്കഴിഞ്ഞ്‌ പുറമേ കാത്തു നില്‍ക്കുന്ന ഭാര്യ.

അവസാനമായി-

ജീവിതാവസാനം രണ്ടു പേരും ഒന്നിച്ചു മരിക്കുന്നു എങ്കിലൊ ഭാഗ്യം തന്നെ. പക്ഷെ ഒരുവേള അങ്ങിനെയല്ല രണ്ടുപേരില്‍ ഒരാള്‍ ആദ്യം മരിച്ചാല്‍-- ഒന്നാശ്വസിപ്പിക്കുന്നതിന്‌ ആണ്‌ സുഹൃത്തിണ്റ്റെ ആവശ്യം അത്‌ എതിര്‍ലിംഗത്തില്‍ പെട്ടയാള്‍ തന്നെയാകണം എന്നു നിര്‍ബന്ധമൊന്നും അതുല്ല്യയുടെ ലേഖനത്തില്‍ ഞാന്‍ കണ്ടില്ല.

ഈ ഉദാഹരണങ്ങള്‍ കുറച്ചു കടൂത്തു പോയി പക്ഷെ വിലകുറഞ്ഞ തര്‍ക്കങ്ങള്‍ കൊണ്ട്‌ ഉദാത്തമായ ഒരാശയത്തെ അവഹേളിക്കുന്നതു കണ്ടതുകൊണ്ട്‌ എഴുതിയതാണ്‌.

ചെറിയ ചെറിയ കാര്യങ്ങളും നിത്യജീവിതത്തില്‍ ധാരാളമുണ്ട്‌.

നാം ചെയ്ത ഒരു ചെറിയ ഊഹക്കച്ചവടം, അതു പോളിഞ്ഞു പോയി, അതു പറഞ്ഞു ശ്രീമതിയെകൂടെ വിഷമിപ്പിക്കേണ്ട എന്നു വന്നാല്‍ നമ്മുടെ പ്രയാസം തീര്‍ക്കാന്‍ ഒരു സുഹൃത്തുണ്ടെങ്കില്‍ ആകും അല്ലെങ്കിലോ , ശ്രീമതിയോടും പറയുക എന്നിട്ടു രണ്ടു പെരും കൂടി ഒന്നിച്ചു വിഷമിക്കുക- അതായത്‌ വിഷമം ഇരട്ടിപ്പിക്കുക. ഇതുപോലെ എത്ര വേണമെങ്കിലും പറയാം.

രാധേയന്‍ രാസലീലാവര്‍ണ്ണനത്തില്‍ പോലും ഓരൊ ഗോപസ്ത്രീയുടെകൂടെയും ഓരൊ കൃഷ്ണനുണ്ടായിരുന്നു എന്ന ഭാഗം മറന്നതുപോലെ എഴുതിയതുകണ്ടു

Monday, October 16, 2006

മൂന്നു പെറ്റി കേസ്‌ പ്രതികള്‍.

ഒരു പെട്ടിയില്‍ നാലു തൊപ്പികളുണ്ടായിരുന്നു രണ്ടു കറുപ്പും, രണ്ടു വെളുപ്പും.ഒന്നിനു പിന്നില്‍ ഒന്നായി നിര്‍ത്തിയ അവരുടെ തലയില്‍, അവയില്‍ നിന്നുള്ള ഓരോ തൊപ്പി ധരിപ്പിച്ചു. പക്ഷെ തൊപ്പി അണിയാന്‍ നേരം അവര്‍ക്ക്‌ തൊപ്പി ഏതുനിറമാണെന്നു കാണാതിരിക്കുവാന്‍ കണ്ണൂ കെട്ടിയിരുന്നു. ക്യൂ ആയി നിര്‍ത്തിയ ശേഷം കണ്ണിണ്റ്റെ കെട്ടഴിച്ചു. അപ്പോള്‍ അവരില്‍ ആരെങ്കിലും ഒരാള്‍ തണ്റ്റെ തലയിലുള്ള തൊപ്പിയുടെ നിറം പറഞ്ഞാല്‍ കേസ്‌ ചാര്‍ജ്‌ ചെയ്യാതെ വിടാം എന്നു പറഞ്ഞു.

അതിലൊരാള്‍ പറഞ്ഞു, അതു ശരിയായിരുന്നു , എങ്കില്‍ എങ്ങനെയാണ്‌ ഉത്തരം അയാള്‍ കണ്ടെത്തിയത്‌ ?

ഉത്തരം-
ഏറ്റവും പുറകിലത്തെയാളിന്‌ മറ്റു രണ്ടു പേരുടെയും തലയിലെ തൊപ്പികള്‍ കാണാം. അപ്പോള്‍ രണ്ടു കറുപ്പോ രണ്ടു വെളുപ്പോ കാണുന്നു എങ്കില്‍ അയാള്‍ക്ക്‌ പെട്ടെന്നുത്തരം പറയാന്‍ സാധിക്കും. അതുകൊണ്ട്‌ അയാള്‍ ഉത്തരം പറയുന്നില്ല എങ്കില്‍ അയാള്‍ കാണുന്നത്‌ ഒരു കറുപ്പും ഒരു വെളുപ്പും ആണ്‌. അങ്ങിനെയാണെങ്കില്‍ നടുക്കു നില്‍ക്കുന്ന ആള്‍ക്ക്‌ ഏറ്റവും മുന്നിലത്തെ ആളിണ്റ്റെ തലയിലെ തൊപ്പി കാണാം. അത്‌ ഏതു നിറമാണോ അതിണ്റ്റെ എതിരു നിറമായിരിക്കും നടുക്കുള്ള ആളിണ്റ്റെ തലയിലെ തൊപ്പിയുടെ നിറം

എനിക്കു ഉമേഷിനെ ആ ചോദ്യം സൈറ്റ്‌ തുറക്കാന്‍ സാധിക്കുന്നില്ല. പക്ഷെ ഉത്തരങ്ങള്‍ പിന്‍മൊഴിയില്‍ വരുന്നതില്‍ നിന്നും ഇതുപോലെ എന്തോ ആണ്‌ അതെന്നൂഹിക്കുന്നു.

എങ്കില്‍ ഇതിണ്റ്റെ തന്നെ അടുത്ത വേര്‍ഷന്‍ കേള്‍ക്കൂ പെട്ടിയില്‍ തൊപ്പികളുടെ എന്നം നാലിനു പകരം അഞ്ച്‌ മൂന്നു കറുപ്പും രണ്ടു വെളുപ്പും. എങ്കില്‍ ഉത്തരം എന്തായിരിക്കും?

അവിടെയും ഇതു പോലെ തന്നെ.

നടുക്കു നില്‍ക്കുന്നയാള്‍ക്കറിയാം , പിന്നില്‍ നില്‍ക്കുന്നയാള്‍ രണ്ടു വെള്ള കണ്ടാല്‍ ഉത്തരം പറയും എന്നതുകൊണ്ട്‌ രണ്ടു വെള്ള എന്ന ഒരു സാധ്യതയില്ല. അതുകൊണ്ട്‌ ഒരു വെള്ള മുന്നില്‍ കണ്ടാല്‍ തണ്റ്റെ തലയില്‍ കറുപ്പായിരിക്കും. പക്ഷെ മുമ്പില്‍ കറുപ്പു കണ്ടാല്‍ അയാള്‍ക്കും ഉത്തരം പറയാന്‍ സാധിക്കില്ല.

എന്നാല്‍ ഏറ്റവും മുന്നിലുള്ളയാള്‍ക്ക്‌ അപ്പോല്‍ കാര്യം പിടികിട്ടും. തണ്റ്റെ തലയില്‍ കറുപ്പണെങ്കിലേ ഇതുപോലെ മറ്റു രണ്ടു പേരും മിണ്ടാതിരിക്കൂ എന്ന്‌. അപ്പോള്‍ അയാള്‍ക്കുത്തരം നല്‍കാന്‍ കഴിയും.

Sunday, October 15, 2006

ഉമേഷ്‌ എഴുതിയ സമസ്യകള്‍ക്ക്‌ ഒരനുബന്ധം

ഉമേഷ്‌ എഴുതിയ സമസ്യകള്‍ക്ക്‌ ഒരനുബന്ധം

മുരാരി എന്നു പേരുള്ള ഒരു ദരിദ്രബാലന്‍ പഠനകാലത്ത്‌ ഒരു ദിവസം ക്ലാസിലിരുന്ന്‌ ഉറങ്ങി പോയി. ഇതു കണ്ട ഗുരു മുരാരിക്കെന്തു പറ്റി എന്നു ചോദിച്ചു. അപ്പോല്‍ സുഹൃത്തുക്കള്‍ പറഞ്ഞു
"ദാരുഭൂതോ മുരാരിഃ" -(തടിപോലെയായി മുരാരി- വടിയായിന്നല്ല കേട്ടൊ)

ഇത്രയുമായപ്പോഴേക്കും മുരാരി ഉണര്‍ന്നു. ഗുരു അവനോടു "ദാരുഭൂതോ മുരാരി എന്നു ചേര്‍ത്തൊരു ശ്ലോകം ചൊല്ലാന്‍ ആവശ്യപ്പെട്ടു. അതിന്‌ മുരാരി ചൊല്ലിയതാണത്രേ-
"ഏകാ ജായാ പ്രകൃതിരചലാ ചഞ്ചലാ ച ദ്വിതീയാ
പ്‌ഉത്രോനംഗഃ കുസുമവിശിഖോ മാന്മഥോ ദുര്‍ന്നിവാരഃ
ശേഷശ്ശയാ ശയനമുദധൗ വാഹനം പന്നഗാരിഃ
സ്മാരം സ്മാരം സ്വഗൃഹചരിതം ദാരുഭൂതോ മുരാരിഃ"

രണ്ടു ഭാര്യമാരുള്ളതില്‍ ഒന്നു അചലയാണ്‌( പ്രകൃതി) രണ്ടാമത്തവള്‍ ചഞ്ചലയും(ലക്ഷ്മി), മകനാണെങ്കില്‍ ശരീരമില്ല എന്നു തുടങ്ങി (കാമദേവന്‍)


കിടക്കയാണെങ്കില്‍ പാമ്പു, കിടപ്പോ സമുദ്രത്തില്‍, വാഹനം പരുന്ത്‌ ഇങ്ങനെ യുള്ള സ്വന്തം കുടുംബചരിത്രം ഓര്‍ത്തോര്‍ത്ത്‌ മുരാരി- വിഷ്ണു ദാരുഭൂതനായിപ്പോയി എന്ന്‌.

മുരാരി എന്ന ബാലനും സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തുറങ്ങിപ്പോയി എന്നു വ്യംഗ്യം

മറ്റൊന്ന്‌ --
"ഗജേന്ദ്രവൃന്ദം ഗഗനേ പറന്നാര്‍" ആനക്കൂട്ടം ആകാശത്തില്‍ പറന്നുവത്രേ

ദ്വിജാവനം ചെയ്തരുളും ത്വദീയ
ദ്വിജാധിപശ്രീ കലരുന്ന കാന്ത്യാ
നിജാസനം വിട്ടഥ കൂരിരുട്ടാം
ഗജേന്ദ്രവൃന്ദം ഗഗനേ പറന്നാര്‍

ഇനി തനി മലയാളത്തില്‍ സാധാരന ഒരെണ്ണം

"കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങി"
പൂരണം-
"പിണ്ണാക്കു കണ്ടു കൊതിമൂത്തുടനേയെടുത്ത-
തണ്ണാക്കിലിട്ടതുകുതിര്‍ന്നവിടെത്തടഞ്ഞു
തൊണ്ണാന്‍ കണക്കെമിഴിയുന്തി വലഞ്ഞു കഷ്ടം
കണ്ണാം കുളം കരകവിഞ്ഞൊഴുകിത്തുടങ്ങി

മറ്റൊരെണ്ണം മുഴുവന്‍ ഓര്‍മ്മയില്ല

"സൂച്യഗ്രേ കൂപഷഡ്കം തദുപരി നഗരം തത്ര ഗംഗാപ്രവാഹം"

സൂചിയുടെ അഗ്രത്തില്‍ ആറു കിണറുകള്‍, അവയുടെ മുകളിലായി പട്ടണം , അവിടെ ഗംഗ ഒഴുകുന്നു എന്ന്‌. ഇതിനാരോ യാത്ര കഴിഞ്ഞു വരുന്ന വഴിക്ക്‌ ഒരു ഇന്ദ്രജാലക്കാരന്റെ ഇന്ദ്രജാലങ്ങള്‍ കണ്ടു എന്നും അവിടെ ഈ പറഞ്ഞതു പോലെയൊക്കെ കണ്ടു എന്നും പൂരിപ്പിച്ചു എന്നു വായിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും

"കണ്ണന്‍ കാന്ത്യാ കളിച്ചീടണ---" ഇതു അക്ഷരശ്ലോക്‌അത്തില്‍ കണ്ടതായോര്‍ക്കുന്നു. അതുകൊണ്ട്‌ ഇവിടെ എഴുതുന്നില്ല.

ഇതൊന്നും ആരെഴുതിയതാണെന്നറിയില്ല. വേണ്ട ടിപ്പണിയൊക്കെ ചേര്‍ത്ത്‌ ഉമേഷ്‌ സ്വന്തം ലേഖനത്തില്‍ ചേര്‍ത്താല്‍ നന്നായിരിക്കും

Friday, October 13, 2006

/ അഥവാ കാ സാ ജാനാസി

്കൃതത്തിന്റെ അനന്തമായ സാധ്യതകള്‍ കണ്ടു അമ്പരന്നു നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണു ഞാന്‍. നിങ്ങളെ പോലുള്ളവരില്‍ നിന്നും എന്തെങ്കിലുമൊക്കെ കൂടുതല്‍ ലഭിക്കുമെന്ന തോന്നലിലാണ്‌ ഇതിനിറങ്ങിത്തിരിച്ചതു തന്നെ.

കാ ത്വം ജാനാസി, എന്നതും കാ സാ ജാനാസി എന്നതും ഭംഗിയുള്ളതു തന്നെ. ചെറുപ്പത്തില്‍ കേട്ടതാണ്‌ അത്‌ എഴുതി ഇട്ടിട്ടുമില്ല എങ്ങും. അതുകൊണ്ട്‌ ചോദിക്കട്ടെ.
‍ കാ താ എന്നതിന്‌ നൃണാം എന്ന ഭാഗത്തോടു (ബഹുവചനസൂചകമാകയാല്‍) യോജിച്ചു വരില്ലേ?

മറുപടി പ്രതീക്ഷിക്കുന്നു

അയ്യോ ഇത്രയും എഴുതി ക്കഴിഞ്ഞപ്പോഴാണ്‌ കാനി എന്നാണല്ലൊ നപുംസകലിംഗരൂപം എന്നുമോര്‍മ്മ വന്നത്‌

സമ്മതിച്ചിരിക്കുന്നു.
തിരുത്തുന്നു

എത്ര തവണ വീണു കഴിഞ്ഞാലാണ്‌ നേരെ ഒന്നു നടക്കാന്‍ സാധിക്കുക

കാ ത്വം ജാനാസി / അഥവാ കാ സാ ജാനാസി ഏതാണു വേണ്ടതെന്നരുളിച്ചെയ്യൂ-- കാ സാ ജാനാസി തന്നെയാകെട്ടെ അല്ലേ

നന്ദിപൂര്‍വം


can somebody tell me how to get rid of this advt bar from my blog?

Thursday, October 12, 2006

"ഹകാരേണ ബഹിര്യാതി

ഞാനിതെഴുതിയാലുടനെ ഒരു കമണ്റ്റിനു സ്കോപ്പുണ്ട്‌- എന്തെങ്കിലും ആധുനികര്‍ കണ്ടുപിടിച്ചാലുടനേ

'ഇതു ഞങ്ങടെ കിട്ടേട്ടന്‍ പണ്ടു ഗീതയോടു പറഞ്ഞതാ അല്ലെങ്കില്‍ ഞങ്ങടെ ചങ്കരേട്ടന്‍ പ്രമ്മനോടു പറഞ്ഞതാ അതുമല്ലെങ്കില്‍ വാശനമ്മാവന്‍ പാരതത്തില്‍ പറഞ്ഞതാണെന്നൊക്കെ'

സാരമില്ല എന്നാലും പറയാനുള്ളതു പറയണമല്ലൊ. ദേവരാഗത്തിണ്റ്റെ ലേഖനത്തിന്‌ കമണ്റ്റിട്ടപ്പോഴാണ്‌ ഇതോര്‍മ്മവന്നത്‌. ബ്രഹ്മാവിന്‌ ഹംസം വാഹനമാണെന്ന്‌ പറയൂതിനു പിന്നിലേ യുക്തി.

'സോഹം' എന്ന തത്വം-(സഃ + അഹം- അതു താന്‍ തന്നെയാണെന്ന അറിവ്‌) ബ്രഹ്മാവാണ്‌ സൃഷ്ടികര്‍ത്താവ്‌. അദ്ദേഹം ജീവനുപദേശിച്ചുകൊടുത്ത മന്ത്രമാണ്‌ 'ഹംസമന്ത്രം'

"ഹകാരേണ ബഹിര്യാതി
സകാരേണ വിശേല്‍ പുനഃ
ഹംസ ഹംസേത്യമും മന്ത്രം
ജീവോ ജപതി സര്‍വദാ"

പ്രാണന്‍ ഹകാരത്തിലൂടെ പുറമേക്കുപോയി അമൃതവുമായി ചേര്‍ന്ന്‌ തിരികെ സകാരത്തോടുകൂടി അകത്തേക്കു പ്രവേശിക്കുന്നു. ഇതു ജീവനുള്ളിടത്തോലം കാലം തുടരുന്നു.

ഓരോ ദിവസവും 21,600 പ്രാവശ്യം ഈ മന്ത്രം ജപിക്കുന്നു എന്നാണ്‌ അടുത്ത ശ്ളോകത്തിണ്റ്റെ അര്‍ത്ഥം (ആ ശ്ളോകം ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല -ശതാനി ഷഡ്‌ ---സഹസ്രാണ്യേകവിംശതി എന്നോ മറ്റൊ തുടങ്ങുന്ന ആ ശ്ളോകം അറിയുന്നവര്‍ ഉദ്ധരിച്ചാല്‍ നന്നായിരുന്നു) 21,600 എന്നത്‌ ഒരു ദിവസത്തെ ശ്വാസസംഖ്യയാണെന്നാണ്‌ പറഞ്ഞുവച്ചത്‌. അപ്പോള്‍ ഒരു മിനിറ്റില്‍ ൧൫ പ്രാവശ്യം. സാധാരണ കണക്കനുസരിച്ച്‌ ഹൃദയമിടിപ്പ്‌ ശ്വാസസംഖ്യയുടെ 4 ഇരട്ടിയായിരിക്കും. ആ കണക്കിന്‌ നാഡിമിടിപ്പ്‌ ഒരു മിനിറ്റില്‍ 60 എന്നു കിട്ടൂന്നു.


ബ്ളഡ്‌ പ്രഷറിനെക്കുറിച്ച്‌ ദേവരാഗം എഴുതിയത്‌ ശ്രദ്ധിച്ചു.

ഹൃദയവും രക്തവാഹിനികളും അടങ്ങുന്ന ഒരു closed circuit ആണ്‌ രക്തചംക്രമണ വ്യവസ്ഥ. അതിനുള്ളില്‍ ഒരു നിശ്ചിത പ്രഷര്‍ നിലനിന്നാലേ ഹൃദയം പമ്പ്‌ ചെയ്യുമ്പോള്‍ രക്തം മുന്നോട്ടു പോകൂ. ആ പ്രഷറിനെയാണ്‌ ഡയസ്റ്റളിക്‌ പ്രഷര്‍ എന്നു പറയുന്നത്‌. അതിണ്റ്റെ ഏറ്റവും താഴത്തെ limit 60 mm/hg ആണ്‌ എന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. ഈ ഒരു പ്രഷറിന്നെതിരായി നിരന്തരം ഹൃദയം പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട്‌, ഇതിണ്റ്റെ അളവ്‌ എത്രയും താഴ്ന്നിരിക്കുന്നുവോ അത്രയും നല്ലതാണ്‌ എന്നാണ്‌ സിദ്ധാന്തം.

നാഡിമിഡിപ്പിണ്റ്റെ എണ്ണവും അതുപോലെ തന്നെ. നമ്മള്‍ കണക്കില്‍ 72 ennum , 70 -80 വരെ എന്നും മറ്റും പറയുമെങ്കിലും സത്യത്തില്‍ 56 -60 വരെ കാണുന്ന (കഠിനാദ്ധ്വാനം ചെയ്യുന്നവരില്‍) നാഡിമിഡിപ്പാണ്‌ ഹൃദയാരോഗ്യത്തിനു നല്ലത്‌. ഇതു ഹൃദയത്തിണ്റ്റെ വികസിക്കുന്ന അവസ്ഥയുടെ diastolic phase കാലദൈര്‍ഘ്യം കൂട്ടും, അതുകൊണ്ടു തന്നെ ഹൃദയത്തിലേക്കു രക്തം കൊണ്ടു പോകുന്ന കുഴലുകള്‍ കൂടുതല്‍ സമയം തുറന്നിരിക്കുകയും , ഹൃദയത്തിന്‌ ആരോഗ്യം കൂടുകയും ചെയ്യാന്‍ സഹായിക്കുന്നു. ഡയസ്റ്റളിക്‌ പ്രഷര്‍ കുറയുമ്പോള്‍ സ്വാഭാവികമായും മുകളിലത്തേ പ്രഷറും കുറയുമല്ലൊ. അതുകൊണ്ട്‌ കുറഞ്ഞ പ്രഷര്‍ എപ്പോഴും നല്ലതല്ലെന്നു വിചാരിക്കാന്‍ പാടില്ല.

reply to vaagjyothi's comment

വാല്‌മീകിരാമായണത്തില്‍ രണ്ടിടത്തും, വിദുരോപദേശത്തിലും, ചാണക്യനീതിയിലും ഒരേപോലെ പറഞ്ഞിട്ടുള്ള ഒരു ശ്ലോകമാണ്‌
"സുലഭാ പുരുഷാ ലോകേ
സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭഃ"
ഇവിടെ വക്താവിനെ കിട്ടിയപ്പോള്‍ ശ്രൊതാവും സന്തുഷ്ടന്‍ തന്നെയാണ്‌.

പ്രഥമാ ബഹുവചനരൂപമായാല്‍ 'കാ'യും 'താ'യും ശരിയാണ്‌
പക്ഷെ ജാനാസി വേണമായിരുന്നു.

തെറ്റു ചൂണ്ടികാണിച്ചതില്‍ സന്തോഷം. ഇനിയും ഇതുപോലെ ശ്രദ്ധ പ്രതീക്ഷിക്കുന്നു.
നന്ദിയോടെ
പണിക്കര്‍

Since I could not post this as a comment, it is being posted as a post itself, in reply to vaagjyothi's comment

Wednesday, October 11, 2006

സാ (=അവള്‍) + ഗരം (=കൂട്ടുവിഷം)

പ്രിയ കൂമന്‍സ്ജീ,

ഈ ശ്ലോകം ഒരു വലിയ അര്‍ത്ഥമൊന്നുമില്ലാത്തതാണ്‌, വെറുതേ ഭാഷയിലുള്ള അഭ്യാസങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയവയാണ്‌. അതൊന്നാലോചിക്കാന്‍ വേണ്ടി എഴുതി, ആദ്യമേ ഉത്തരം പറഞ്ഞാല്‍ പിന്നെ ആലോചിച്ചുനോക്കുന്നവര്‍ക്ക്‌ മുഷിയുമല്ലൊ എന്നു കരുതി രണ്ടു ദിവസം കാക്കുന്നു എന്നു മാത്രം.

ഗരം എന്ന വാക്കിനു കൂട്ടുവിഷം എന്നൊരര്‍ത്ഥമുണ്ട്‌. അപ്പോള്‍ സാ (=അവള്‍) + ഗരം (=കൂട്ടുവിഷം) എന്നു ചേര്‍ക്കുന്നതും സാഗരം എന്നു വായിക്കാന്‍ സാധിക്കും. ഇനി എളുപ്പമായില്ലേ?
സാ തു(ആകട്ടെ) അര്‍ക്കേ (സൂര്യന്‍) പശ്ചിമേ (പടിഞ്ഞാറ്‌) അസ്തഗതേ (അസ്തമിച്ചപ്പോള്‍) ഗരം ഭോജനം ബഹു (ധാരാളം) ഖാദയന്തീ (കഴിച്ച്‌) ദുസ്സഹാര്‍ത്തിസമാക്രാന്താ (ദുസ്സഹമായ വേദനയാല്‍ ആക്രമിക്കപ്പെട്ടവളായി) വിമുഹ്യതി (മോഹാലസ്യപ്പെടുന്നു)

Tuesday, October 10, 2006

ദൈവം: "നമസ്കാരം, നമസ്കാരം"

ദൈവം: "നമസ്കാരം, നമസ്കാരം"

ആഗതന്‍ :- (ഒന്നും മിണ്ടാതെ മുമ്പോട്ടു പോകുന്നു)

ദൈവം വീണ്ടും : ഹേയ്‌, നമസ്കാരം . എന്താണൊന്നും മിണ്ടാതെ പോകുന്നത്‌? കുറച്ചു നാള്‍ കൂടി കാണുകയല്ലേ?

ആഗതന്‍ : "വേണ്ട വേണ്ട . വല്ല്യ ലോഹ്യമൊന്നും വേണ്ട. ഇവിടെ നിന്നും പോകുമ്പോള്‍ എന്താവശ്യം വന്നാലും ഞാനുണ്ടാകും എന്നു പറഞ്ഞു വിട്ടിട്ട്‌- ഞാന്‍ കണ്ടു. വേണ്ട ഇനി ഒരു ലോഹ്യവും ഇല്ല.

ദൈവം : "എന്താ കാര്യമെന്നു പറയൂന്നേയ്‌. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലൊ"

ആഗതന്‍ : "അതേ ഞാന്‍ ഭൂമിയില്‍ കിടന്ന്‌ ബുദ്ധിമുട്ടി കേണു വിളിച്ചിട്ടു നിങ്ങള്‍ വന്നോ? എന്തെല്ലാം കഷ്ടപ്പാടുകളും, ദുരിതവും അനുഭവിച്ചു. വിളിച്ചിട്ടൊന്നു വിളി കേള്‍ക്കുകയെങ്കിലും ചെയ്തോ? എന്നിട്ടിപ്പം ലോഹ്യം കൂടുന്നു. "

ദൈവം : "ഞാന്‍ നിണ്റ്റെ കൂടെത്തന്നെ ഉണ്ടായിരുന്നല്ലൊ. അറിയാം നിനക്കു കുറെ കഷ്ടപ്പാടുകളുണ്ടായിരുന്നു. അതുകൊണ്ട്‌ ഞാന്‍ നിണ്റ്റടുത്തു നിന്നു മാറിയിട്ടെ ഇല്ലല്ലൊ. പിന്നാരു പറഞ്ഞു ഇങ്ങനെയൊക്കെ"

ആഗതന്‍: " എന്നാലെനിക്കതൊന്നു കാണണമല്ലൊ. ഞാന്‍ പോയ വഴിയൊക്കെ നമുക്കൊന്നു നോക്കി വരാം . എവിടെയായിരുന്നു നിങ്ങള്‍ എന്നൊന്നു കാണിച്ചു തരണം. "രണ്ടു പേരും കൂടി ആഗതണ്റ്റെ പില്‍ക്കാലത്തിലേക്കു യാത്ര ചെയ്തു. തുടക്കത്തിലെത്തി.

ആഗതന്‍ : " ദേ ഇവിടം മുതലാണല്ലൊ തുടക്കം. "

ദൈവം : "നോക്കൂ മകനേ ഇവിടെ നാലു പാദങ്ങള്‍ കാണുന്നില്ലേ? നിനക്കു രണ്ടല്ലേ ഉള്ളു, മറ്റു രണ്ടെണ്ണം എണ്റ്റേതാണ്‌ കാണുന്നില്ലേ?"

തുടര്‍ന്ന്‌ അവര്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. ആഗതന്‌ ജീവിതകാലത്ത്‌ ഏറ്റവും ദുരിതമുണ്ടായ സ്ഥലത്തെത്തി. അവിടെ വന്നപ്പോള്‍ കല്‍പ്പാദങ്ങളുടെ എണ്ണം രണ്ടേ ഉള്ളു.

ആഗതന്‍ ദ്വേഷ്യത്തോടെ പറഞ്ഞു : " നോക്ക്‌, എനിക്കു ഏറ്റവും കഷ്ടപ്പാടു വന്നപ്പോള്‍ എന്നേ ഇട്ടേച്ചു മുങ്ങി.
ഇതാണ്‌ ഞാന്‍ പറഞ്ഞത്‌, വേണ്ട വേണ്ട ഒരു ലോഹ്യവുമില്ല ഇനി"

ദൈവം : " മകനേ സൂക്ഷിച്ചു നോക്കൂ. കാല്‍ പാദങ്ങള്‍ രണ്ടേ ഉള്ളു. പക്ഷെ അവ ആരുടേതാണെന്നു നോക്കൂ. അവ എണ്റ്റേതാണ്‌, കാരണം ഞാന്‍ നിന്നെ എണ്റ്റെ കൈകളില്‍ എടുത്തിരിക്കുകയായിരുന്നു അത്രയും കാലം'

ഇതു പണ്ടെവിടെയോ വായിച്ച ഒരു കഥ എണ്റ്റെ വാകുകളില്‍ പറഞ്ഞതാണ്‌ . ആരെഴുതിയതാണെന്നറിയില്ല.
പലരുടേയും അനുഭവങ്ങള്‍ വായിക്കുമ്പോള്‍, നമുക്കൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസരങ്ങളില്‍ മനസ്സിനു ധൈര്യം കൊടുക്കുക. ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെയുണ്ടെന്നും അവന്‍ കാത്തു കൊള്ളുമെന്നും സമാധാനിക്കുക. അത്രയല്ലേ പറയാന്‍ പറ്റൂ.

Monday, October 09, 2006

ഭോജനംബഹുസാഗരം

വേറേ ഒരു ചെറിയ ശ്ലോകം, അത്ര കടുത്തതൊന്നുമല്ല. ഒന്നു കൂടി ആലോചിക്കൂ

ദുസ്സഹാര്‍ത്തിസമാക്രാന്താ
ഖാദയന്തീ വിമുഹ്യതി
പശ്ചിമേസ്തഗതേത്വര്‍ക്കേ
ഭോജനംബഹുസാഗരം

Saturday, October 07, 2006

കാ സാ ജാനാസി ചേദ്വദ

മുമ്പത്തേ ശ്ലോകത്തിന്റെ അര്‍ത്ഥം കിട്ടിക്കഴിഞ്ഞില്ലേ. ഇനി ഇതാ അതിനെക്കാള്‍ കടുപ്പം കുറഞ്ഞ ഒരെണ്ണം. കേട്ടിട്ടില്ലാത്തതാണെങ്കില്‍ വെറുതേ ഒന്നു ശ്രമിചു നോക്കൂ

നാദ്യാ കാന്താ ച ശ്രേഷ്ഠാ ച
സിതായാമസ്തി മദ്ധ്യമാ
ലാവണ്യദായികാ നൃണാം
കാ സാ ജാനാസി ചേദ്വദ

Friday, October 06, 2006

സമസ്യകള്‍ അറിയാവുന്നവര്‍ കമണ്റ്റില്‍ അതു നേരെ അങ്ങെഴുതാതെ എന്നോടു പറയുന്നതെന്തിനാണോ.

പുള്ളിജീ ഗുളുഗുഗ്ഗുളുഗുഗ്ഗുളു താങ്കളുടെ വിശദീകരണത്തോടെ ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇവിടെ ഞാന്‍ കുറച്ചൊന്നാലോചിക്കുവാന്‍ വേണ്ടി ഒരു ശ്ളോകം പറയാം

"പാണ്ഡവാനാം സഭാമദ്ധ്യേ//ദുര്യോധന ഉപാഗതഃ
തസ്മൈ ഗാം ച സുവര്‍ണ്ണം ച രത്നാന്യാഭരണാനി ച

ഈ ശ്ളോകത്തിണ്റ്റെ വ്യാഖ്യാനം പറയുന്നതിനു മുമ്പു ഒന്നാലോചിക്കുവാന്‍ വേണ്ടി വിടൂന്നു.

Thursday, October 05, 2006

വിരാടനഗരേ രമ്യേ

വിശ്വത്തിന്റെ കമന്റ്‌ കണ്ടു ഇതില്‍ താല്‍പര്യമുള്ള ഒരുപാടു പേരുണ്ടെന്നത്‌ വളരെ സന്തോഷകരമാണ്‌.

പക്ഷെ ആ ശ്ലോകം അങ്ങു എഴുതിവിടാതെ എന്നെക്കൊണ്ടു തന്നെ ചെയ്യിക്കുന്നതെന്തിന്നാണോ?

പലര്‍ ചേര്‍ന്നെഴുതുന്നതും പലരീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കിട്ടുന്നതും എനിക്കും ഇഷ്ടമുള്ള കാര്യമാണ്‌ ഏതായാലും ഇത്തവണ ഞാന്‍ തന്നെ എഴുതാം

വിരാടനഗരേ രമ്യേ കീചകാദുപകീചകം
അസ്യക്രിയാപദം വക്തും ഹൈമം ദാസ്യാമി കങ്കണം.

ഇതാണ്‌ ശ്ലോകം. ഈ ശ്ലോകത്തിലുള്ള ക്രിയാപദം കണ്ടു പിടിക്കുന്നവര്‍ക്ക്‌ സ്വര്‍ണ്ണവള ആണ്‌ സമ്മാനം എന്നാണെഴുതിയിരിക്കുന്നത്‌.

രമ്യമായ വിരാടനഗരത്തില്‍ കീചകന്റെ കഥയെടുത്താല്‍ ക്രിയയുണ്ടാവില്ല.

അതുകൊണ്ട്‌ ഇവിടെയും വിഃ =(പക്ഷി)+ ആട (=സഞ്ചരിക്കുന്നു) കീചകാല്‍ (=മുളയില്‍ നിന്നും) ഉപകീചകം(=മറ്റൊരു മുളയിലേക്ക്‌) എന്നര്‍ത്ഥം

ക ഖ ഗ ഘ

സമസ്യകള്‍ ഇഷ്ടമാകുന്ന ചിലരെങ്കിലുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. അവര്‍ക്കുവേണ്ടി കാളിദാസണ്റ്റേതെന്നു കരുതപ്പെടുന്ന പൂരണങ്ങളുള്ള രണ്ടു സമസ്യകള്‍ ഇതാ-

കാവ്യേഷു മാഘഃ കവി കാളിദാസഃ - കാവ്യങ്ങളില്‍ വച്ചു മാഘവും , കവികളില്‍ വച്ചു കാളിദാസനും ആണ്‌ ശ്രേഷ്ഠം എന്ന്‌ പറയുന്നത്‌ അന്വര്‍ഥമാണെന്നു ഇവ കാണുമ്പോള്‍ മനസ്സിലാകും.

എത്ര സുന്ദരങ്ങളാണെന്നു നോക്കൂ കവിയുടെ കയ്യില്‍ എന്തു കിട്ടിയാലും അതിനെ പൊന്നാക്കാനുള്ള കഴിവ്‌

"ക ഖ ഗ ഘ" ഇതായിരുന്നു ഒരു സമസ്യ. ആശാണ്റ്റെ അടുത്തു നിന്നും പഠിത്തം കഴിഞ്ഞു എഴുത്തോലയുമ്മയി വരുന്ന ഒരു കുട്ടിയോടുള്ള സംസാര രൂപത്തില്‍ ഇതിനെ പൂരിപ്പിച്ചിരിക്കുന്നു-

കാ ത്വം ബാലേ കാഞ്ചനമാലാ
കസ്യാഃ പുത്രീ കനകലതായാഃ
കിം വാ ഹസ്തേ താലീപത്രം
കാ വാ രേഖാ ക ഖ ഗ ഘ


കാ ത്വം ബാലേ (നീ അരാണ്‌ കുട്ടീ?) കാഞ്ചനമാലാ (ഞാന്‍ കാഞ്ചനമാലയാണ്‌)
കസ്യാഃ പുത്രീ (ആരുടെ മകളാണ്‌ ?) കനകലതായാഃ(കനകലതയുടെ)
കിം വാ ഹസ്തേ (കയ്യിലെന്താണ്‌) താലീപത്രം (പനയോല)
കാ വാ രേഖാ (എന്താണെഴുതിയിരിക്കുന്നത്‌?) ക ഖ ഗ ഘ

അടുത്ത സമസ്യ

" കുസുമേ കുസുമോല്‍പത്തി ശ്രൂയതേ ന ച ദൃശ്യതേ"

ഒരു പൂവിനകത്ത്‌ മറ്റൊരു പൂവുണ്ടാകുന്നതായി കണ്ടിട്ടില്ല, കേട്ടിട്ടുപോലുമില്ല എന്നര്‍ത്ഥം അതിണ്റ്റെ പൂരണം-

ബാലേ തവ മുഖാംഭോജേ നീലമിന്ദീവരദ്വയം
കുസുമേ കുസുമോല്‍പത്തി ശ്രൂയതേ ന ച ദൃശ്യതേ

അല്ലയോ പെണ്‍കുട്ടീ, നിണ്റ്റെ മുഖമാകുന്ന താമരപ്പൂവിനകത്ത്‌ ഇങ്ങിനെ രണ്ടു കണ്ണൂകള്‍ ആകുന്ന കരിങ്കൂവളപ്പൂവുകള്‍. ഒരു പൂവിനകത്ത്‌ മറ്റൊരു പൂവുണ്ടാകുന്നതായി കണ്ടിട്ടില്ല കേട്ടിട്ടുകൂടിയില്ല

ഭോജനം ദേഹി രാജേന്ദ്ര

ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ അഷ്ടിക്കു ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട്‌ അവരെ സഹായിക്കേണ്ടതു രാജധര്‍മ്മമാണെന്നതിനാല്‍, പണ്ടു രജാക്കന്‍മാര്‍ വിശിഷ്ടരായ കവികള്‍ക്ക്‌ സമ്മനങ്ങള്‍ കൊടുത്തിരുന്നു. ഒരു രീതി അക്ഷരലക്ഷം നാണയം -അതായത്‌ വിലമതിക്കാവുന്ന തരത്തിലുള്ള വരികള്‍ക്കോ വാക്കിനോ അതിലുള്ള അക്ഷരങ്ങള്‍ എത്രയാണോ അത്രയും ലക്ഷം നാണയങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു.

ഒരിക്കല്‍ ഒരു ദരിദ്രബ്രാഹ്മണന്‍, തണ്റ്റെ അടുത്തുള്ള ക്ഷേത്രത്തില്‍ വിക്രമാദിത്യമഹാരാജാവു ദര്‍ശനത്തിനെത്തുന്നു എന്നു കേട്ട്‌ അദ്ദേഹത്തിനായി ഒരു ശ്ളോകം എഴുതിക്കൊടുത്ത്‌ എന്തെങ്കിലും കിട്ടൂമെങ്കില്‍ മേടിക്കമല്ലോ എന്നു കരുതി. അദ്ദേഹം ഒരു കവിയൊന്നും ആയിരുന്നില്ല. എങ്കിലും ഒരു വരി തട്ടിക്കൂട്ടി.

"ഭോജനം ദേഹി രാജേന്ദ്ര ഘൃതസൂപസമന്വിതം"
(അല്ലയോ മഹാരാജാവേ നെയ്യും, സൂപവും ചേര്‍ന്ന ഭോജനം തന്നാലും )

ഇത്രയും എഴുതിയപ്പോഴേക്കും അദ്ദേഹത്തിനു പറയാനുള്ളതെല്ലാം ആയിക്കഴിഞ്ഞു. എത്രയാലോചിച്ചിട്ടൂം ബാക്കി ആയി ഒന്നും തോന്നുന്നുമില്ല. ആ വരികളും ഉരുവിട്ടുകൊണ്ട്‌ അദ്ദേഹം ആ അമ്പലത്തിനു പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു. കുറെ ആയപ്പോള്‍ അവിടെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്ന മറ്റൊരു വ്യക്തി ഇതു കേള്‍ക്കാനിടയായി. ആയാള്‍ ബ്രഹ്മണനോടു വിവരങ്ങള്‍ ചോദിച്ചു. ബ്രഹ്മണന്‍ തണ്റ്റെ ദുരവസ്ഥയെ കുറിച്ചു അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ ആ വ്യക്തി ഈ വരികള്‍ക്ക്‌ പൂരകമായി രണ്ടാമതൊരു വരി പറഞ്ഞുകൊടുത്തു--

"മാഹിഷഞ്ച ശരച്ചന്ദ്രചന്ദ്രികാധവളം ദധിഃ"

( മാഹിഷമായ, ശരല്‍കാലത്തിലെ ചന്ദ്രനെപോലെ ശോഭിക്കുന്ന തൈരും കൂടിക്കൂട്ടി-)

ഈ ശ്ളോകം സന്തോഷത്തോടു കൂടി ബ്രാഹ്മണന്‍ രാജാവിനു മുമ്പില്‍ സമര്‍പ്പിച്ചു. രാജാവു അതിണ്റ്റെ രണ്ടാം പാദത്തിന്‌ അക്ഷരലക്ഷം കൊടൂത്തുവത്രേ.

രണ്ടാം പാദം പറഞ്ഞുകൊടുത്തയാള്‍ കാളിദാസനായിരുന്നുവെന്നും പറയപ്പെടുന്നു. അത്‌ ആദ്യത്തെ ബ്രാഹ്മണനറിയില്ലായിരുന്നു താനും.

"വീരമര്‍ക്കടകമ്പിതാ "

ഏതെങ്കിലും ഒരു ശ്ളോകം വായിച്ചാല്‍ അതിനുള്ളിലടങ്ങിയിരിക്കുന്ന മുഴുവന്‍ താല്‍പര്യങ്ങളും മനസ്സിലാക്കണമെങ്കില്‍ ഭാഷയില്‍ അഗാധമായ പാണ്ഡിത്യം ആവശ്യമാണ്‌.

അപ്പോള്‍ ഉള്ള അരിവിനെ വര്‍ദ്ധിപ്പിക്കുന്നതിന്‌ പണ്ടൂള്ളവര്‍ ഉപയോഗിച്ചിരുന്ന ഒരു സങ്കേതമാണ്‌ സമസ്യകളും അവയുടെ പൂരണങ്ങളൂം ഒരു സമസ്യ താഴെ കൊടുക്കാം.

"വീരമര്‍ക്കടകമ്പിതാ "

ഇതിന്‌ വീരനായ മര്‍ക്കടന്‍(കുരങ്ങ്‌)ആല്‍ വിറപ്പിക്കപ്പെട്ട എന്ന്‌ അര്‍ത്ഥം വ്യക്തമായിക്കാണാം.

ഇനി ഇതിണ്റ്റെ പൂരണം ശ്രദ്ധിക്കൂ--

"കഃ ഖേ ചരതി കാരമ്യാ
കിം ജപ്യം കിം ച ഭൂഷണം
കോ വന്ദ്യഃ കീദൃശീ ലങ്കാ
വീരമര്‍ക്കടകമ്പിതാ"

അവസാനത്തെ വരിയേ വീ (=പക്ഷി) + രമാ (=ലക്ഷ്മി) + ഋക്‌ (=മന്ത്രം) + കടകം (=വള) + പിതാ (=അച്ഛന്‍) എന്നിങ്ങനെ വിഭജിച്ചിട്ട്‌ ഓരൊരോ ചോദ്യങ്ങള്‍ ഇവയെ ഉത്തരമായിക്കിട്ടത്തക്കവണ്ണമാണ്‌ ആദ്യവരികള്‍.

കഃ ഖേ ചരതി= ആകാശത്തില്‍ സഞ്ചരിക്കുന്നത്‌ എന്താണ്‌
കാ രമ്യാ = സന്തോഷിപ്പിക്കുന്നവള്‍ ആരാണ്‌/ അഥവാ സുന്ദരി ആരാണ്‌
കിം ജപ്യം = ജപിക്കേണ്ടത്‌ എന്താണ്‌
കിം ഭൂഷണം = അലങ്കാരം എന്താണ്‌
കോ വന്ദ്യഃ = വന്ദനീയന്‍ ആരാണ്‌
കീദൃശീ ലങ്കാ = ലങ്ക എങ്ങിനെയുള്ളതാണ്‌ - ഇതിനുത്തരം ആദ്യത്തെ വരി ഒരുമിച്ചെടുത്ത വീരനായ ഹനുമാനാല്‍ വിറപ്പിക്കപ്പെട്ടത്‌ എന്നും

Tuesday, October 03, 2006

വാല്‍മീകിരാമായണത്തിണ്റ്റെ വന്ദനശ്ളോകങ്ങളില്‍ ഒന്ന്‌

വാല്‍മീകിരാമായണത്തിണ്റ്റെ വന്ദനശ്ളോകങ്ങളില്‍ ഒന്ന്‌ സംസ്കൃതം അഭ്യസിക്കുന്ന തുടക്കക്കാര്‍ക്ക്‌ നല്ലതായിരിക്കും എന്നു കരുതി ഇവിടെ കൊടുക്കുന്നു.

സംസ്കൃതത്തിലും മലയാളത്തിലെപോലെ ഏഴു വിഭക്തികളാണ്‌ (സംബോധനപ്രഥമ എന്നൊരെണ്ണം പ്രഥമയുടെ തന്നെ പ്രകാരാന്തരമായുണ്ടെന്നു മാത്രം)

പ്രഥമ എന്നത്‌ നാമത്തെ കുറിക്കുന്നു എന്നു തുടങ്ങി അതിണ്റ്റെയെല്ലാം അര്‍ത്ഥം വരുന്ന ബാലപ്രബോധനത്തിലെ വരികള്‍--

അതെന്നു പ്രഥമക്കര്‍ഥം, ദ്വിതീയക്കതിനെ പുനഃ
തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടേറ്റ്‌ഹായ്‌ ച ക്രമാല്‍
ആയിക്കൊണ്ടു ചതുര്‍ത്ഥീ ച സര്‍വത്ര പരികീര്‍ത്തിതാ
അതിങ്കല്‍ നിന്നു പൊക്കെകാള്‍ ഹേതുവായിട്ടു പഞ്ചമി
ഇക്കുമിന്നുമിടേ ഷഷ്ഠിക്കതിണ്റ്റെ വച്ചുമെന്നപി
അതിങ്കലതില്‍ വച്ചെന്നും വിഷയം സപ്തമീ മതാ

ഇതു തന്നെ ലളിതമായി മലയാളത്തില്‍ പറയുന്നു--

ശൂന്യം, എ ഒട്‌ ക്ക്‌ ആല്‍ ഉടെ ഇല്‍ എന്ന പ്രത്യയങ്ങള്‍ നാമരൂപത്തോട്‌ ചേര്‍ത്താല്‍ കിട്ടുന്ന അര്‍ത്ഥങ്ങള്‍.

ഇനി രാമായണത്തിലെ ശ്ളോകം-

ശ്രീരാമഃ ശരണം സമസ്തജഗതാം രാമം വിനാ കാ ഗതിഃ
രാമേണ പ്രതിഹന്യതേ കലിമലം രാമായ കാര്യം നമഃ
രാമാല്‍ ത്രസ്യതി കാലഭീമഭുജഗോ രാമസ്യ സര്‍വം വശേ
രാമേ ഭക്തിരഖണ്ഡിതാ ഭവതു മേ രാമ ത്വമേവാശ്രയഃ

ശ്രീരാമഃ , രാമം, രാമേണ, രാമായ, രാമാല്‍, രാമസ്യ, രാമേ , ഹേ രാമ (സംബോധന) എന്നിങ്ങനെ എല്ലാ പ്രഥമാ ഏകവചനരൂപങ്ങളും ഈ ശ്ളോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

Saturday, September 30, 2006

വാഗര്‍ഥാവിവ സമ്പൃക്തൌ

ഭാഷ പഠിക്കുമ്പോള്‍, എന്തെങ്കിലും വായിച്ചാല്‍ അതിണ്റ്റെ ഉള്ളിലുള്ള മുഴുവന്‍ താല്‍പര്യവും മനസ്സിലാക്കാനുള്ളത്രയും അറിവു നേടാന്‍ സാധിച്ചിരുന്നെങ്കില്‍- എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌.

അതു നമ്മളെപ്പോലെയുള്ളവര്‍ക്ക്‌ ലഭിക്കില്ല എന്നറിഞ്ഞായിരിക്കണം കാളിദാസന്‍ രഘുവംശത്തിണ്റ്റെ തുടക്കത്തില്‍ - ഞാന്‍ എഴുതിയതു തന്നെ വായിക്കുന്നവര്‍ക്കും മനസ്സിലാകണേ എന്നര്‍ത്ഥം വരുന്ന

" വാഗര്‍ഥാവിവ സമ്പൃക്തൌ--" എന്നു തുടങ്ങുന്ന ശ്ളോകം എഴുതിയത്‌

പക്ഷേ നമ്മള്‍ക്ക്‌ പലപ്പോഴും അവരുദ്ദേശിച്‌ച അര്‍ത്ഥം ലഭിക്കാതെയും , മറ്റു ചില അര്‍ത്ഥങ്ങള്‍ ലഭിക്കുന്നതുമായും കാണാം അതുകൊണ്ടല്ലേ -

"വൈശേഷിക ദര്‍ശനത്തോടും , ബുദ്ധമതത്തിലെ സംഘാത സംകല്‍പത്തോടുമൊക്കെ സാമ്യമുള്ള ക്വാണ്ടം മെക്കഅനിക്സ്‌-" എന്നു ഞാനെഴുതിയതിന്‌

"ക്വാണ്ടം മെക്കാനിക്സ്‌ പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്ന " ചില കാലഹരണപ്പെട്ട തത്ത്വശാസ്ത്രം എന്നൊക്കെ ഉമേഷിന്‌ മനസ്സ༂R>´¿ലായത്‌.


ഇവിടെ മിക്കവാറും എല്ലാവരും ഏകദേശം വേദമന്ത്രങ്ങള്‍ തന്നെ വ്യാഖ്യാനിക്കാന്‍ തക്ക അറിവുള്ളവരാണെന്നു കണ്ട്‌ സന്തോഷമുണ്ട്‌.

എനിക്കതിനു തക്ക പരിജ്ഞാനമൊന്നുമില്ലാത്തതു കൊണ്ട്‌ എനിക്കറിയാവുന്ന ഒരു സാധാരണ ശ്ളോകം പറയട്ടെ.

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം ഇതില്‍ അനന്തശായിയായ വിഷ്ണുഭഗവാണ്റ്റെ വിഗ്രഹത്തെ സങ്കല്‍പിക്കാന്‍ സാധിക്കുന്നു.


എന്നാല്‍ സംസ്കൃതത്തിലെ പദങ്ങള്‍ക്ക്‌ ഒന്നിലധികം അര്‍ത്ഥങ്ങള്‍ വരുമെന്ന്‌ വരാഹമിഹിരണ്റ്റെ ഒരു ശ്ളോകമുദ്ധരിച്ച്‌ ഞാന്‍ മുന്‍പെഴുതിയത്‌ ശ്രദ്ധിക്കുക. ഇനി ഈ ശ്ളോകത്തിലെ "ശാന്താകാരം" എന്ന വാക്ക്‌ എടുക്കാം സത്വരജസ്തമോരഹിതമായി, ശാന്തമായി കിടക്കുന്നു എന്നൊരര്‍ത്ഥം സാമാന്യം.

എന്നാല്‍ -- "ശാന്തം" എന്നത്‌ ഭാവമാണ്‌. "ആകാരം" എന്നത്‌ രൂപമാണ്‌ ആകൃതി എന്നര്‍ത്ഥം. ആകരം എങ്ങനെ അല്ലെങ്കില്‍ എപ്പോഴാണ്‌ ശാന്തമാകുന്നത്‌ ? അഥവാ രൂപത്തിനെ എങ്ങനെയാണ്‌ ഭാവമാണെന്നു പറയുന്നത്‌? രൂപം ഭാവത്തില്‍ ശാന്തമാകണമെങ്കില്‍ അതു എങ്ങും നിറഞ്ഞതായിരിക്കണം -- വെള്ളം നിറച്ച ഒരു കുടം ആലോചിക്കുക. അതിനുള്ളിലെ വെള്ളത്തിനെ രൂപം ശാന്തമായിരിക്കും , അകത്ത്‌ എന്തൊക്കെ ഇളക്കങ്ങള്‍ ഉണ്ടായാലും -( ഇതു വെറും ഉദാഹരണത്തിനു പറഞ്ഞതാണേ) അതുപോലെ.

വിഷ്ണു എന്ന പദം സംസ്കൃതത്തില്‍ ഒരു ധാതുവും കൂടിയാണ്‌ to be എന്ന root ല്‍ നിന്നും is was are എല്ലാം ഇംഗ്ളീഷില്‍ ഉണ്ടാകുന്നതു പോലെ "വിഷ്ണു വ്യാപ്തൌ" വ്യാപി എന്നര്‍ത്ഥം വരുന്ന ഇടത്ത്‌ ഈ ധാതു ഉപയോഗിക്കുന്നു. ധാതു ആയിരിക്കുന്നടത്തോളം അതിന്‌ അതിരുകളില്ല, എന്തും ആകാം എന്നര്‍ത്ഥം. പക്ഷെ ധാതുവില്‍ നിന്ന്‌ ഒരു പദം ഉണ്ടാക്കിയാല്‍ അത്‌ പിന്നീട്‌ ആ അര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.


അതുകൊണ്ട്‌ വിഷ്ണൂ എന്നാ ധാതുവിനെ അങ്ങനെ തന്നെ ഉപയോഗിച്ചു -- അതിനെ അതിരുകള്‍ക്കുള്ളിലാക്കിയില്ല.


ഈ ശ്ളോകം മുഴുവന്‍ പഠിച്ചു നോക്കിക്കോളൂ -- അനന്തതയേ കുറിക്കുന്ന നീല നിറവും, ആകാശ ശബ്ദവും എല്ലാമെല്ലാം--


നാം കണ്ട സാമാന്യ അര്‍ത്ഥത്തിനു മുകളില്‍ മറ്റു വലിയ ചില തത്വങ്ങള്‍ കൂടിയുണ്ട്‌.

Friday, September 29, 2006

അനന്തശാസ്ത്രം ബഹു വേദിതവ്യം

ജ്യോതിയുടെ ഒരു കമണ്റ്റില്‍ എന്നേ ഒക്കെ ഏതോ ഒരു ഗ്രൂപ്പിലാക്കി എന്നു കണ്ടു.

ഉമേഷിണ്റ്റെ ഒരു പോസ്റ്റില്‍ ഞാനും ജ്യോതിയും ആര്യാധിനിവേശത്തേ എതിര്‍ക്കുന്നവരാണെന്നു അദ്ദേഹത്തിനറിയാം എന്നും എഴുതിക്കണ്ടു. അദ്ദേഹത്തിണ്റ്റെ അറിവിനേ ഞാന്‍ ചോദ്യം ചെയ്യുന്നില്ല കാരണം മറ്റൊരിടത്ത്‌ അദ്ദേഹം തന്നെ പറഞ്ഞു അദ്ദേഹം ചിലതൊക്കെ അസ്സ്യൂം ചെയ്തിട്ട്‌ അങ്ങെഴുതുകയാണ്‌ എന്ന്. അതിനെ ആര്‍ക്കും തടുക്കാന്‍ പറ്റില്ല, സമ്മതിച്ചു. പക്ഷേ എന്നേ പറ്റി ഇങ്ങനെയുള്ള വിഡ്ഢിത്തം പുലമ്പാന്‍ എങ്ങനെ കഴിയുന്നു എന്നു മനസ്സിലാകുന്നില്ല. ഞാന്‍ എഴുതിയതിലേ ഏതു വാചകമാണു പോലും അര്യാധിനിവേശത്തേ എതിര്‍ക്കുന്നത്‌? അഥവാ ആ വിഷയം സ്പര്‍ശിക്കുക എങ്കിലും ചെയ്യുന്നത്‌? ഇത്തരം കഴമ്പില്ലാത്ത വൃഥാവ്യായാമങ്ങളില്‍ നിന്നൊഴിഞ്ഞ്‌ പണ്ടു പഠിച്ച കാര്യങ്ങളെ പുസ്തകങ്ങളുടെയും മറ്റും സഹായത്തോടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന തികച്ചും സ്വതന്ത്രനായ ഒരു വ്യക്തിയാണ്‌ ഞാന്‍. ദയവു ചെയ്ത്‌ എനിക്കു ഗ്രൂപ്പും നിറവും ഒന്നും തരാന്‍ ശ്രമിക്കല്ലേ.
പണ്ടുള്ളവര്‍ പറഞ്ഞ ഒരു ശ്ളോകമുണ്ട്‌--

അനന്തശാസ്ത്രം ബഹു വേദിതവ്യം

സ്വല്‍പശ്ച കാലോ ബഹവശ്ച വിഘ്നാഃ

യത്സാരഭൂതം തദുപാസിതവ്യം--

അറിയാനുള്ള ശാസ്ത്രങ്ങള്‍ ധാരാളം, അറിയുവാന്‍ കിട്ടുന്ന കാലമോ വളരെ കുറവ്‌, തടസങ്ങള്‍ വളരെയധികം. അതുകൊണ്ട്‌ സാരഭൂതമായതെന്തോ അതിനെ എടുക്കുക-- അതിനിടക്ക്‌ ആര്യന്‍ വടക്കൂന്നു വന്നൊ തെക്കൂന്നു വന്നോ എന്നൊക്കെ നോക്കുവാന്‍ തല്‍ക്കാലം എനിക്കു സമയമില്ലാത്തതു കൊണ്ട്‌ ചെയ്യുന്നില്ല.

ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്‌.

ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്‌. (എന്തു ചെയ്യാം പഴയ മനസ്സില്‍ പഴയതല്ലേ വരൂ. )
വനവാസത്തിനു പോയ ശ്രീരാമനെ അനുഗമിച്ച ലക്ഷ്മണന്‍ പതിന്നാലു വര്‍ഷക്കാലം ഊണും ഉറക്കവും ത്യജിച്ച്‌ തണ്റ്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയമ്മയേയും കാത്തു. ആദ്യദിവസം ഉറക്കം വെടിഞ്ഞു നിന്ന ലക്ഷ്മണണ്റ്റെ അടുത്ത്‌ നിദ്രാദേവി വന്നു അദ്ദേഹത്തെ ഉറക്കന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷ്മണന്‍ വഴങ്ങിയില്ല. തുടര്‍ന്ന്‌ തനിക്കു ഉറക്കാനുള്ള അവകാശത്തെ കുറിച്ച്‌ ദേവിയും , തനിക്ക്‌ ഉറങ്ങാതിരിക്കാനുള്ള അവകാശത്തെ കുറിച്ച്‌ ലക്ഷ്മണനും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിണ്റ്റെ അവസാനം അവര്‍ യോജിച്ച്‌ ഒരു തീരുമാനത്തിലെത്തി. പതിന്നാലു സംവത്സരക്കാലം ആണ്‌ ലക്ഷ്മണന്‍ ആവശ്യപ്പെടുന്നത്‌ അത്രയും നാള്‍ നിദ്രാദേവി ഉപദ്രവിക്കരുത്‌ പക്ഷെ അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും ഉറക്കാനുള്ള അനുവാദവും കൊടുത്തു. നിദ്രാദേവി സമ്മതിച്ചു.

വനവാസമെല്ലാം കഴിഞ്ഞു, ശ്രീരാമന്‍ അയോധ്യയിലെത്തി. വീണ്ടും അദ്ദേഹത്തിണ്റ്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളായി. ശ്രീരാമനും സീതാദേവിയും തങ്ങളുടെ പീഠങ്ങളിലിരുന്നു. ലക്ഷ്മണന്‍ പതിവുപോലെ അടുത്തു തന്നെ നിന്നു.

അപകടം അപ്പോഴല്ലേ. ദേ നിദ്രാദേവി എത്തി. ആട്ടെ ലക്ഷ്മണാ ഉറങ്ങാന്‍ തയ്യാറായിക്കോളൂ. ലക്ഷ്മണന്‍ കുടുങ്ങി. താന്‍ ഏതു കാഴ്ച്ച കാണാനാണോ ഇത്രനാള്‍ ഊണും ഉറക്കവും ഒഴിച്ച്‌ കഷ്ടപ്പെട്ടത്‌ -- ആ കാഴ്ച്ച കാണുവാന്‍ സാധിക്കാതെ തനിക്ക്‌ ഉറങ്ങേണ്ടി വരും . കരാറ്‍ പ്രകാരം നിദ്രാദേവിയെ എതിര്‍ക്കാന്‍ സാധിക്കില്ലല്ലൊ. താന്‍ ആലോചനക്കുറവു കൊണ്ട്‌ പണ്ടു കാണിച്ച ആ വിഡ്ഢിത്തമോര്‍ത്ത്‌ ലക്ഷ്മണന്‍ അങ്ങു ചിരിച്ചു പോയി.

സഭയില്‍ പെട്ടെന്നുള്ള ആ ചിരി ആളുകളെ അമ്പരപ്പിച്ചു. മറ്റുള്ളവര്‍ക്കാര്‍ക്കും ഈ ചരിത്രമൊന്നും അറിയില്ലല്ലൊ. അവര്‍ കാണുന്നത്‌ ലക്ഷ്മണന്‍ നിന്നു ചിരിക്കുന്നു.

ആചാര്യന്‍ വസിഷ്ഠന്‍ ആലോചിച്ചു- ഇവന്‍ എന്താ ഇങ്ങനെ ചിരിക്കുന്നത്‌? പതിന്നാലു കൊല്ലം മുമ്പു ഞാന്‍ ഇതെ പോലെ ഒരു മുഹൂര്‍ത്തം കുറിച്ചു ഒരുക്കങ്ങളെല്ലാം നടത്തി, ഇപ്പോള്‍ അഭിഷേകം നടത്താം എന്നെല്ലാം പറഞ്ഞിരുന്നതാണ്‌ എന്നിട്ടോ. അതുപോലെ ഇപ്പോഴും ഞാന്‍ ദേ മുഹൂര്‍ത്തം കുറിക്കലും, അഭിഷേകത്തിനൊരുക്കലും എല്ലാം --- അതേ അവന്‍ എന്നേ കളിയാക്കി തന്നെയാണ്‌ ചിരിക്കുന്നത്‌ -- ംളാനവദനനായി വസിഷ്ഠ

ന്‍ ഇരുന്നു.

സീതാദേവി വിയര്‍ക്കുന്നു. ഒരുകൊല്ലം ലങ്കയില്‍ കഴിഞ്ഞ ശേഷം പട്ടമഹിഷിയായി സിംഹാസനത്തിലിരിക്കുന്ന തന്നെ കളിയാക്കിത്തന്നെയല്ലേ ലക്ഷ്മണന്‍ ഈ ചിരിക്കുന്നത്‌-- മുഖം കുനിച്ചു വിഷാദമഗ്നയായി സീതാദേവി ഇരുന്നു.

ഭരതന്‍ ആലോചിച്ചു.

താന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ വേണ്ടെന്നു വച്ച രാജ്യം, അതല്ല ലക്ഷ്മണണ്റ്റെയും കൂടി മിടുക്കു കൊണ്ട്‌ ശ്രീരാമനു നേടിക്കൊടുത്തതായും രാജാവിണ്റ്റെ ഇഷ്ടന്‍ അവനും താന്‍ വെറും --- ദൈവമേ ഇങ്ങനെ വിചാരിച്ചാണോ അവന്‍ ചിരിക്കുന്നത്‌?

ശ്രീ രാമന്‍ ആലോചിച്ചു.

രാജ്യം വേണ്ട എന്നെല്ലാം പറഞ്ഞ്‌ കാട്ടില്‍ പോയിട്ടും തിരികെ വന്നു അഭിഷേകത്തിനു നാണമില്ലാതെ രണ്ടാം വട്ടം തയ്യാറെടുക്കുന്ന തന്നെത്തന്നെ ഉദ്ദേശിച്ചല്ലേ ഇവണ്റ്റെ ഈ ചിരി----

ഇങ്ങനെ നീണ്ടു പോകുന്നു ഈ കഥ.

അവനവണ്റ്റെ മനസ്സിലുള്ളതേ അവനവന്‍ കാണൂ. നമ്മുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.

മറ്റുള്ളവര്‍ പറയുന്നത്‌ കേള്‍ക്കാനും , വായിക്കാനും, മനസ്സിലാക്കാനും ഉള്ള സന്‍മനസ്സു കാണിക്കുക.

ഉമേഷ്‌ എഴുതിക്കണ്ടു- "തികച്ചും കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളില്‍-- പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്നു ക്വണ്ടം മെക്കാനിക്സ്‌" എന്ന തരത്തിലുള്ള വാദമുഖങ്ങള്‍ ബാലിശമാണെന്ന്‌.

അദ്വൈതമാണ്‌ ചര്‍ച്ചാവിഷയം എങ്കില്‍ സാധാരണ ജനങ്ങള്‍ക്ക്‌ അതു മനസിലാക്കാനുള്ള വഴി ഷഡ്ദര്‍ശനങ്ങളുടെ അഭ്യാസമാണ്‌. അവയില്‍ വൈശേഷികം പ്രധാന പങ്കു വഹിക്കുന്നുമുണ്ട്‌. ഞാന്‍ മുമ്പു പറഞ്ഞതു പോലെ ആദ്യം ചില കള്ളങ്ങള്‍ മനസിലാക്കി കഴിഞ്ഞാലേ ഭാവിയില്‍ ചില സത്യങ്ങള്‍ മനസ്സിലാകൂ.

അഥവാ ഞാനെഴുതിയ വരികള്‍ വായിച്ചിട്ടാണ്‌ ഉമേഷിനങ്ങനെ തോന്നിയതെങ്കില്‍ കഷ്ഠം എന്നു മാത്രം പറയുന്നു.

Thursday, September 28, 2006

കണ്ണൂപൊട്ടന്‍മാര്‍ ആനയെ കണ്ടത്‌.

പണ്ടു നമ്മളൊക്കെ പഠിച്ച ഒരു കഥയുണ്ട്‌- കണ്ണൂപൊട്ടന്‍മാര്‍ ആനയെ കണ്ടത്‌.
ആ കഥ ഇങ്ങിനെയാണെന്നു തോോന്നുന്നു സഞ്ജയന്‍ തണ്റ്റെ ഒരു ലേഖനത്തില്‍ എഴുതിയത്‌

ഒരു രാജ്യത്ത്‌ ഉള്ള എല്ലാ ആളുകളും കണ്ണൂപൊട്ടന്‍മാരായിരുന്നു. എവിടെ നിന്നോ അവര്‍ പറഞ്ഞുകേട്ടു ആന എന്നൊരു ജന്തു ഉണ്ടെന്ന്‌. അതെങ്ങിനെയുള്ള ജന്തുവാണ്‌ എന്ന്‌ അറിഞ്ഞു വരുവാന്‍ വേണ്ടി അവരുടെയിടയില്‍ നിന്നും സത്യം മാത്രം പറയും എന്നുറപ്പുള്ള അഞ്ചു പേരെ തെരഞ്ഞെടുത്ത്‌ പറഞ്ഞയച്ചു.

അവരഞ്ചുപേരും ആനയേ അന്വേഷിച്ചു യാത്രയായി. പോയിപ്പോയി അതിലൊരാള്‍ ആനയുടെ അടുത്തെത്തി. അതിണ്റ്റെ ഉടലില്‍ ആകെ തടവിയിട്ടു തിരികെ യാത്രയായി. കുറച്ചു നാളുകള്‍ കൊണ്ട്‌ തണ്റ്റെ നാട്ടിലെത്തി.

കാത്തിരുന്ന നാട്ടുകാറ്‍ ചോദിച്ചു ആന എങ്ങനെയുള്ള ജന്തുവാണ്‌?

സുഹൃത്തുക്കളേ , ഞാന്‍ ആനയുടെ അടുത്തു പോയി, അതിനെ തൊട്ടു തടവി, അതു ഭിത്തിപോലെ ഒരു സാധനമാണ്‌. ഇതു സത്യം സത്യം സത്യം . ഞാന്‍ സത്യമേ പറഞ്ഞിട്ടുള്ളൂ. കുറച്ചു പേര്‍ വിസ്വസിച്ചു അദ്ദെഹത്തിണ്റ്റെ അനുയായികളായി കൂടുകയും ചെയ്തു. പക്ഷെ ഇനിയും ചിലര്‍ക്ക്‌ അത്ര വിശ്വാസം പോരാ. അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ കൂടി വരട്ടെ എന്നിട്ടു തീരുമാനിക്കാം.

ദിവസങ്ങള്‍ കഴിഞ്ഞു അടുത്ത ആള്‍ തിരിച്ചെത്തി. അദ്ദെഹം പറഞ്ഞു-- സുഹൃത്തുക്കളേ എല്ലവരും വന്നോളൂ, എന്നെ പൂജിച്ചുകൊള്ളൂ എന്തുകൊണ്ടെന്നാല്‍ ഞാന്‍ ആനയെ തൊട്ടവനാകുന്നു. ആന എന്നത്‌ ശരിക്കും തൂണു പോലെ ഒരു സാധനമാണ്‌ . നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഞാന്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. അദ്ദേഹതിണ്റ്റെയും പിന്നാലെ കുറെ പേര്‍ പോയി അനുയായികളായി സിന്ദാബാദ്‌ വ഼P>¿ളിച്ചു.

ഈ കഥ ഇങ്ങനെ തുടര്‍ന്ന്‌ ആന ചൂലു പോലെയെന്നും, കുഴല്‍ പോലെയെന്നും മറ്റും മറ്റും ഞാന്‍ കൂടുതല്‍ വിശദീകരിക്കേണ്ടല്ലൊ.

ഡാലിയുടെ അദ്വൈതം ദ്വൈതം ഒക്കെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ വൃദ്ധമനസ്സില്‍ ഓര്‍മ്മ വന്ന ഒരു കഥയാണേ ചുമ്മാതങ്ങു കുറിച്ചു എന്നു മാത്രം

Thursday, September 21, 2006

ആ താടിക്കാരന്‍ സന്യാസി എഴുതിയത്‌

മയ്യേവ ജീര്‍ണ്ണതാം യാതു യത്വയോപകൃതം ഹരേ
അല്ലയോ ഹരീ ( വാനരന്‌ ഹരി എന്നും സംസ്കൃതത്തില്‍ പര്യായപദമുണ്ട്‌), വാല്‌മീകിക്ക്‌ വേണമെങ്കില്‍ കപേ എന്നു കുറച്ചുകൂടി സാമാന്യമായ ഭാഷയില്‍ വിളിക്കാമായിരുന്നു. എന്നാല്‍ തണ്റ്റെ തന്നെ പേരായ ഹരി എന്ന വാക്കാണ്‌ ഉപയോഗിച്ചത്‌.
പിന്നീടോ? പ്രത്യുപകാരം എപ്പോഴാണ്‌ ചെയ്യേണ്ടി വരുന്നത്‌ - എന്തെങ്കിലും ആപത്ത്‌ അവര്‍ക്ക്‌ സംഭവിക്കുമ്പോള്‍- അതുകൊണ്ട്‌ അങ്ങിനെ നിനക്ക്‌ ഒരു പ്രത്യുപകാരം ചെയ്യേണ്ടി വരാതെ യാതൊരു ഉപകാരം നിന്നാല്‍ എനിക്കു വേണ്ടി ചെയ്യപ്പെട്ടൂവോ അതു എന്നില്‍ തന്നെ ലീനമായിപോകട്ടെ എന്നാണ്‌ ആ താടിക്കാരന്‍ സന്യാസി എഴുതിയത്‌ ആചാര കുലമാഖ്യാതി എന്നു ഞാന്‍ മുമ്പൊരിക്കല്‍ എഴുതി - അവനവണ്റ്റെ ആചാരം കണ്ടാല്‍ ഏകദേശം ഊഹിക്കാം ഏന്തുതരം കുടുംബത്തില്‍ പിറന്നതായിരിക്കും എന്നു എന്നു പറയാറില്ലേ അതു തന്നെ.

ശ്രീരാമണ്റ്റെ നിലവാരത്തിലുള്ള ഒരുവണ്റ്റെ നാക്കില്‍ നിന്നുതിരുവാന്‍ ---

ഹേയ്‌ നമ്മളായിരുന്നെങ്കില്‍ ഇതിലൊക്കെ എത്രയോ ഭംഗിയായി എഴുതിയേനേ അല്ലേ?

Wednesday, September 20, 2006

ഒരു താടിക്കാരന്‍ സന്യാസി എന്തെഴുതും.

സഞ്ജയന്‍ (ശ്രീ എം ആര്‍ നായര്‍) തണ്റ്റെ ഒരു ലേഖനത്തില്‍ സീതാന്വേഷണം കഴിഞ്ഞു ശ്രീരാമണ്റ്റെ അടുത്തു വന്നു കണ്ടേന്‍ സീതയേ എന്നു പറയുന്ന ഹനുമാനോട്‌ ശ്രീരാമന്‍ എന്തു മറുപടിയായിരിക്കും പറഞ്ഞിരിക്കുക വെന്നൊരു നിമിഷം ആലോചിക്കാന്‍ പറയുന്നു.

അഥവാ നമ്മളാണ്‌ ആ കാവ്യം എഴുതുന്നത്‌ എന്നു സങ്കല്‍പിച്ച്‌ ഒന്നാലോചിക്കാന്‍; എന്നിട്ടു പറയുന്നു-

(എന്തു പറയും ഇനി നിണ്റ്റെ ഭാര്യയെ ആരെങ്കിലും അടിച്ചോണ്ടു പോയാല്‍ അന്നേരം ഞാന്‍ ഇതുപോലെ നിന്നേയും രക്ഷിക്കാമെന്നോ? അതോ നിനക്കു രാജ്യത്തിണ്റ്റെ പാതിയും സ്വര്‍ണ്ണവും എന്നു തുടങ്ങി --)

രാമന്‍ സാക്ഷാല്‍ വിഷ്ണുവിണ്റ്റെ അവതാരമാണ്‌ അതദ്ദേഹത്തിനറിയുകയും ചെയ്യാം. ആ നിലവാരത്തിലുള്ള ഒരാള്‍ കേവലം ഒരു വാനരനായ ഹനുമാനോടു പറയുന്നതായി യുഗങ്ങള്‍ക്കു മുന്‍പു കാട്ടില്‍ താമസിച്ചിരുന്ന ഒരു താടിക്കാരന്‍ സന്യാസി എന്തെഴുതും.

ഹേയ്‌ ഇത്ര പരിഷ്കാരവും വിദ്യാഭ്യാസവും മറ്റഭ്യാസവും എല്ലാം ഉള്ള നമ്മള്‍ എഴുതുമായിരുന്നതിണ്റ്റെ ഏഴയലത്തു വരുമോ? തുടരും---

Monday, September 18, 2006

ശ്രീരാമന്‍ ബാലിയെ കൊല്ലാന്‍ പോകുന്ന ആ കഥ

അതേ ആശാനേ ഒരു സംശയം ചോദിച്ചോട്ടേ?

എന്താ മാഷേ?

ശ്രീരാമന്‍ ബാലിയെ കൊല്ലാന്‍ പോകുന്ന ആ കഥയില്ലേ അതില്‍ എനിക്കൊരു സംശയം. ആദ്യം സുഗ്രീവനോടു പറഞ്ഞു- നീ പോയി യുദ്ധത്തിനു വിളിക്ക്‌ - അവനെ ഞാന്‍ അമ്പെയ്തു കൊന്നോളാം എന്ന്. എന്നിട്ട്‌ യുദ്ധം തുടങ്ങി സുഗ്രീവന്‍ ഇടി കൊണ്ട്‌ പഞ്ചറായി തിരികെ ഓടി വന്നു - എന്നെ കൊല്ലിക്കാന്‍ വിട്ടതാണോ എന്നു ചോദിച്ചപ്പോള്‍ പറയുന്നു, - തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിപ്പോയി, അതുകൊണ്ട്‌ നീ ദേ ഈ ഒരു മാലയിട്ടോളൂ എന്നും പറഞ്ഞ്‌ -ഒരു മാല അണിയിച്ച്‌ വിടുന്നു,. അല്ല മാഷേ എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ, ബാലിയുടെ കഴുത്തില്‍ ജന്‍മനാ തന്നെ മാലയുണ്ട്‌ , സുഗ്രീവണ്റ്റെ കഴുത്തില്‍ മാലയില്ല താനും, അപ്പോഴല്ലേ തിരിച്ചറിയാന്‍ എളുപ്പം. പിന്നെന്തിനാ ഈ നാടകം കളിച്ചത്‌?

എണ്റ്റെ പൊന്നു മാഷേ. അതിണ്റ്റെ പിന്നിലൊരു രഹസ്യമുണ്ട്‌. ശ്രീരാമനു തിരിച്ചറിയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടല്ല ആ വേല കാണിച്ചത്‌. ഒരു കാര്യസാധ്യത്തിന്നു വേണ്ടി ആരെങ്കിലും നമ്മെ സമീപിച്ചാല്‍ അതു കഴിഞ്ഞു കിട്ടൂന്നതു വരെ അയാള്‍ നമുക്കു വിധേയനായിരിക്കും. അതു കഴിഞ്ഞാലോ? പല സന്ദര്‍ഭങ്ങളിലും ഉപകാരസ്മരണ ഇല്ലാതാകുന്നതു ലോകനിയമം.

ശ്രീരാമണ്റ്റെ സഹായമില്ലായിരുന്നെങ്കിലും സുഗ്രീവന്‍ തന്നെത്താനേ ബാലിയെ കൊന്നേനെ എന്നൊരു വാദമുഖം സുഗ്രീവനില്‍ നിന്നു പില്‍ക്കാലത്ത്‌ ഉണ്ടാകാനുള്ള സാദ്ധ്യത മുളയുണ്ടാകുന്നതിനു മുന്‍പേ തന്നെ നുള്ളിക്കളയുകയായിരുന്നു ആ നാടകത്തിലൂടെ. തണ്റ്റെ മുന്നില്‍ വച്ചു തന്നെ ബാലി അവനെ കൊല്ലുമായിരുന്നു എന്നും താന്‍ തന്നെയാണ്‌ അവണ്റ്റെ രക്ഷകന്‍ എന്നും ഉള്ളതിന്‌ ഒരു തെളിവുണ്ടാക്കി എന്നു മാത്രം.

ഇതൊക്കെ രാജനീതിയില്‍ പെട്ട കാര്യങ്ങളാണേ രാമായണത്തിലേ പല സന്ദര്‍ഭങ്ങളിലും ഇതുപോലെയുള്ള രംഗങ്ങള്‍ കാണാന്‍ കിട്ടും.

Friday, September 15, 2006

Subhaashitham --Contd

ആപദര്‍ത്ഥേ ധനം രക്ഷേല്‍ ദാരാം രക്ഷേല്‍ ധനൈരപി
ആത്മാനം സതതം രക്ഷേല്‍ ദാരൈരപി ധനൈരപി

ആപല്‍ക്കാലത്തേക്കു വേണ്ടി ധനം സൂക്ഷിക്കണം, ഭാര്യയേ ധനത്തേക്കാളുപരി രക്ഷിക്കനം, ഇവ രണ്ടിനേക്കാളുമുപരി സ്വരക്ഷ ചെയ്യണം.

ആപദര്‍ത്ഥേ ധനം രക്ഷേല്‍ ശ്രീമതശ്ച കിമാപദഃ
കദാചിച്ചലിതാ ലക്ഷ്മീ സംചിതോപി വിനശ്യതി

ആപല്‍ക്കാലത്തേക്കു വേണ്ടി ധനം സൂക്ഷിക്കണം, എന്നാല്‍ ഐശ്വര്യമുള്ളവന്‌ എന്താപത്ത്‌. ധനം ചഞ്ചലയാണ്‌ ഒരനക്കം തട്ടിയാല്‍ മതി ശേഖരിച്ചുവച്ചതും കൂടി നഷ്ടമഅകും

യസ്മിന്‍ ദേശേ ന സമ്മാനോ ന വൃത്തിര്‍ന്ന ച ബാന്ധവഃ
ന ച വിദ്യാഗമോപ്യസ്തി വാസസ്തത്ര ന കാരയേല്‍

യാതൊരു ദേശത്ത്‌ ബഹുമാനിക്കപ്പെടുന്നില്ലയോ, ജീവിക്കാനുള്ള വഴി (ജോലി, കൃഷി തുടങ്ങിയ എന്തെങ്കിലും), അല്ലെങ്കില്‍ ബന്ധുജനങ്ങള്‍ ഇല്ലയോ, അഥവാ വിദ്യാഭ്യാസത്തിനുള്ള സാധ്യത ഇല്ലയോ, അങ്ങിനെയുള്ളിടത്ത്‌ താമസിക്കരുത്‌

Thursday, September 14, 2006

SUBHAASHITHAM - NEETHISAASTHRAM CONTD

യസ്യ പുത്രോ വശീഭൂതോ ഭാര്യാ ഛന്ദാനുഗാമിനീ
വിഭവേ യശ്ച സന്തുഷ്ടഃ തസ്യ സ്വര്‍ഗ ഇഹൈവഹി

അനുസരണയുള്ള പൂത്രനും ഭാര്യയും, തനിക്കുള്ളവയില്‍ തൃതിയും സന്തോഷവുമുള്ളവണ്റ്റെ സ്വര്‍ഗ്ഗം ഇവിടെത്തന്നെയാണ്‌

തേ പുത്രാ യേ പിതുര്‍ഭക്താഃ സ പിതാ യസ്തു പോഷകഃ
തന്‍മിത്രം യത്ര വിശ്വാസഃ സാ ഭാര്യാ യത്ര നിര്‍വൃതിഃ

പിതാവില്‍ ഭക്തിയുള്ളവന്‍ പുത്രന്‍, കുടുംബം പോഷിപ്പിക്കുന്നവന്‍ പിതാവ്‌, ആരില്‍ വിശ്വാസം ഉണ്ടോ അവന്‍ മിത്രം, ആരില്‍ ശാന്തി ലഭിക്കുന്നുവോ അവള്‍ ഭാര്യ.

സുഭാഷിതം -- neethiSaasthram

പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം നമ്മുടെ മുന്നില്‍ നമ്മളെക്കുറിച്ച്‌ നല്ലവാക്കുകള്‍ പറയുകയും , അല്ലാത്തപ്പോള്‍ നമുക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍, വിഷം നിറച്ച ശേഷം മുകളില്‍ പാല്‍ കൊണ്ടു മൂടിയിരിക്കുന്ന കുടം പോലെയാണ്‌ അവരെ വിശ്വസിക്കരുത്‌..
നവിശ്വസേല്‍ കുമിത്രേ ച , മിത്രേ ചാതി ന വിശ്വസേല്‍കദാചില്‍ കുപിതം മിത്രം സര്‍വ്വം ഗുഹ്യം പ്രകാശയേല്‍.
ദുഷിച്ച കൂട്ടുകാരനേ ഒരിക്കലും വിശ്വസിക്കരുത്‌. നല്ല മിത്രത്തേപ്പോലും അതിയായി വിശ്വസിക്കരുത്‌- കാരണം ഏതെങ്കിലും കാരണവശാല്‍ പിണങ്ങിയാല്‍ അന്നേരം അവനതെല്ലാം വിളിച്ചുപറയാന്‍ സാദ്ധ്യതയുണ്ട്‌.
മനസാ ചിന്തിതം കാര്യം വചസാ ന പ്രകാശയേല്‍ മന്ത്രേണ രക്ഷയേല്‍ ഗൂഢം കര്യേ ചാപി നിയോജയേല്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യം പ്രവൃത്തിയിലാകുന്നതുവരെ പുറത്തു പറയരുത്‌ അത്‌ രഹസ്യമായിരിക്കണം.
ഈ വിഷയം വാല്‌മീകി രാമായണത്തില്‍ രാമനെ അഭിഷേകം ചെയ്യുന്ന സമയത്ത്‌ പറയുന്നുണ്ട്‌- വസിഷ്ഠനെ വിളിച്ച്‌ ഒരുക്കങ്ങളെല്ലാം നടത്താന്‍ പറഞ്ഞു. അതിനു ശേഷം രാമനേ വരുത്തിയിട്ട്‌ ഇങ്ങിനെ പറയുന്നു - നാളെ രാവിലെ നിണ്റ്റെ രാജ്യാഭിഷേകം നടത്താന്‍ തീരുമാനിച്ചു. ഒരു ദിവസത്തെ വ്രതം നോക്കണമല്ലൊ അതിനുമുമ്പ്‌. അതുകൊണ്ട്‌ ഇപ്പോള്‍ തന്നെ സീതയേയും കൂട്ടി വ്രതം തുടങ്ങിക്കൊള്ളുക. എന്നാല്‍ ഇനിയും ഒര༂R>µ ദിവസം ബാക്കിയുണ്ട്‌, ഇതു പുറത്തു പറഞ്ഞും പോയി.
അതിനു ശേഷം പറയുന്നു "====കിം നു ചിത്തം മനുഷ്യാണാമനിത്യമിതി മേ മതം=======" ആരെല്ലാം എന്തൊക്കെ പറഞ്ഞാലും എത്ര കൂട്ടൂകാരോ ബന്ധുക്കളോ ആകട്ടെ മനുഷ്യണ്റ്റെ മനസ്സല്ലേ അതു മാറിയേക്കാം" പറഞ്ഞതു പോലെ തന്നെ ഫലിച്ചു രാമന്‍ കാട്ടിലും ഭരതന്‍ നാട്ടിലും.
ഇതു പുറത്തു പറയാതെ ചെയ്തതു കോണ്ടാണ്‌ പൊഖ്രാനില്‍ അണുപരീക്ഷണം കഴിഞ്ഞപ്പോള്‍ അമേരിക്ക പറഞ്ഞത്‌ അവിടെ എന്തോ ഭൂകമ്പം ഉണ്ടായിട്ടുണ്ട്‌ എന്ന്

Wednesday, September 13, 2006

ചിരഞ്ജീവി വിഭീഷണന്‍

ഒരിക്കലും മരിക്കാത്തവരായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന
"അശ്വഥാമാ ബലിര്‍വ്യാസോ ഹനൂമാംശ്ച വിഭീഷണഃ കൃപ പരശുരാമശ്ച സപ്തൈതേ ചിരജീവിനഃ "- അശ്വഥാമാവ്‌, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍ കൃപര്‍, പരശുരാമന്‍ എന്നീ ഏഴുപേരുണ്ടെന്നു പറയുന്നു.
ഇതില്‍ വിഭീഷണണ്റ്റെ കാര്യം ഇന്നത്തേ ലോകത്തില്‍ അന്വര്‍ഥമാണെന്നു തോന്നുന്നു.
സ്വന്തം ജ്യേഷ്ഠനെ ഒറ്റിക്കൊടുത്ത്‌, അദ്ദേഹത്തിനെ കൊല്ലാനുള്ള എല്ലാ സഹായങ്ങളും ശ്രീരാമന്‌ ചെയ്തുകൊടുത്ത്‌, അദ്ദേഹതിണ്റ്റെ മരണശേഷം ആ സിംഹാസനത്തിലിരുന്ന്‌ രാജ്യം ഭരിച്ച വിഭീഷണന്‍ ഇന്നു നമ്മുടെ എല്ലാ അസംബ്ളികളിലും, പാര്‍ലമെണ്റ്റുകളിലും കാണാന്‍ കിട്ടുന്ന ജീവിക്കുന്ന പ്രതിഭാസമാണ്‌. ശരിയല്ലേ വിഭീഷണന്‍ ചിരഞ്ജീവിയല്ലേ? വിഭീഷണഭക്തന്‍മാരായ ചിലര്‍ക്കെങ്കിലും ഇതു കേള്‍ക്കുമ്പോള്‍ ഒരു ബുദ്ധിമൂട്ടുണ്ടെങ്കില്‍ വാല്‍മീകി രാമായണം ഒന്നു വായിച്ചുനോക്കിയാല്‍ മതി..
യുദ്ധത്തില്‍ നാഗാസ്ത്രം കൊണ്ട്‌ മോഹിച്ചു കിടക്കുന്ന രാമലക്ഷ്മണന്‍മാരേ നോക്കി വിഭീഷണന്‍ വിചാരിക്കുന്നതായി വാല്‍മീകി എഴുതിയ ഈ ഒരൊറ്റ ശ്ളോകം മതി -
"യയോര്‍വീര്യമുപാശ്രിത്യ പ്രതിഷ്ഠാ കാംക്ഷിതാ മയാ താവിമൌ ദേഹനാശായ പ്രസുപ്തൌ പുരുഷര്‍ഷഭൌ
ജീവന്നദ്യ വിപന്നോസ്മി നഷ്ടരാജ്യമനോരഥ --" വാ- രാ-യുദ്ധം ൫൦ -൧൮,൧൯
ആരുടെ രണ്ടു പേരുടെ കരബലത്തേ ആശ്രയിച്ചാണൊ ഞാന്‍ രാജ്യഭരണവും മറ്റും സ്വപ്നം കണ്ടു നടന്നത്‌ അവര്‍ രണ്ടു പേരും ഇതാ മരിക്കാറായി കിടക്കുന്നു, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ മരിച്ചവനായിരിക്കുന്നു - എന്നു ഇന്ദ്രജിത്‌ തന്നോട്‌ എന്തായിരിക്കും ചെയ്യുന്നത്‌ എന്നോത്‌ വിലപിക്കുന്നു (കൂടുതല്‍ വേണമെങ്കില്‍ കൂടുതലുണ്ട്‌)
ഇതു പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌- രാമായണം-- ആദ്യമായുണ്ടായത്‌ വാല്‍മീകി രാമായണമാണ്‌. അതിണ്റ്റെ ഉത്തരകാണ്ഡത്തില്‍ - സൂചിപ്പിച്ച തരം പ്രസ്താവന- 'ശൂദ്രണ്റ്റെ ചെവിയില്‍ ഈയമുരുക്കി ഒഴിക്കുന്ന' പറഞ്ഞിട്ടീില. പിന്നീടേവിടെയെങ്കിലും എഴുതിച്ചേര്‍ക്കുന്നത്‌ രാമായണത്തിണ്റ്റെ ശുധ്ധിയെ ബാധിക്കില്ല.

Sunday, September 10, 2006

രാജാക്കന്മാരുടെ നായാട്ട്‌


തുടര്‍ച്ച---


പണ്ടൊക്കെ രാജാക്കന്മാര്‍ കാട്ടില്‍ നായാട്ടിനു പോകുമായിരുന്നു.

ഹ അറിയാം ആശാനെ, മൃഗയാവിനോദം. അല്ലേ ഈ മാനിനേയും മുയലിനേയും ഒക്കെ ഓടിച്ചിട്ട്‌ അമ്പെയ്തു കൊല്ലുന്നത്‌.

ശിവ ശിവ മാഷെന്തൊക്കെ അസംബന്ധമാണീ പറയുന്നത്‌?
ഞാന്‍ മുന്‍പു പറഞ്ഞില്ലേ ഋഷിമുതല്‍ മുകളിലേക്കുള്ളവര്‍ വനവാസപ്രിയരാണെന്ന്. അവര്‍ തങ്ങളുടെ ജീവന്‌ വിലവയ്ക്കുന്നില്ല അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പിതൃതര്‍പ്പണം ചെയ്യുന്നവരാണെന്നും മറ്റും. അപ്പോള്‍ അങ്ങിനെ വിദ്യാഭ്യാസവും, വിവരവും ഉള്ള ആളുകള്‍ കാട്ടില്‍ ജീവിക്ക്‌ഉമ്പോള്‍ ഹിംസ്രജന്തുക്കള്‍ അവരെ കൊന്നുതിന്നും. അവരാകട്ടെ രക്ഷപെടാന്‍ ശ്രമിക്കുകയുമില്ല എന്നു പാണിനിയുടെ കഥയില്‍ നിന്നറിയാമല്ലൊ അല്ലെ?

അതെന്താണാശാനേ ഈ പാണിനിയുടെ കഥ ഞാന്‍ കേട്ടിട്ടില്ലല്ലൊ.


സംസ്കൃതവ്യാകരണകര്‍ത്താവായ പാണിനി ഇങ്ങിനെ കാട്ടില്‍ വച്ചു തന്റെ ശിഷ്യന്മാരേ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കടുവ അവിടെയെത്തി. ശിഷ്യന്മാര്‍ വ്യാഘ്രഃ വ്യാഘ്രഃ എന്നു വിളിച്ചുപറഞ്ഞു കൊണ്ട്‌ ഓടി. എന്നാല്‍ പാണിനിയാകട്ടെ
'വ്യാഘ്ര' ശബ്ദം എങ്ങിനെ ഉല്‍ഭവിച്ചു എന്നു വിശദീകരിക്കാന്‍ തുടങ്ങി. കടുവയുടെ വായില്‍ കിടന്ന് അവസാനശ്വാസം വരെയും പറഞ്ഞുകൊണ്ടിരുന്നു എന്നാണ്‌ ഐതിഹ്യം

ഇപ്രകാരം അറിവുള്ള പണ്ഡിതന്മാര്‍ നാമാവശേഷമാകാതിരിക്കുവാന്‍ വേണ്ടി അവര്‍ താമസിക്കുന്ന വനപ്രദേശങ്ങളില്‍ നിന്നും ഹിംസ്രമൃഗ്‌അങ്ങളെ ദൂരേക്ക്‌ ആട്ടിപ്പായിക്കാനാണ്‌ രജാക്കന്മാര്‍ വനത്തില്‍ വേട്ടാക്കു പോയിരുന്നത്‌. അല്ലാതെ മാഷ്‌ പറഞ്ഞതുപോലെ മുയലിനെയും മാനിനേയും കൊല്ലാനല്ല.

അങ്ങിനെ പോയ ഒരവസരത്തിലാണ്‌ വിശ്വാമിത്രമഹാരാജാവ്‌ വസിഷ്ഠമഹര്‍ഷി താമസിച്ചിരുന്ന ഇടത്തിലെത്തിയത്‌. --

തുടരും

Saturday, September 09, 2006

തുടര്‍ച്ച ചാണക്യന്‍ നിര്‍വചിച്ചിരിക്കുന്നത്‌

ആശാനേ നമ്മള്‍ പറഞ്ഞുകൊണ്ടു വന്ന വിശ്വാമിത്രണ്റ്റെ കഥ ശൂന്നായിപ്പോയല്ലൊ . അതു ഒന്നു തുടരരുതോ?

ശരി മാഷേ. ആ വിശ്വാമിത്രന്‍ ആദ്യം രാജാവായിരുന്നു . പിന്നീട്‌ തപസ്സു തുടങ്ങി രാജര്‍ഷി, ഋഷി, മഹര്‍ഷി എന്നിങ്ങനെ പടിപടിയായിട്ടാണ്‌ ബ്രഹ്മര്‍ഷിത്വത്തെ അഥവാ ബ്രാഹ്മണത്വത്തെ പ്രാപിക്കുന്നത്‌.

അതു ശരി അപ്പോള്‍ ഈ ഋഷി എന്നൊക്കെ പറയുന്നത്‌ ബ്രഹ്മണനും താഴെയാണോ ആശാനേ? നമ്മല്‍ വിചാരിച്ചതങ്ങനെയല്ലായിരുന്നല്ലൊ മാഷേ

നമ്മളോടങ്ങിനെ വിചാരിക്കാന്‍ വല്ലവരും പറഞ്ഞോ?

ആട്ടെ ആശാനേ എങ്ങിനെയുള്ള ആളെയാണ്‌ ഈ ഋഷി എന്നൊക്കെപ്പറയുന്നത്‌?

മാഷേ നിര്‍വ്വചനങ്ങള്‍ എളൂപ്പവും പൂര്‍ണ്ണവുമല്ല അതുകൊണ്ട്‌ കഥാരൂപത്തില്‍ വിശദമായി തന്നെ വാല്‍മീകി ഇതു പറയുന്നുണ്ട്‌ അതു ഞാന്‍ വഴിയേപറഞ്ഞു തരാം. എന്നാല്‍ ചുരുക്കരൂപത്തില്‍ മനസ്സിലാക്കാനായി ചാണക്യന്‍ പറഞ്ഞിട്ടുള്ള ചില ലക്ഷണങ്ങളുണ്ട്‌. അതുകള്‍ ഓരോന്നായി പറഞ്ഞു തരാം. (ഇതൊന്നും പൂര്‍ണ്ണമാണെന്നു ധരിച്ചുകളയരുത്‌)

ദ്വിജന്‍--
"ഏകാഹാരേണ സന്തുഷ്ടഃ ഷട്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സോ വിപ്രോ ദ്വിജ ഉച്യതേ

ദ്വിജന്‍ എന്ന പേരിന്നര്‍ഹനായവന്‍ ഒരു നേരത്തേ ആഹാരം കൊണ്ടു സന്തുഷ്ടനാണ്‌. നിത്യവും ഷഡ്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നവനാണ്‌. പഠിക്കുക, പഠിപ്പിക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക, ദാനം വാങ്ങുക ദാനം കൊടുക്കുക ഇവയാണ്‌ ഷഡ്കര്‍മ്മങ്ങള്‍. ഋതുകാലത്ത്‌ ഭാര്യാസേവ ധര്‍മ്മമായി അനുഷ്ടിക്കും

ആശാനേ അപ്പോള്‍ മൂക്കറ്റം മൂന്നു നേരവും ശാപ്പാടടിച്ചും, നാടുനീളെ സംബന്ധം നടത്തിയും നടന്നിരുന്നവരെയും നമ്മള്‍ ഇതുവരെ ബ്രാഹ്മണനെന്നും ദ്വിജനെന്നും മറ്റുമല്ലേ വിളിച്ചിരുന്നത്‌?

മാഷേ അതുകോണ്ടാണല്ലോ അന്നു ചാണക്യനെഴുതിയ ഇതൊക്കെ ഇന്നു നമ്മള്‍ക്ക്‌ പുനര്‍വിചിന്തനം ചെയ്യേണ്ടിവരുന്നത്‌. ബാക്ക്‌ കേള്‍ക്കൂ

ഋഷി--

ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേ//ഹരഹഃ ശ്രാദ്ധം ഋഷിര്‍വിപ്ര സ ഉച്യതേ

വനവാസികളായി ഫലമൂലാദികള്‍ ഭക്ഷിച്ച്‌ , ലൌകികജീവികളല്ലാത്തതിനാല്‍ ചെയ്യുന്നതെല്ലാം ശ്രാദ്ധമായി അനുഷ്ഠിക്കുന്നവനാണ്‌ ഋഷി.


ലൌകികേ കര്‍മ്മണി രതഃ പശൂനാം പരിപാലകഃ
വാണിജ്യ കൃഷികര്‍ത്താ ച സ വിപ്രൊ വൈശ്യ ഉച്യതേ

ലൌകികകര്‍മ്മനിരതനും പശുപാലനം തുടങ്ങിയവ ചെയ്യുന്നവനും, കച്ചവടം ചെയ്യുന്നവനും ആയവനാണ്‌ വൈശ്യന്‍.

എണ്റ്റാശാനേ ഇനി എന്തൊക്കെ പൊല്ലാപ്പാണോ നിങ്ങള്‍ ഉണ്ടാക്കാന്‍ പോണത്‌

Friday, September 08, 2006

(തുടര്‍ച്ച---) ആശാനേ ഞാന്‍ ഇന്നലെ പെരിങ്ങോടണ്റ്റെ ബ്ളോഗില്‍ പോയി നോക്കി. അവിടെയുണ്ടല്ലൊ കൃത്യമ്മയിട്ടെഴുതിയിരിക്കുന്നു- പരാശരസ്മൃതിയില്‍ പറഞ്ഞത്‌

എന്താണ്‌ മാഷേ ഇത്ര വലിയ കാര്യം അതില്‍

ആശാനേ അതേ ബ്രാഹ്മണന്‍ ഏത്ര നീചകര്‍മ്മം ചെയ്താലും ദോഷമില്ല എന്നൊക്കെ ബാക്കി ആശാനും അറിയാവുന്നതല്ലേ

എന്നാല്‍ മാഷേ കര്‍മ്മം നീചമായാല്‍ അവന്‍ അപ്പോള്‍ മുതല്‍ ബ്രാഹ്മണനല്ല. ഈ സംശയമൊക്കെ വരുന്നത്‌ സ്മൃതി പ്രമാണമായി എടുക്കുന്നതുകൊണ്ടാണ്‌. സ്മൃതി പ്രമാണമായി അംഗീകരിച്ചിട്ടില്ല. ശ്രുതിയാണ്‌ പ്രമാണം. ശ്രുതി എന്നാല്‍ വേദം. പഞ്ചമവേദമായ ഇതിഹാസപുരാണങ്ങളും ഇതില്‍ പെടും. എന്നാല്‍ അധികം പ്രശസ്തമല്ലാത്ത പുരാണങ്ങളിലും കൃത്രിമങ്ങള്‍ കാണുന്നുണ്ട്‌. മഹാഭാരതവും ,രാമായണവും പണ്ടുള്ളവര്‍ക്ക്‌ ഏകദേശം കാണാപ്പാഠമായിരുന്നതുകൊണ്ട്‌ അവയില്‍ ഈ പണി നടന്നിട്ടില്ല എന്നു പറയാം. വേദത്തിണ്റ്റെ കാതലായ ഉപനിഷത്തുകളാണ്‌ യഥാര്‍ഥ സത്യം.

അപ്പോള്‍ ആശാന്‍ പറഞ്ഞുവരുന്നത്‌ ആ ബ്ളോഗില്‍ കണ്ടതുപോലെ ബ്രാഹ്മണന്‌ ക്ഷത്രിയനില്‍ ജനിച്ച, മറ്റേ ജാതിയില്‍ ജനിച്ച ഇങ്ങനെയൊക്കെ വിവിധ ജാതി സങ്കരവും വര്‍ണ്ണസംകരവും ഒക്കെ തെറ്റാണെന്നാണോ?

എണ്റ്റെ മാഷേ അതെല്ലാം ശുദ്ധഭോഷ്ക്കാണ്‌. എല്ലം പില്‍ക്കാലത്ത്‌ സ്വന്തം താല്‍പര്യസംരക്ഷണത്തിനുവേണ്ടി ഓരോരുത്തര്‍ എഴുതിച്ചേര്‍ത്തതാണ്‌

ആശാന്‍ മാത്രം അങ്ങിനെ അങ്ങു പറഞ്ഞാല്‍ മതിയൊ? തെളിവു വല്ലതും ഉണ്ടോ? ചുമ്മാ മനുഷ്യനു ജോലിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുവാ. അതോ ഇനി ആശാന്‍ വല്ലതും അടിച്ചിട്ടിരിക്കുവാണോ? ഇങ്ങനെ പോഴത്തം പറയാന്‍?


മാഷേ തെളിവു വേണോ? ഛാന്ദോഗ്യോപനിഷത്ത്‌ എന്നു കേട്ടിട്ടുണ്ടോ? അതില്‍ ഒരു കഥയുണ്ട്‌- ജാബാല എന്ന സ്ത്രീയുടെയും സത്യകാമന്‍ എന്ന അവരുടെ മകണ്റ്റേയും.

ആഹാ ആശാനേ കേട്ടിട്ടൂണ്ട്‌. നമ്മുടെ വെട്ടം മാണി എഴുതിയിട്ടുണ്ട്‌ puraaNIc encyclopedia യില്‍. ചെറുപ്പത്തില്‍ കല്ല്യാണം കഴുിച്ചു ഭര്‍ത്താവു മരിച്ചതും അതു കൊണ്ട്‌ ഗോത്രം അറിയില്ല എന്നും മറ്റും ഗുരുവിനോടു പറയാന്‍ മകനോടു പറഞ്ഞ കഥ.

മാഷേ ഒന്നു നിര്‍ത്തുമോ? ഇങ്ങനെയാണ്‌ സ്മൃതിയുണ്ടാകുന്നത്‌ എന്നു വേണമെങ്കില്‍ പറയാം. മാഷൊരു കാര്യം ചെയ്യ്‌. സംസ്കൃതം അറിയാവുന്ന ആരുടെയെങ്കിലും അടുത്തു ചെന്ന് ആ ചാന്ദോഗ്യത്തിലേ വാചകത്തിണ്റ്റെ അര്‍ത്ഥം എന്താണെന്ന് പഠിക്ക്‌- എന്തിനാണ്‌ അതിന്‌ വെട്ടം മാണിയുടെ പിറകേ പോകുന്നത്‌. അതു കഴിഞ്ഞിട്ടും ബ്രഹ്മണത്വം ജനനം കൊണ്ടാണ്‌ കിട്ടൂന്നത്‌ എന്നു തോന്നുന്നെങ്കില്‍-- ബാക്കി പിന്നെ പറയാം
ശാനേ ആശാനേ, കുറേ നാളായി വേദം വേദം എന്നും പറഞ്ഞ്‌ നടക്കുന്നു. ഇപ്പം കുടുങ്ങീല്ലേ? ദാ ഉമേഷ്‌ ചോദിച്ചതു കേട്ടില്ലെന്നുണ്ടോ ? എന്താ ഒന്നും മിണ്ടാത്തത്‌?

മാഷേ- വേദം ശരിയാണോ എന്നു ചോദിച്ചാല്‍ അല്ല, എന്നാല്‍ തെറ്റാണോ എന്നു ചോദിച്ചാല്‍ അതും അല്ല. ഒരെ സമയം ശരിയുമാണ്‌ തെറ്റുമാണ്‌

ആശാന്‍ വീണിടത്ത്‌ കിടന്നുരുളല്ലേ. അറിയില്ലെങ്കില്‍ ഈ പണി നിര്‍ത്തി കുടുംബത്തു പോയിരിക്ക്‌. ഈ പണി വിവരമുള്ളോരു ചെയ്തോളും

അല്ല മാഷ്‌ വല്ലാത്ത ഉഷാറിലാണല്ലൊ. ഒന്നു സമാധാനമായിട്ട്‌ ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌ഇപ്പോള്‍ നമ്മള്‍ രണ്ടുപേര്‍ കൂടി തര്‍ക്കം നടത്തുകയാണെന്നു വിചാരിക്കുക. തര്‍ക്കം തീരുമാനത്തിലെത്തണം എന്നുള്ള ആത്മാര്‍ഥത രണ്ടുപേരും കാണിച്ചാല്‍ ആരെങ്കിലും ഒരാള്‍ ജയിക്കും. എന്നാല്‍ അങ്ങിനെ ഉണ്ടാകുന്ന തീരുമാനം സത്യമാണോ -( സത്യം എന്നല്‍ 'സത്‌ ഇയം' ഉണ്‍മ ഉള്ളത്‌ ഇതാണ്‌ ശാശ്വതമായത്‌ എന്നര്‍ഥം- മറ്റു പല വ്യഖ്യാനങ്ങളുമുണ്ടേ-) ആകണമെന്നില്ല. കാരണം നമ്മളേക്കാള്‍ വിവരമുള്ള ഒരാല്‍ വന്ന് തര്‍ക്കിച്ചാല്‍ ചിലപ്പോള്‍ അതും തെറ്റാണെന്ന്‌ സ്ഥാപിക്കും.

അയ്യയ്യോ ആശാനേ അപ്പൊള്‍ പിന്നെ ഈ തര്‍ക്കശാസ്ത്രവും മറ്റും പഠിച്ച്‌ വാദിച്ചു തോല്‍പിച്ചു എന്നൊക്കെ പറയുന്നത്‌? ആകെ കുഴപ്പമായോ?

പേടിക്കെണ്ട മാഷേ അതിനാണ്‌ പണ്ടുള്ളവര്‍ ഇങ്ങിനെ പരഞ്ഞത്‌- തര്‍ക്കം അധവാ തദ്വിദ്യാസംഭാഷയില്‍ നിന്നും ഉരുത്തിരിയുന്ന തത്വം സത്യമാകണമെങ്കില്‍ മുന്‍പുണ്ടായിരുന്ന എല്ലാവരും, ഇപ്പോളുള്ള എല്ലാവരും , ഇനി ഉണ്ടാകാന്‍ പോകുന്ന എല്ലാവരും ഒരേവേദിയില്‍ തര്‍ക്കിക്കണം. അതൊട്ട്‌ നടക്കുന്ന കാര്യവുമല്ല. അതുകൊണ്ട്‌ തര്‍ക്കത്തില്‍ നിന്നുരുത്തിരിയുന്ന തീരുമാനം താരതമ്യേന ശാശ്വതമായ ഏതെങ്കിലും ഒന്നിനനുസൃതമായിരിക്കണം. അതുകൊണ്ടാണ്‌ 'വിദ്‌ ജ്ഞാനേ'- വിദ്‌ ധാതു ജ്ഞാനം എന്നര്‍ഥത്തില്‍, 'വിദ്ല്‍ ലാഭേ ച' വിദ്ല്‍ ധാതു ലഭിക്കുന്നു എന്നര്‍ഥത്തിലും('വിദ്യതേ ലഭതേ') ഈ രണ്ടു ധാതുക്കളിലും നിന്നുത്ഭവിച്ച വേദം - (ജ്ഞാനം ഏതില്‍ നിന്നു ലഭിക്കുന്നുവൊ അത്‌) പ്രമാണമായി നിശ്ചയിച്ചത്‌ (പ്രമ എന്നാല്‍ യഥര്‍ഥജ്ഞാനം അതിണ്റ്റെ ഉറവിടം പ്രമാണം എന്നു വേണമെങ്കില്‍ പറയാം) എന്നാല്‍ വേദവും കാലദേശോപാധികള്‍ക്ക്‌ അധീനമായതുകൊണ്ട്‌ അദ്വൈതാവസ്ഥയില്‍ അതിനും നിലനില്‍പില്ല- അദ്വൈതാവസ്ഥയുണ്ടെന്നും അതിലെത്താന്‍ കഴിയുമെന്നും ഉള്‍ള അറിവു പകരുന്നതായതുകൊണ്ട്‌ അതിന്‌ പ്രാപഞ്ചികതലത്തില്‍ നിലനില്‍പ്പുണ്ടു താനും. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ ഒരേ സമയം ശരിയും, തെറ്റും ആണ്‌ എന്ന്. വേദവ്യാഖ്യാനങ്ങള്‍ മറ്റൊരു വ്യക്തിയുടെ മനോദര്‍പ്പണത്തില്‍ നിന്നു വരുന്നതായതുകൊണ്ട്‌ അവയ്ക്ക്‌ ഇത്ര ശാശ്വതത്വമില്ല.
(തുടര്‍ച്ച---) ആശാനേ ഞാന്‍ ഇന്നലെ പെരിങ്ങോടണ്റ്റെ ബ്ളോഗില്‍ പോയി നോക്കി. അവിടെയുണ്ടല്ലൊ കൃത്യമ്മയിട്ടെഴുതിയിരിക്കുന്നു- പരാശരസ്മൃതിയില്‍ പറഞ്ഞത്‌

എന്താണ്‌ മാഷേ ഇത്ര വലിയ കാര്യം അതില്‍

ആശാനേ അതേ ബ്രാഹ്മണന്‍ ഏത്ര നീചകര്‍മ്മം ചെയ്താലും ദോഷമില്ല എന്നൊക്കെ ബാക്കി ആശാനും അറിയാവുന്നതല്ലേ

എന്നാല്‍ മാഷേ കര്‍മ്മം നീചമായാല്‍ അവന്‍ അപ്പോള്‍ മുതല്‍ ബ്രാഹ്മണനല്ല. ഈ സംശയമൊക്കെ വരുന്നത്‌ സ്മൃതി പ്രമാണമായി എടുക്കുന്നതുകൊണ്ടാണ്‌. സ്മൃതി പ്രമാണമായി അംഗീകരിച്ചിട്ടില്ല.

ശ്രുതിയാണ്‌ പ്രമാണം. ശ്രുതി എന്നാല്‍ വേദം. പഞ്ചമവേദമായ ഇതിഹാസപുരാണങ്ങളും ഇതില്‍ പെടും. എന്നാല്‍ അധികം പ്രശസ്തമല്ലാത്ത പുരാണങ്ങളിലും കൃത്രിമങ്ങള്‍ കാണുന്നുണ്ട്‌. മഹാഭാരതവും ,രാമായണവും പണ്ടുള്ളവര്‍ക്ക്‌ ഏകദേശം കാണാപ്പാഠമായിരുന്നതുകൊണ്ട്‌ അവയില്‍ ഈ പണി നടന്നിട്ടില്ല എന്നു പറയാം. വേദത്തിണ്റ്റെ കാതലായ ഉപനിഷത്തുകളാണ്‌ യഥാര്‍ഥ സത്യം.

അപ്പോള്‍ ആശാന്‍ പറഞ്ഞുവരുന്നത്‌ ആ ബ്ളോഗില്‍ കണ്ടതുപോലെ ബ്രാഹ്മണന്‌ ക്ഷത്രിയനില്‍ ജനിച്ച, മറ്റേ ജാതിയില്‍ ജനിച്ച ഇങ്ങനെയൊക്കെ വിവിധ ജാതി സങ്കരവും വര്‍ണ്ണസംകരവും ഒക്കെ തെറ്റാണെന്നാണോ?

എണ്റ്റെ മാഷേ അതെല്ലാം ശുദ്ധഭോഷ്ക്കാണ്‌. എല്ലം പില്‍ക്കാലത്ത്‌ സ്വന്തം താല്‍പര്യസംരക്ഷണത്തിനുവേണ്ടി ഓരോരുത്തര്‍ എഴുതിച്ചേര്‍ത്തതാണ്‌

ആശാന്‍ മാത്രം അങ്ങിനെ അങ്ങു പറഞ്ഞാല്‍ മതിയൊ? തെളിവു വല്ലതും ഉണ്ടോ? ചുമ്മാ മനുഷ്യനു ജോലിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുവാ. അതോ ഇനി ആശാന്‍ വല്ലതും അടിച്ചിട്ടിരിക്കുവാണോ? ഇങ്ങനെ പോഴത്തം പറയാന്‍?

മാഷേ തെളിവു വേണോ? ഛാന്ദോഗ്യോപനിഷത്ത്‌ എന്നു കേട്ടിട്ടുണ്ടോ? അതില്‍ ഒരു കഥയുണ്ട്‌- ജാബാല എന്ന സ്ത്രീയുടെയും സത്യകാമന്‍ എന്ന അവരുടെ മകണ്റ്റേയും.

ആഹാ ആശാനേ കേട്ടിട്ടൂണ്ട്‌. നമ്മുടെ വെട്ടം മാണി എഴുതിയിട്ടുണ്ട്‌ puraaNIc encyclopedia യില്‍. ചെറുപ്പത്തില്‍ കല്ല്യാണം കഴുിച്ചു ഭര്‍ത്താവു മരിച്ചതും അതു കൊണ്ട്‌ ഗോത്രം അറിയില്ല എന്നും മറ്റും ഗുരുവിനോടു പറയാന്‍ മകനോടു പറഞ്ഞ കഥ.

മാഷേ ഒന്നു നിര്‍ത്തുമോ? ഇങ്ങനെയാണ്‌ സ്മൃതിയുണ്ടാകുന്നത്‌ എന്നു വേണമെങ്കില്‍ പറയാം. മാഷൊരു കാര്യം ചെയ്യ്‌. സംസ്കൃതം അറിയാവുന്ന ആരുടെയെങ്കിലും അടുത്തു ചെന്ന് ആ ചാന്ദോഗ്യത്തിലേ വാചകത്തിണ്റ്റെ അര്‍ത്ഥം എന്താണെന്ന് പഠിക്ക്‌- എന്തിനാണ്‌ അതിന്‌ വെട്ടം മാണിയുടെ പിറകേ പോകുന്നത്‌. അതു കഴിഞ്ഞിട്ടും ബ്രഹ്മണത്വം ജനനം കൊണ്ടാണ്‌ കിട്ടൂന്നത്‌ എന്നു തോന്നുന്നെങ്കില്‍-- ബാക്കി പിന്നെ പറയാം

Thursday, September 07, 2006

(ഈ ബ്ലോഗില്‍ കാണുന്ന പോസ്റ്റുകളെല്ലാം തുടര്‍ച്ചയായി വായിക്കേണ്ടതാണ്‌.)
ആട്ടെ മാഷ്‌ മനുസ്മൃതി വായിച്ചിട്ടുണ്ടോ?

ഓഹോ ആ "ന സ്ത്രീ സ്വാതന്ത്ര്യം-- " അതല്ലേ?

മാഷേ ഈ മൂന്നു വാക്കുകള്‍ കേട്ടിട്ടുള്ളതല്ലാതെ ആ പുസ്തകം കണ്ടിട്ടുണ്ടോന്ന് ?

ഇല്ല

എങ്കില്‍ കേട്ടോളൂ അതില്‍ പറയുന്നുണ്ട്‌ ഗുണങ്ങള്‍ അപചയിക്കുന്നതു കൊണ്ട്‌ ജാതിപരിവൃത്തിയില്‍ ബ്രാഹ്മണന്‍ ക്രമേണ ശൂദ്രനാകുമെന്നും, ഗുണോല്‍കൃഷ്ടത കൊണ്ട്‌ ശൂദ്രന്‍ ക്രമേണ ബ്രാഹ്മണന്‍ ആകുമെന്നും.

പക്ഷേ ആശാനേ അതില്‍ ഗുണം മാത്രമല്ല ജനനവും പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്‍ലൊ

ഏന്റെ പൊന്നു മാഷേ ഇടക്കാലത്ത്‌ എന്തൊക്കെ തിരിമറികളാണ്‌ നടന്നിട്ടുള്ളത്‌. മനുസ്മൃതി എന്ന ഗ്രന്ഥം 1 ലക്ഷം ശ്ലോകങ്ങളുള്ളതാണെന്ന് ഒരിടത്ത്‌ വായിച്ചതോര്‍ക്കുന്നു. എന്നല്‍ ഇപ്പോള്‍ കിട്ടുന്ന മനുസ്മൃതിയില്‍ എത്ര ശ്ലോകങ്ങളുണ്ട്‌ എഴുന്നൂറ്റിച്ചില്വാനം. അപ്പോല്‍ അതില്‍ എന്തൊക്കെ എടുത്തു കളഞ്ഞു, എന്തൊക്കെ എഴുതിച്ചേര്‍ത്തു എന്നൊക്കെ മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്‌

ഇതുപോലെ സാധാരണ ആളുകള്‍ക്ക്‌ ഉണ്ടാകുന്ന സംശയം മാറ്റുവാനും യഥാര്‍ഥ്യം മനസ്സിലാക്കാനുമുള്ള എളുപ്പവഴിയാണ്‌ കഥാരൂപത്തില്‍ ഇതിഹാസവും പുരാണവും പറയുന്നത്‌.

ഇതിഹാസം എന്നു പറഞ്ഞാല്‍ "ഇതി ഹ ആസ" ഇങ്ങിനെ സംഭവിച്ചിരുന്നു - യഥാര്‍ഥ ചരിത്രം തന്നെയാണ്‌.

വാല്മീകിയുടെ രാമായണത്തില്‍ 13 സര്‍ഗ്ഗങ്ങളിലായി വിശദമായി പറയുന്നു എങ്ങിനെയാണ്‌ വിശ്വാമിത്രന്‍ ബ്രാഹ്മണത്വം നേടിയതെന്ന്‌.

പതിന്നാലു ലോകങ്ങളിലും സകലദേവതമാരുടെ കയ്യിലുള്ള ആയുധങ്ങളും, ധനുര്‍വേദം മുഴുവനും വശമുണ്ടായിരുന്നിട്ടൂം, തന്റെ ഒരു നോട്ടം കൊണ്ടു തന്നെ മാരീചന്‍, സുബാഹു തുടങ്ങി തന്റെ യജ്ഞത്തിന്‌ തടസ്സമുണ്ടാക്കുന്ന രക്ഷസന്മാര്‍ മരിച്ചു വീഴും എന്നറിയാമായിരുന്നിട്ടും, ദശരഥമഹാരാജാവിന്റെ അടുത്തു വന്ന്‌ യാഗ സംരക്ഷണത്തിന്നായി രാമനെ കൂടെ അയക്കണം എന്നു യാചിക്കുന്ന വിശ്വാമിത്രന്‍ --അത്‌ ബ്രഹ്മണത്വത്തിന്റെ ഒരു വിശേഷം

ബാക്കി നാളെ പ്പറയാം

Wednesday, September 06, 2006

പക്ഷേ നമ്മളൊക്കെ വിചാരിച്ചതു ജനനം കൊണ്ടാണ്‌ വറ്‍ണ്ണവ്യത്യാസം വരുന്നതെന്നാണല്ലൊ. ഏതു കുടുംബത്തില്‍ ജനിച്ചോ ആ ജാതിയായി വരുമെന്നല്ലേ നമ്മള്‍ പഠിച്ചത്‌? ആരു പറഞ്ഞു മാഷേ ഈ കാര്യം? നമ്മള്‍ ധരിച്ചു എന്നതു സത്യം എന്നാല്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ പറഞ്ഞത്‌ കേട്ടിട്ടില്ലേ?-- "ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടംഗുണകര്‍മ്മവിഭാഗശഃ " എന്ന്‌ അതില്‍ ഗുണവും കര്‍മ്മവുമല്ലാതെ ജനനം സൂചിപ്പിച്ചിട്ടുപോലുമില്ലാല്ലൊ. എങ്കില്‍ വിശ്വാമിത്രണ്റ്റെ ഗുണകര്‍മ്മങ്ങള്‍ ബ്രാഹ്മണത്വത്തിനു യോജിച്ചതായപ്പോള്‍ അദ്ദേഹം ബ്രഹ്മണനായി എന്നര്‍ത്ഥം വന്നുകൂടേ?

Tuesday, September 05, 2006

അതെന്താ വാല്മീകി അങ്ങനെ പറഞ്ഞാല്‍ കുഴപ്പം . കഥയല്ലേ . കഥയില്‍ ചോദ്യമില്ല എന്നല്ലേ ചൊല്ല്?

അല്ല മാഷേ- ഈ പുരാണം പുരാണം എന്നു പറഞ്ഞാല്‍ ചില്ലറയല്ല.
"ഇതിഹാസഃ പുരാണം ച പഞ്ചമോ വേദ ഉച്യതേ" അഞ്ചാമത്തേ വേദമാണ്‌ ഈ ഇതിഹാസം പുരാണം എന്നൊക്കെപ്പറയുന്നവ. അപ്പോള്‍ അതില്‍ അസത്യം ഉണ്ടാകാന്‍ പാടില്ല. അതു വേദഭാഷയില്‍ പാണ്ഡിത്യമില്ലാത്ത സാധാരണക്കാര്‍ക്ക്‌ വേദതത്വങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുവാന്‍ വേണ്ടി കഥാരൂപത്തില്‍ തത്വങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതാണ്‌.

അയ്യയ്യോ അപ്പോള്‍ പിന്നെന്താ ചെയ്യുക?
അയ്യയ്യോ എന്തൊക്കെയോ കുഴപ്പമുണ്ട്‌ വാല്മീകി എന്താ അങ്ങിനെ പറയാന്‍. ചുമ്മാതങ്ങ്‌ ബ്രാഹ്മണനാകുമോ?
വാല്മീകി പറയുവാ-
വിശ്വാമിത്രസ്തു ധര്‍മ്മാത്മാ ലബ്ധ്വാ ബ്രാഹ്മണ്യമുത്തമം
പൂജയാമാസ ബ്രഹ്മര്‍ഷിം വസിഷ്ഠം ജപതാം വരം
ധര്‍മ്മാത്മാവായ വിശ്വാമിത്രന്‍ ബ്രാഹ്മണത്വം ലഭിച്ചപ്പോള്‍ ബ്രഹ്മര്‍ഷിയും ജപവാന്മാരില്‍ ശ്രേഷ്ഠനുമായ വസിഷ്ഠനെ പൂജിച്ചു അത്രേ.
അതെങ്ങിനെ? വിശ്വാമിത്രന്‍ ക്ഷത്രിയനല്ലേ? വസിഷ്ഠനെ തോല്‍പ്പിക്കാന്‍ നടന്നതല്ലേ? എന്തൊക്കെയാ പോലും പുകില്‌?
കൂട്ടരേ നിങ്ങള്‍ക്കെന്തു തോന്നൊന്നു?